തൃശൂർ: ഉപഭോക്തൃ വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് തൃശൂരിലെ ലൈഫ് ഇൻഷുറൻസ് ഏജൻ്റ്സ് സഹകരണ സംഘത്തിനെതിരെ അറസ്റ്റ് വാറൻ്റ്. വിയ്യൂർ കാറ്റുവളപ്പിൽ വീട്ടിൽ മോഹനൻ.കെ.കെ. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ ലൈഫ് ഇൻഷുറൻസ് ഏജൻ്റ്സ് സഹകരണസംഘത്തിനെതിരെയും, സെക്രട്ടറി ഇൻചാർജ് ശുഭലക്ഷ്മിക്കെതിരെയും വാറണ്ട് അയക്കുവാൻ ഉത്തരവായതു.
മോഹനന്, നിക്ഷേപസംഖ്യ തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്തു ഫയൽ ചെയ്ത ഹർജിയിൽ 1,00,000 രൂപയും 2016 ജനുവരി 11 മുതൽ, 12 % പലിശയും നഷ്ടപരിഹാരമായി 10,000 രൂപയും ചിലവിലേക്ക് 2000 രൂപയും നല്കുവാൻ നേരത്തെ വിധിയുണ്ടായിരുന്നു. ഒരു മാസത്തിനുള്ളിൽ വിധി പാലിക്കണമെന്നും വ്യവസ്ഥയുണ്ടായിരുന്നു.എന്നാൽ വിധി എതിർകക്ഷികൾ പാലിച്ചില്ല. തുടർന്ന് എതിർകക്ഷികൾക്കെതിരെ ഹർജി ഫയൽ ചെയ്യുകയായിരുന്നു. തുടർന്ന് ഉപഭോക്തൃകോടതി എതിർകക്ഷികളെ അറസ്റ്റ് ചെയ്തു ഹാജരാക്കുവാൻ പോലീസിനോട് ഉത്തരവ് പുറപ്പെടുവിച്ചു.
ഹർജി പരിഗണിച്ച സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ബെഞ്ച് ആണ് വിധി പുറപ്പെടുവിച്ചത്. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി. വിധി പാലിക്കാതിരിക്കുന്നത് മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
Leave a Reply