താനാളൂരിൽ മിറാനിയ ഫുട്ബോൾ അക്കാഡമിയുടെ സമ്മർ കോച്ചിംഗ് ക്യാമ്പിലെ കുട്ടികൾക്ക്ഐ എസ് എൽ താരംകെ മുഹമ്മദ് സലാഹുസ്പോർട്‌സ് കിറ്റ് വിതരണം ചെയ്യുന്നു.

സ്പോർട്ട്സ്
കിറ്റ് വിതരണം ചെയ്തു

താനൂർ : മധ്യവേനൽ അവധിക്കാലത്ത്
സ്കൂൾ വിദ്യാർത്ഥികൾക്കായി താനാളൂർ പഞ്ചായത്ത് സ്‌റ്റേഡിയത്തിൽ വെച്ച് നടത്തുന്ന ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിലെ കുട്ടിക്കൾക്ക് സ്പോർട്സ് കിറ്റ് വിതരണം ചെയ്തു

ക്ലബ്ബ് കോഡിനേറ്റേഷൻ
കമ്മിറ്റിയുടെ സഹകരണത്തോടെ
മീനടത്തുർ
മിറാനിയ ഫുട്ബോൾ
അക്കാഡമിയാണ് കുട്ടികൾക്കായി
സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ്
സംഘടിപ്പിക്കുന്നത്

നിരവധി ദേശീയ,
സംസ്ഥാന പ്രശസ്തരായ ഫുട്ബോൾ താരങ്ങളെ വളർത്തിയ
മിറാനിയ ഫുട്ബോൾ
അക്കാഡമി തുടർച്ചയായ 12 മത് വർഷമാണ് സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നത്

താനാളൂർ പഞ്ചായത്ത്
സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ
ഐ എസ് എൽ
ബാഗ്ലൂർ എഫ് സി
ഫുട്ബോൾ താരം
കെ മുഹമ്മദ് സലാഹു സ്പോർട്സ് കിറ്റ് വിതരണം ഉദ്ഘാടനം നിർവഹിച്ചു.
കാലിക്കറ്റ് യുണിവേഴ്‌സിറ്റി
താരം മുഹമ്മദ് നിസാം
മോട്ടിവേഷൻ ക്ലാസെടുത്തു.താനാളൂർ
ഗ്രാമ പഞ്ചായത്ത് അംഗം മുബഷിറ ബിൻസി അധ്യക്ഷയായി.
മുജീബ് താനാളൂർ
ഒ പി ഇബ്രാഹിംക്കുട്ടി,
എൻ പി അബ്ദുൽ ലത്തീഫ്,
മിറാനിയ കാദർ,
ടി റഷീദ്,
സത്താർ തുമ്പേരി,
നജ്മുദ്ദിൻ വാക്കയിൽ,
അബ്ബാസ് പാറപ്പുറത്ത്,
സലിം പിലാശ്ശരി,
എം നിസാം എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.