ദേശീയ പ്രസിഡണ്ട് എം കെ ഫൈസി ഉദ്ഘാടനം ചെയ്യും
മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം എസ്ഡിപിഐ സംഘടിപ്പിക്കുന്ന ഇലക്ഷൻ കോൺക്ലേവ് നാളെ (2026 മാർച്ച് 25 ബുധൻ) മലപ്പുറത്ത് നടക്കും. മലപ്പുറം വാരിയൻ കുന്നത്ത് ടൗൺ ഹാളിൽ നടക്കുന്ന പരിപാടി ദേശീയ പ്രസിഡണ്ട് എം കെ ഫൈസി ഉദ്ഘാടനം ചെയ്യും.
മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ പഞ്ചായത്ത് തലം മുതലുള്ള നേതാക്കൾ പങ്കെടുക്കും. സംസ്ഥാന പ്രസിഡണ്ട് സിപിഎ ലത്തീഫ് അധ്യക്ഷത വഹിക്കും. ദേശീയ വൈസ് പ്രസിഡന്റ് കെകെഎസ്എം ദഹ്ലാൻ ബാഖവി, ദേശീയ ജനറൽ സെക്രട്ടറിമാരായ ഇല്യാസ് മുഹമ്മദ് തുംബെ, പി അബ്ദുൽ മജീദ് ഫൈസി സംസ്ഥാന നേതാക്കളായ പിആർ സിയാദ്, പിപി റഫീഖ്, പികെ ഉസ്മാൻ, കൃഷ്ണൻ എരഞ്ഞിക്കൽ, വിടി ഇക്റാമുൽ ഹഖ് ജില്ലാ പ്രസിഡന്റുമാരായ അൻവർ പഴഞ്ഞി, സഹീർ ചാലിപ്പുറം, കെവി അബ്ദുൽ നാസർ തുടങ്ങിയവർ സംബന്ധിക്കും
Leave a Reply