
വിതരണം പ്രതിപക്ഷ നേതാവ് നിര്‍വ്വഹിച്ചു
മലപ്പുറം: മലപ്പുറം പ്രസ്സ് ക്ലബ്ബ് അംഗങ്ങള്‍ക്കായി കോട്ടയ്ക്കല്‍ ആസ്റ്റര്‍ മിംസ് ആശുപത്രി നടപ്പിലാക്കുന്ന സംപൂര്‍ണ സൗജന്യ ഹൃദയ പരിശോധനാ പദ്ധതിയുടെ ഹെല്‍ത്ത് കാര്‍ഡ് വിതരണം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നിര്‍വ്വഹിച്ചു. മാധ്യമപ്രവര്‍ത്തകരുടെ ആരോഗ്യ സംരക്ഷണത്തിന് മുന്‍ഗണന നല്‍കിക്കൊണ്ട് ആസ്റ്റര്‍ മിംസ് ഒരുക്കുന്ന ഈ പദ്ധതി മാതൃകാപരമാണെന്നും മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന തൊഴില്‍ സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്താന്‍ ഇത്തരം പദ്ധതികള്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് എസ്. മഹേഷ്കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആസ്റ്റര്‍ മിംസ് ആശുപത്രി സീനിയര്‍ എക്സിക്യൂട്ടീവ് സി. റാഷിഖ് പദ്ധതി വിശദീകരിച്ചു.പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍, പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റ് ഗീതു തമ്പി, ജോയിന്റ് സെക്രട്ടറി പി.പി. അഫ്താബ്, പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന കമ്മിറ്റി അംഗം സമീര്‍ കല്ലായി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
പ്രസ്ക്ലബ്ബ് സെക്രട്ടറി വി.പി.നിസാര്‍ സ്വാഗതവും, ട്രഷറര്‍ പി.എ.അബ്ദുല്‍ ഹയ്യ് നന്ദിയും പറഞ്ഞു.
Leave a Reply