മേലൂർ ഹൈസ്കൂൾ: സ്റ്റേജ് ഓഡിറ്റോറിയം അപകടഭീക്ഷണിയിൽ

മേലൂർ ഹൈസ്കൂൾ: സ്റ്റേജ് ഓഡിറ്റോറിയം അപകടഭീക്ഷണിയിൽ

രവിമേലൂർ

മേലൂർ, ഹൈസ്ക്കൂളിലും, ഹയർ സെക്കണ്ടറി വിഭാഗത്തിലുമായി ഏകദ്ദേശം എഴുനൂറോളം(700) വിദ്യാർഥികൾ പഠിക്കുന്നുണ്ട് ! ഈ വിദ്യാഭ്യാസ സ്ഥാപനത്തിൻ്റെ ഗ്രൗണ്ടിലെ സ്റ്റേജ് ഓഡിറ്റോറിയം ജീർണ്ണിച്ച് നിലം പറ്റുന്ന അവസ്ഥയിലാണ് ഇപ്പോൾ നിലകൊള്ളുന്നത്!
ഇത് കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്ന മാനേജ്മെൻ്റും, സ്ക്കൂൾ അദ്ധ്യാപകരും, PTA വിഭാഗവും, വേനൽ അവധി കഴിഞ്ഞ് പുതിയ പ്രവേശന ചൂടിലെങ്കിലും, ഇതിനൊരുപരിഹാരം കണ്ടില്ലെങ്കിൽ ഇവിടെ കളിക്കാൻ വരുന്ന കൂട്ടികളുടെ ജീവന് വലിയ ഭീക്ഷണിയായി നിലകൊള്ളുകയാണ് എന്ന കാര്യം മനസ്സിലാക്കിയാൽ നന്നെന്നാണ് – ഇവിടത്തെ പരിസരവാസികളും, നാട്ടുകാരും, കലാ സാംസ്കാരികരംഗത്ത് പ്രവർത്തിക്കുന്നവരുടെയും ഏക സ്വരം എന്നാണ് അറിയാൻ കഴിഞ്ഞത്!

വിദ്യാർഥികൾ പഠിക്കുന്നതിന് പ്രവേശന ഫീസായി രക്ഷിതാക്കളിൽ നിന്നും നല്ലൊരു സംഖ്യ വാങ്ങുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്! എന്നിട്ടും ഗ്രൗണ്ടിലെ സ്റ്റേജ് ഓഡിറ്റോറിയത്തിൻ്റെ ജീർണ്ണാവസ്ഥ ആരു ശരിയാക്കും! ഹൈസ്കൂൾ അധികൃതരോ – അതോ നാട്ടുകാരോ ? മഴക്കാലം വരവായി ഗ്രൗണ്ടിൽ കളിക്കുന്ന കുട്ടികൾ നനയാതെ കയറി നിൽക്കാൻ പറ്റിയ ഏക സ്ഥലം ഈ സ്റ്റേജാണ്, ഒരു അപകടം ഒഴിവാക്കാനെങ്കിലും, ശ്രമിച്ചു കൂടെ എന്നാണ് വിദ്യാഭ്യാസ മേഖല പ്രവർത്തകരോട് ചോദിക്കുവാനുള്ളത്! ജീവനാണോ? വിദ്യാഭ്യാസ കച്ചവടമാണോ !ഇവിടെ വലുത് ! ഈ സ്റ്റേജ് കൊണ്ട് ഏറ്റവും ഗുണം കിട്ടുന്നത്, സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടത്തിനാണ് ! എന്ന കാര്യം, വിദ്യാഭ്യാസ മേഖല അറിഞ്ഞിരുന്നാൽ ? നന്ന് ——!

Leave a Reply

Your email address will not be published.