അതിതീവ്ര മഴ തുടരുന്നു, വയനാട് ദുരന്തമുഖത്ത്

അതിതീവ്ര മഴ തുടരുന്നു, വയനാട് ദുരന്തമുഖത്ത്

മുണ്ടക്കൈ ദുരന്തത്തിന് രണ്ട് ആണ്ട്

യാസിൻ ഒമർ

കൽപ്പറ്റ:വയനാട്ടിൽ തുടർച്ചയായ മൂന്നാം ദിവസവും ഓറഞ്ഞ് അലർട്ടോടെ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ, ദുരന്ത സാധ്യതാ പ്രദേശങ്ങളിൽ നിന്നുള്ള മാറ്റിപ്പാർപ്പിക്കലും ചുരത്തിലെ ഗതാഗത നിയന്ത്രണവും അടിയന്തരമായി നടപ്പിലാക്കണമെന്ന് ആവശ്യം ശക്തമാകുന്നു. 2024 ജൂലൈ 30-ലെ മുണ്ടക്കൈ-ചൂരൽമല മഹാദുരന്തത്തിൻ്റെ രണ്ടാം വാർഷികത്തിൽ പെയ്യുന്ന കനത്ത മഴ മലയോര മേഖലയിൽ വീണ്ടും വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിനുപുറമെ, ജില്ലയുടെ പ്രധാന ജീവൻരക്ഷാ പാതയായ താമരശ്ശേരി ചുരത്തിലെ സുരക്ഷാ വീഴ്ചകളും ഭീതിജനകമാണ്.

ക തുടർച്ചയായ മൂന്നാം ദിവസവും ശക്തമായ മഴ പെയ്യുന്നു എന്നിട്ടും വയനാട് ജില്ലയിൽ ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. തുരങ്ക പാത നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞപ്പോഴും മണ്ണിടിഞ്ഞതിന് ശേഷമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. അധികൃതർ വീണ്ടും ദുരന്തത്തിന് കാത്തുനിൽക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ, ദുരന്ത സാധ്യതാ പ്രദേശങ്ങളിൽ നിന്നുള്ള മാറ്റിപ്പാർപ്പിക്കലും ചുരത്തിലെ ഗതാഗത നിയന്ത്രണവും അടിയന്തരമായി നടപ്പിലാക്കണമെന്ന് ആവശ്യം

അപകട ഭീഷണിയിലായി താമരശ്ശേരി ചുരം

അതിതീവ്ര മഴയിൽ താമരശ്ശേരി ചുരത്തിൻ്റെ നിലവിലെ അവസ്ഥ അതീവ ദുർബലമാണ്. കഴിഞ്ഞ തവണ ചുരത്തിൽ മണ്ണിടിച്ചിൽ ഉണ്ടായ ഭാഗങ്ങളിലൂടെ ഇപ്പോൾ അതിശക്തമായ നീരൊഴുക്കാണ് അനുഭവപ്പെടുന്നത്. ഇതിന് പുറമെ ആറ്, ഏഴ്, എട്ട് ഹെയർപിൻ വളവുകളിൽ മണ്ണെടുത്തുകൊണ്ടുള്ള നിർമ്മാണ പ്രവർത്തനങ്ങളും നിലവിൽ നടക്കുന്നുണ്ട്. ഇത്തരം സാഹചര്യത്തിൽ തുടർച്ചയായി മഴ ലഭിക്കുന്നത് വലിയ മണ്ണിടിച്ചിലിന് കാരണമാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജിലേക്കുള്ള ജീവൻരക്ഷാ പാത

വയനാട്ടിൽ പ്രകൃതിദുരന്തം പോലുള്ള എന്തെങ്കിലും ഒരു അടിയന്തര സാഹചര്യമുണ്ടായാൽ, ആളുകളെ വിദഗ്ദ്ധ ചികിത്സയ്ക്കായി അതിവേഗം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് എത്തിക്കാനുള്ള ഏറ്റവും എളുപ്പവും പ്രധാനപ്പെട്ടതുമായ മാർഗ്ഗമാണ് വയനാട് ചുരം. എന്നാൽ അപകടസാധ്യത ഇത്രത്തോളം നിലനിൽക്കുമ്പോഴും, പകൽ സമയങ്ങളിൽ പോലും വലിയ ചരക്കുവാഹനങ്ങൾ (Heavy Vehicles) ചുരത്തിലൂടെ യാതൊരു നിയന്ത്രണവുമില്ലാതെ കടന്നുപോകുന്നുണ്ട്.
അതിശക്തമായ കാറ്റിലും മഴയിലും ഏതെങ്കിലും ഒരു മരം കടപുഴകി വീഴുകയോ ചെറിയ തോതിൽ മണ്ണിടിയുകയോ ചെയ്താൽ അത് വലിയ ഗതാഗതക്കുരുക്കിന് കാരണമാകും. ജീവൻരക്ഷാ മരുന്നുകളുമായി പോകുന്ന വാഹനങ്ങളും ആംബുലൻസുകളും ഉൾപ്പെടെ മണിക്കൂറുകളോളം ചുരത്തിൽ കുടുങ്ങിക്കിടക്കുന്ന അതീവ ഗുരുതരമായ സാഹചര്യത്തിലേക്കാവും ഇത് നയിക്കുക.

മാറ്റിപ്പാർപ്പിക്കൽ അടിയന്തരമായി നടപ്പിലാക്കണം

മുൻകാലങ്ങളിൽ തയ്യാറാക്കിയ പോസ്റ്റ് ഡിസാസ്റ്റർ നീഡ്‌സ് അസസ്‌മെൻ്റ് (PDNA) അടക്കമുള്ള ശാസ്ത്രീയ ഡാറ്റകൾ വിരൽചൂണ്ടുന്നത് ഈ പ്രദേശങ്ങളുടെ പാരിസ്ഥിതിക ദുർബലാവസ്ഥയിലേക്കാണ്. അതിനാൽ, ദുരന്തസാധ്യതാ മേഖലകളിൽ നിന്നും ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിൽ ഭരണകൂടത്തിൻ്റെ ഭാഗത്തുനിന്നും യാതൊരു അലംഭാവവും ഉണ്ടാകാൻ പാടില്ല. ജനങ്ങൾ സ്വയം മാറാൻ കാത്തുനിൽക്കാതെ അധികാരികൾ നേരിട്ട് ഇടപെട്ട് അവരെ മാറ്റിത്താമസിപ്പിക്കണം.
അപകടങ്ങൾ സംഭവിച്ച ശേഷം പ്രതികരിക്കുന്നതിന് പകരം, പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി ചുരത്തിലെ ഹെവി വാഹനങ്ങളുടെ ഗതാഗത നിയന്ത്രണം കർശനമാക്കാനും, മാറ്റിപ്പാർപ്പിക്കൽ നടപടികൾ ഊർജ്ജിതമാക്കാനും ജില്ലാ ഭരണകൂടവും ബന്ധപ്പെട്ട വകുപ്പുകളും അടിയന്തരമായി തയ്യാറാകേണ്ടതുണ്ട്. ഭരണഘടനാപരമായി പൗരന്മാരുടെ ജീവന് സംരക്ഷണം നൽകുക എന്ന ബാധ്യത നിറവേറ്റാൻ അധികാരികൾ ഉടൻ കണ്ണ് തുറക്കേണ്ട സമയമാണിത്.

NB : ചിത്രം എഐ നിർമ്മിതം

Leave a Reply

Your email address will not be published.