സേവ് വയനാട്: ഒതുക്കുങ്ങൽ ജിഎച്ച്എസിനു അംഗീകാരം

ഒതുക്കുങ്ങൽ: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് തിരുരങ്ങാടി ജില്ലാ അസോസിയേഷൻ,
വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക്
വിദ്യാഭ്യാസജില്ലയിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടിക്കൊടുത്ത  ഹൈസ്കൂളിനുള്ള ആദരം
വേങ്ങര ലോക്കൽ അസോസിയേഷനിലെ ഒതുക്കുങ്ങൽ ജിഎച്ച്എസിന്.
പരപ്പനങ്ങാടി SNMMHSS ൽ നടന്ന ചടങ്ങിൽ
സ്റ്റേറ്റ് കമ്മിഷണർ  സ്കൗട്ട്സ് ശ്രീ. ബാലചന്ദ്രൻ പാറച്ചോട്ടിൽ പ്രശസ്തി പത്രവും അവാർഡും വിതരണം
ചെയ്തു.
സ്റ്റേറ്റ് കമ്മിഷണർ ഗൈഡ്സ് സലോമി അഗസ്റ്റിൻ, ASOC ജിജി ചന്ദ്രൻ, ജില്ലാ  സെക്രട്ടറി അൻവർ കള്ളിയാട്ട്, ജില്ലാ കമ്മീഷണർ സ്കൗട്ട്സ് രാജ്‌മോഹനൻ, വേങ്ങര ലോക്കൽ അസോസിയേഷൻ സെക്രട്ടറി  കെ ബഷീർ, ട്രഷറർ എ കെ ഷമീർ സ്കൂൾ യൂണിറ്റ് ലീഡർമാരായ ദിവ്യ. ടി , സുനീറ. കെ. കെ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.