
തലക്കാട്: കൊടും ചൂടിൽ കിണറുകൾ വറ്റി വരണ്ടു തുടങ്ങി. തലക്കാട് പഞ്ചായത്തിലെ പല പ്രദേശങ്ങളിലും ശുദ്ധ ജലത്തിനു ജനങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ഈ അവസരത്തിൽ കോട്ടത്തറ വാർഡിലെ രണ്ട് നിർധന കുടുംബങ്ങൾക്ക് കിണർ നിർമ്മിക്കാൻ അൻസാർ സക്കാത്ത് വിംഗ് ധന സഹായം നൽകി മാതൃക കാട്ടി. ആ കിണറുകൾ ഇനി ആർദ്രതയുടെ തെളിനീർ ചുരത്തും. അൻസാർ ഓഫീസിൽ നടന്ന ചെക്ക് കൈമാറ്റ ചടങ്ങിൽ സക്കാത്ത് വിംഗ് കൺവീനർ സജാബ് സ്വാഗതം പറഞ്ഞു. അൻസാർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് അഷ്റഫ് ബിജു അധ്യക്ഷനായിരുന്നു. എം. മുഹമ്മദ് റഫീഖ് വിഷയാവതരണം നടത്തി. അഡ്വ. മഹ്റൂഫ് ശിഹാബ്, ഷംസുദീൻ നാലകത്ത് ഖാജ മൊഹിയുദ്ധീൻ, ടി.വി.അബ്ദുറഹിമാൻ, കെ പി ഇസ്മായിൽ, കെ പി മുഹമ്മദ് അലി എന്നിവർ സംസാരിച്ചു. കെ പി ഫൈസൽ നന്ദി പ്രകാശിപ്പിച്ചു.

Leave a Reply