
തിരൂർ: ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തിരൂർ ബ്രാഞ്ച് വനിതാ വിഭാഗമായ ഡബ്ല്യൂ.ഡി.സി വനിതാ അംഗങ്ങൾക്കായി മനശ്ശാന്തി സംഗമം സംഘടിപ്പിച്ചു. ‘ശാന്തി തീരം, ഇത്തിരി നേരം’ എന്ന പ്രമേയത്തിൽ തിരൂർ ഉണ്ണിയാൽ കടപ്പുറത്ത് ഞായറാഴ്ച രാവിലെ വ്യത്യസ്തമായ പരിപാടി നടന്നു. എയ്ഡിറ്റ് റീഹാബിലിറ്റേഷൻ സെന്റർ സി.ഇ.ഒ ഡോ: ഷഹിൻ.പി.ടി ക്ലാസ്സെടുത്തു. ദന്ത ഡോക്ടർമാരുടെ മാനസികാരോഗ്യവും ശാരീരിക ആരോഗ്യവും നിലനിർത്തുന്നതിനായി വിവിധ വ്യായാമ രീതികളും മാർഗങ്ങളും ക്ലാസ്സിൽ പരിശീലിപ്പിച്ചു. ഐ.ഡി.എ തിരൂർ സി.ഡി.എച്ച് കൺവീനർ ഡോ.ഷബീർ കെ.പി.ഒ ഡോ.ഷഹീനു മൊമെന്റോ കൈമാറി. ഡബ്ല്യൂ.ഡി.സി പ്രതിനിധികളായ ഡോ.ഫൗസിയ ഷാനഹാസ്, ഡോ.റസീന തുടങ്ങിയവർ നേതൃത്വം നൽകി.
Leave a Reply