മലപ്പുറം ജില്ലയില്‍ ഓണവിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ എ.ഡി.എം കെ.മണികണ്ഠന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും വിലനിയന്ത്രിക്കുന്നതിനും വ്യാപാരികളുടെ യോഗം വിളിച്ചുചേര്‍ക്കും. ഹോര്‍ട്ടികോര്‍പ്പും കൃഷിവകുപ്പും ചേര്‍ന്ന് ജില്ലയില്‍ പഴം, പച്ചക്കറിച്ചന്തകള്‍ നടത്തും. കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്പ് എന്നിവ തടയുന്നതിന് നടപടികള്‍ സ്വീകരിക്കും. കടകളില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ എന്നതും പരിശോധിക്കും. ഇതിനായി റവന്യൂ, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷ, പൊലീസ് ഉദ്യോഗസ്ഥരടങ്ങുന്ന സ്ക്വാഡ് രൂപീകരിച്ച് കടകളില്‍ പരിശോധന തുടങ്ങിയിട്ടുണ്ട്. കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ സി.എ വിനോദ് കുമാര്‍, കൃഷി വകുപ്പ് ടെക്നിക്കല്‍ അസി. ടി.എ അനൂപ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
FlashNews:
അച്യുതൻ നായർ (90) അന്തരിച്ചു
എലിവിഷം വച്ച മുറിയില്‍ കിടന്നുറങ്ങി: രണ്ട് കുട്ടികൾ മരിച്ചു
മണ്ഡലകാലം: സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു
ഗൂഗിൾ മാപ്പ് വഴികാട്ടി: മിനി ബസ് മറിഞ്ഞ് രണ്ടു പേര് മരിച്ചു
വീട്ടിൽ വൈഫൈ വച്ചിട്ടെന്തിന്? നാട്ടിൽ കേണു നടപ്പൂ..!
KSRTC യെ തകർക്കാൻ സ്വകാര്യ കുത്തകകൾക്ക് തീറെഴുതുകയാണ് ഇടതു ഭരണകൂടമെന്ന്
ശിശുദിനം :, കുട്ടികളുടെ ഹരിതസേനയുടെ ഉൽഘാടനം
ISRO പിന്നിട്ട വഴികളും, ഭാവി പരിപാടികളും, ഒരു എത്തി നോട്ടം
ചാലക്കുടിയിൽ കാർഷിക മേളയ്ക്ക് വേദിയൊരുങ്ങുന്നു
പാറയില്‍ മുഹമ്മദ് അനുസ്മരണം
ശിശുദിനം ആഘോഷിച്ചു
ശിശുദിനം ആഘോഷിച്ചു
സിപിഐഎം തിരൂർ ഏരിയാ സമ്മേളനം
സ്നേഹവീട് താക്കോൽദാനം നാളെ
ഒന്നേകാൽ കിലോ കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശി പിടിയിൽ
മുഹമ്മദ് റിഹാനെ ആദരിച്ചു
ഹൈക്കോടതി വിധിച്ചിട്ടുo സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ പുതുക്കി നൽകുന്നില്ല
ഫിറ്റ്നസ് നിർബന്ധം
കുട്ടികൾ ‘ചിരി’ക്കട്ടെ
ഓണവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കും
Article details
Likes:
Author:
Date:
August 17, 2024August 17, 2024
Categories:
Leave a Reply