പതിനേഴാമത് അൽ അസ്ഹർ അഖിലേന്ത്യാ സെവൻസ് ഫുട്‍ബോൾ ടൂർണ്ണമെന്റിനു ഇന്ന് തുടക്കം.

കിക്കോഫ് : വൈകുന്നേരം 8:30 മണിക്ക്

ഉദ്ഘാടന മത്സരത്തിൽ മെർമെർ ഇറ്റാലിയ സബാൻ കോട്ടക്കലും സോക്കർ സ്പോർട്ടിംഗ് ഷൊർണൂരും തമ്മിൽ മത്സരിക്കുന്നു.

കോട്ടക്കൽ: പതിനേഴാമത് അൽ അസ്ഹർ അഖിലേന്ത്യാ സെവൻസ് ഫുട്‍ബോൾ ടൂർണ്ണമെന്റ് ഇന്ന് കോട്ടക്കൽ പുത്തൂർ ബൈപ്പാസ് റോഡ് അത്താണിക്കൽ ജങ്ഷനിലെ ഫ്ളഡ്ലൈറ്റ് സ്റ്റേഡിയത്തിൽ ആരംഭിക്കുകയാണ്.

സെവൻസ് ഫുട്‍ബോൾ അസോസിയേഷൻ അംഗീകൃത 21 പ്രമുഖ ടീമുകൾ അൽ അസ്ഹർ ഫുട്‍ബോൾ ടൂർണ്ണമെന്റിൽ പങ്കെടുക്കുന്നു. നൈജീരിയ, ചിലി, ഘാന തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളും പ്രമുഖ ഇന്ത്യൻ താരങ്ങളും അൽ അസ്ഹർ ടൂർണമെന്റിനു വേണ്ടി ബൂട്ടണിയുന്നു.

ടൂർണ്ണമെന്റിനായി 8000 പേർക്ക് ഇരിക്കാവുന്ന താൽക്കാലിക ഇരുമ്പ് നിർമ്മിത ഗ്യാലറിയും വെളിച്ച സംവിധാനവും വിശാലമായ പാർക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ടൂർണ്ണമെന്റിൽ നിന്ന് ലഭിക്കുന്ന വരുമാനം മുഴുവനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി മാത്രം ചിലവഴിക്കുന്നു എന്നത് മുഴുവൻ ഫുട്‌ബോൾ പ്രേമികൾക്കും നാട്ടുകാർക്കും അറിയാവുന്ന കാര്യമാണ്.
2023 ലെ ടൂർണമെന്റിലെ വാഗദാനമായ ഒരു വീട് പൂർണ്ണമായും, ഭാഗികമായി പണിതിട്ടുള്ള മറ്റൊരു വീട് പൂർത്തിയാക്കുമെന്നത് അൽ അസ്ഹർ ടൂർണ്ണമെന്റ് കമ്മിറ്റി വാഗ്‌ദാനം നിറവേറ്റിയിട്ടുണ്ട്.

സെവൻസ് ഫുട്‍ബോളിന് എന്നും പുതുമകൾ പരിചയപ്പെടുത്തിയിട്ടുള്ള അൽ അസ്ഹർ ഈ വർഷവും പുതുമകൾ കാഴ്ചവെക്കുന്നു.

വനിതകൾക്ക് പ്രീക്വാർട്ടർ മത്സരങ്ങൾ മുഴുവൻ സൗജന്യമായ
വീക്ഷിക്കാമെന്നും ഓൺലൈൻ ടിക്കെറ്റെടുക്കാനും ടൂർണമെന്റിന്റെ മുഴുവൻ വിവരങ്ങളുമറിയാൻ സഹായിക്കുന്ന മൊബൈൽ ആപ്പ്, വാർ സിസ്‌റ്റം, 20 അടി വീതിയും 10 അടി ഉയരവുമുള്ള 4K 3D LED വാൾ എന്നിവ ഈ വർഷം സെവൻസ് ഫുട്‍ബോൾ പ്രേമികളെ പരിചയപ്പെടുത്തുന്നു.

എല്ലാ ഫുട്‍ബോൾ പ്രേമികളെയും നാട്ടുകാരെയും അൽ അസ്ഹർ കളിക്കളത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

“കളിയിലുമുണ്ട് കാര്യം”
അൽ അസ്ഹർ ഫുട്‍ബോൾ ടൂർണ്ണമെന്റ്

Leave a Reply

Your email address will not be published.