മായന്നൂരിൽ കാട്ടുപന്നി വേട്ട; രണ്ടുപേർ അറസ്റ്റിൽ

ചേലക്കര : കാട്ടുപന്നിയെ വേട്ടയാടിയ സംഘത്തെ വനപാലകർ അറസ്റ്റ് ചെയ്തു. കിള്ളിമംഗലം കങ്കലാത്ത് വീട്ടിൽ രാജേഷ് കെ ആർ ( 40 ) , ചക്കുംപറമ്പ് ഷഫീക്ക് (33) എന്നിവരെയാണ് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം.വി.ജയപ്രസാദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതിയായ ശ്രീജേഷ് കണ്ണൻ ഒളിവിലാണ്.
മായന്നൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കിള്ളിമംഗലം കൊളമ്പ് ഭാഗത്തു നിന്നുമാണ് കാട്ടുപന്നിയെ വേട്ടയാടി പിടിച്ചത്. എസ് എഫ് ഒ ഷാജു.സി.എൽ, ബി.എഫ്.ഒ മാരായ ആർ ദിനേശൻ , പി. ഹരീഷ്, കെ.സുനിത, ജിതിൻ രാജ് എം.ആർ, പി. ശശികുമാർ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published.