
ലോക കാലാവസ്ഥാ ദിനം: കാലവും പ്രകൃതിയും താളപ്പിഴകളില്ലാതെ മുന്നോട്ട് പോകണം: ഓയ്സ്ക
തിരുന്നാവായ: ലോക കാലാവസ്ഥാ ദിനത്തിൻ്റെ ഭാഗമായി അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയായ
ഓയിസ്ക്ക ഇൻ്റർനാഷണൽ തിരുന്നാവായ ചാപ്റ്റർ ബോധവത്ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു.
പ്രകൃതിയോട് മനുഷ്യൻ്റെ തെറ്റായ പെടലുകൾ പാരിസ്ഥിതിക ദുരന്തങ്ങൾക്കും കാലാവസ്ഥാ വ്യതിയാനങ്ങൾക്കും കാരണമാകുന്നു.
വെള്ളപ്പൊക്കം, വരൾച്ച, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ താങ്ങിയവ വർദ്ധിച്ച് വരുന്നു. ജീവജാലങ്ങളുടെ സുരക്ഷയും നിലനിൽപും കാലാവസ്ഥയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത് എന്നും
ക്യാമ്പ് വിലയിരുത്തി.ഓയിസ്ക പ്രസിഡൻ്റ്
ക്യാപ്റ്റൻ ഉള്ളാട്ടിൽ രവീന്ദ്രൻ ഉദ്ഘാടനം
ചെയ്തു.ജലീൽ വൈരംങ്കോട്
മുഖ്യ പ്രഭാഷണം നടത്തി. ചിറക്കൽ ഉമ്മർ, കെ.വി മൊയ്തീൻ കുട്ടി, എം.എസ് ഉണ്ണികൃഷ്ണൻ , വൽസല കുറ്റിപ്പുറം, അംബുജൻ തവനൂർ, റഷീദ് പൂവത്തിങ്ങൽ, കെ. ബാവ , സോളമൻ കളരിക്കൽ, ഏ.കെ അബ്ദുൽ അസീസ്, വെട്ടൻ കുഞ്ഞുട്ടി,ഫോറസ്റ്റ് വാച്ചർ അയ്യപ്പൻ എന്നിവർ സംസാരിച്ചു.
Leave a Reply