പൊന്മള വടക്കേക്കുണ്ടിൽ സെപ്റ്റിക് ടാങ്കിൽ വീണ പശുവിനെ മലപ്പുറം ഫയർഫോഴ്സ് അംഗങ്ങൾ രക്ഷപ്പെടുത്തുന്നു.

പൊൻമള : വടക്കേക്കുണ്ട് സ്വദേശി ഈച്ചരൻ ചാത്തന്റെ പശു സെപ്റ്റിക് ടാങ്കിന്റെ കുഴിയിൽ വീണു. മലപ്പുറം ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പശുവിനെ സുരക്ഷിതമായി പുറത്തെടുത്തു.
ശനിയാഴ്ചയായിരുന്നു സംഭവം. നിർമാണം നടക്കുന്ന സെപ്റ്റിക് ടാങ്കിലേക്ക് പശു വീഴുകയായിരുന്നു. ഉടമസ്ഥനും നാട്ടുകാരും ശ്രമിച്ചിട്ടും പശുവിനെ പുറത്തെടുക്കാൻ കഴിയാത്തതിനെ തുടർന്ന്
ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.
എ.എസ്.ടി.ഒ: സഞ്ജയൻ ഡി. ബി.എസ്.പി.ആർ.ഒ മുഹമ്മദ് കുട്ടി
എഫ്.ആർ.ഒ മാരായ എം. മനോജ്, പി. മുഹമ്മദ് ഷിബിൻ, ഷഫീഖ്, നിബിൻ, കുഞ്ഞഹമ്മദ്, ബൈജു, രാജേഷ്.രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.ഫയർഫോഴ്സ് അംഗങ്ങളോടൊപ്പം നാട്ടുകാരും സജീവമായി രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു.

Leave a Reply

Your email address will not be published.