കോഴിക്കോട്: വനിതാ സംവരണ നിയമ ഭേദഗതിയുടെ മറപിടിച്ച് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് ബോധപൂര്‍വം അരാജകത്വം സൃഷ്ടിക്കുകയാണെന്ന് കെ.എന്‍ എം മര്‍കസുദഅവ സംസ്ഥാന സെകട്ടറിയേറ്റ് ആരോപിച്ചു.
വനിതാ സംവരണ നിയമ ഭേദഗതിയിലൂടെ രാജ്യത്തിന്റെ ജനാധിപത്യം അട്ടിമറിക്കാനുളള കേന്ദ്ര സര്‍ക്കാറിന്റെ ഗൂഢ പദ്ധതിയെയാണ് പ്രതിപക്ഷ കക്ഷികള്‍ ചെറുത്തു തോല്പിച്ചത്.
വനിതകള്‍ക്ക് 33% സംവരണത്തിന് നിലവില്‍ വ്യവസ്ഥയുണ്ടെന്നിരിക്കെ അത് നടപ്പിലാക്കാന്‍ തയ്യാറാവാതെ വനിതാ സംവരണത്തിന്റെ പേരുപറഞ്ഞ് ചുളുവില്‍ മണ്ഡലം പുനര്‍നിര്‍ണയം നടത്തുന്നതിനെയാണ് പ്രതിപക്ഷം പരാജയപ്പെടുത്തിയത്. ബില്‍ പരാജയപ്പെട്ടതിന്റെ പേരില്‍ സ്ത്രീ വിരുദ്ധരെന്ന് മുദ്രകുത്തി പ്രതിപക്ഷത്തിനു നേരെ വനിതകളെ തെരുവിലിറക്കി അരാജകത്വം സൃഷ്ടിക്കുന്നത് നീതീകരിക്കാവതല്ലെന്ന് കെ.എന്‍.എം മര്‍കസുദഅവ വ്യക്തമാക്കി.

കെ എന്‍ എം മര്‍കസുദവ സംസ്ഥാന വൈസ് പ്രസിഡണ്ട്.എഞ്ചി.അബ്ദുല്‍ ജബ്ബാര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് സി പി ഉമര്‍ സുല്ലമി, ജനറല്‍ സെക്രട്ടറി എം അഹമ്മദ് കുട്ടി മദനി, കെ എല്‍ പി യൂസുഫ്, എഞ്ചി. സൈതലവി, അഡ്വ. പി മുഹമ്മദ് ഹനീഫ,
എന്‍ എം അബ്ദുല്‍ ജലീല്‍, പ്രൊഫ. കെ പി സകരിയ്യ, കെ എന്‍ സുലൈമാന്‍ മദനി, കെ പി അബ്ദുറഹിമാന്‍ സുല്ലമി, പ്രൊഫ.ശംസുദ്ദീന്‍ പാലക്കോട്, ഡോ. ഐ പി അബ്ദുസ്സലാം,
ഡോ. ഇസ്മായില്‍ കരിയാട്, അലി മദനി മൊറയൂര്‍, , പി അബ്ദുസ്സലാം മദനി, ഫൈസല്‍ നന്മണ്ട, കെ എ സുബൈര്‍, കെ എം കുഞ്ഞമ്മദ് മദനി, എം കെ മൂസ മാസ്റ്റര്‍, സലീം കരുനാഗപ്പള്ളി,
ഡോ. എ പി നൗഷാദ്, പ്രൊഫ.കെ പി സകരിയ്യ, ഡോ. അനസ് കടലുണ്ടി, പി പി ഖാലിദ്, കെ പി അബ്ദുറഹിമാന്‍ ഖുബ, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, സുഹൈല്‍ സാബിര്‍, ബിപിഎ ഗഫൂര്‍, എം ടി മനാഫ് മാസ്റ്റര്‍, ഹാസില്‍ മുട്ടില്‍, വി സി മറിയക്കുട്ടി സുല്ലമിയ്യ പ്രസംഗിച്ചു

Leave a Reply

Your email address will not be published.