സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്

തിരൂർ: സംസ്ഥാന സർക്കാർ അഭിമുഖീകരിക്കുന്ന സാമ്പത്തീക പ്രതിസന്ധിയുടെ പേരിൽ വരാനിരിക്കുന്ന സംസ്ഥന ബജറ്റിൽ പൊതുജനങ്ങളിലും, വ്യാപാരികളിലും ഭാരമാവുന്ന രൂപത്തിൽ അതികനികുതിഭാരം അടിച്ചേൽപിക്കരുതെന്ന് ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ തിരൂർ മേഖല കൺവെൻഷൻ ആവശ്യപ്പെട്ടു

  1. ലക്ഷത്തോളം കുടുംബങ്ങളുടെ ആശ്രയവും ലക്ഷകണക്കിന് തൊഴിലും നൽകുന്ന സ്വർണ്ണ വ്യാപാര മേഖയെ പ്രോൽസാഹിപ്പിക്കുന്ന നടപടികൾ ബജറ്റിൽ ഉൾപ്പെടുത്തണമെന്നും, സ്വർണ്ണ വ്യാപാരികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന വാറ്റ് കുടിശിക എഴുതി തളളണമെന്നും യോഗം ആവശ്യപ്പെട്ടു.
    കേന്ദ്രസർക്കാർ സ്വർണ്ണത്തിന്ന് ഇറക്കുമതി ചുങ്കം കൂട്ടിയതോടെ സ്വർണ്ണ കള്ളക്കടത്ത് ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്.
    പരമ്പരാഗത സ്വർണ മേഖലയിൽ നടക്കുന്നതിനേക്കാൾ വലിയ വ്യാപാരമാണ് സമാന്തര മേഖലയിൽ നടക്കുന്നത്.
    ജിഎസ്ടി ഉദ്യോഗസ്ഥർ പരമ്പരാഗത സ്വർണ്ണ വ്യാപാര മേഖലയിൽ മാത്രമാണ് പരിശോധനകൾ നടത്തുന്നത്. സമാന്തര മേഖലയെ അമർച്ച ചെയ്യാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ല.
    ഹാൾ മാർക്കിംഗ്
    സംവിധാനത്തിലൂടെ സ്വർണ്ണം വാങ്ങുന്ന ഉപഭോക്താവിന് ട്രാക്കിംഗ് സംവിധാനം നിലവിൽ നിൽക്കുമ്പോൾ ഒരു തരത്തിലുള്ള നികുതി കുറവും, ജിഎസ്ടി രജിസ്ട്രേഷൻ എടുത്ത സ്വർണ്ണ വ്യാപാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. ആയതിനാൽ സ്വർണ്ണ വ്യാപാര മേഖലയ്ക്ക് അനുകൂലമായ തീരുമാനങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.
    എം. മുസ്തഫയുടെ അദ്യക്ഷതയിൽ നടന്ന കൺവെൻഷൻ സംസ്ഥാന സെക്രട്ടറി അഹമ്മദ് പൂവ്വിൽ ഉൾഘാടനം ചൈയ്തു.
    അബ്ദുൾ അസീസ് വെള്ളത്തൂർ, എം.ജയപ്രകാശ്, സി ദീഖ് വൈലത്തൂർ, ഹൈനസ് ബാവ ,എലൈറ്റ് രവി, സി.പി.ഖാലിദ് കുട്ടി, നൗഫൽ ഖത്തർ, ദാമോദരൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
    യൂത്ത് വിംങ്ങ് ഭാരവാഹികളായി ടി.വി.നിഖിൽ (പ്രസിഡണ്ട്) സമീർ ഇനാം.(ജനറൽ സെക്രട്ടറി), ഹാദി മുഹമ്മദ് പൂവിൽ ( ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.