മലപ്പുറം: ലോകകപ്പ് ഫുട്‌ബോളിനെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി ചെമ്മന്‍കടവ് പി.എം.എസ്.എ.എം.എ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ബ്രസീല്‍-അര്‍ജന്റീന സ്വപ്‌ന ഫൈനലില്‍ അര്‍ജന്റീന ടീമായ മലപ്പുറം പ്രസ്‌ക്ലബ്ബ് ടീമിന് വിജയം. ചെമ്മന്‍കടവ് സ്‌കൂള്‍ അധ്യാപക ടീമായ ബ്രസീലിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണു പരാജയപ്പെടുത്തിയത്.
ദി ഫഌക് സ്‌പോര്‍ട്‌സ് ക്ലബ്ബാണു മത്സരം സംഘടിപ്പിച്ചത്. ചടങ്ങില്‍ മലപ്പുറം പ്രസ്‌ക്ലബ്ബ് സെക്രട്ടറി വി.പി.നിസാര്‍, പി.ടി.എ പ്രസിഡന്റ് പി.ടി.നാസര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിജു സകറിയ, പ്രധാനധ്യാപകന്‍ സി.എച്ച്. ഇബ്രാഹീം, കായികാധ്യാപകന്‍ ഡോ. മുഹമ്മദ് ഷറഫുദ്ദീന്‍ റസ്‌വി പങ്കെടുത്തു.

ചെമ്മന്‍കടവ് പി.എം.എസ്.എ.എം.എ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന മത്സരത്തില്‍ വിജയികളായ മലപ്പുറം പ്രസ്‌ക്ലബ്ബ് ടീം പി.ടി.എ പ്രസിഡന്റ് പി.ടി.നാസറില്‍നിന്നും ട്രോഫി ഏറ്റുവാങ്ങുന്നു.
Leave a Reply