ന്യൂജേഴ്സി : അമേരിക്കയില്‍ പര്യടനം നടത്തിക്കൊണ്ടിരിക്കുന്ന മുസ്ലിം ലീഗ് പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, രാജ്യസഭാംഗവും സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ ഹാരിസ് ബീരാന്‍ എന്നിവര്‍ക്ക് ന്യൂജേഴ്സിയില്‍ കെ.എം.സി.സി  സ്വീകരണം നല്‍കുന്നു. നാളെ റോയല്‍ ആല്‍ബര്‍ട്ട്‌സ് പാലസില്‍ രാവിലെ 11 മണിക്ക് നടക്കുന്ന സ്വീകരണ യോഗത്തില്‍ യു.എസ്.എ – കെ.എം.സി.സി പ്രസിഡണ്ട് യു.എ. നസീര്‍ അധ്യക്ഷത വഹിക്കും.
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് എബ്രഹാം, ഫൊക്കാന പ്രസിഡണ്ട് സജിമോന്‍ ആന്റണി, നന്മ വൈസ് പ്രസിഡണ്ട് ഡോ. സക്കീര്‍ ഹുസൈന്‍, യു.എ.ഇ -കെ എം സി സി നേതാവ്  അന്‍വര്‍ നഹ, ഫോമ ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗ്ഗീസ്, മുതിര്‍ന്ന പത്ര പ്രവര്‍ത്തകന്‍ ജോര്‍ജ്ജ് ജോസഫ്, മുന്‍ ഡി.ജി.പി ടോമിന്‍ ജെ തച്ചങ്കരി , എഴുത്തുകാരന്‍ ബോബി പാല്‍ , എം എം എന്‍ ജെ നേതാവ് സമദ് പൊനേരി തുടങ്ങിയവരും അമേരിക്കയിലെ മറ്റു സാമൂഹ്യ സാംസ്‌കാരിക നായകരും  പങ്കെടുക്കും.

Leave a Reply

Your email address will not be published.