
വേലായുധൻ പിമൂന്നിയൂർ
തേഞ്ഞിപ്പലം: തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച നവതേഞ്ഞി പ്പലം ശിൽപശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഇ.കെ ബഷീർ ഉദ്ഘാടനം ചെയ്തു. ശിൽപശാലയിൽ പങ്കെടുത്ത പഞ്ചായത്തിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികൾ സമർപ്പിച്ച നിർദ്ദേശങ്ങൾ ചർച്ച ചെയ്തു.പുഴയോര ടൂറിസം പദ്ധതി,പകൽ വീട്, ഓപ്പൺ ജിം,കളിസ്ഥലം, കമ്മ്യൂണിറ്റി ഹാൾ നവീക രണം, ചേളാരി ബസ് ബേ, മൊബിലിറ്റി ഹബ്ബ് തുടങ്ങി നിർദ്ദേശങ്ങൾ ഉയർ ന്നു.തെരുവ് നായ ശല്യം പരിഹരിക്കാനുള്ള പദ്ധതികൾ ചർച്ച ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷരീഫ അസീസ് മേടപ്പിൽ അധ്യക്ഷനായി. വൈസ് പ്രസിഡൻ്റ് പി.വി അൻവർ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ കള്ളിയിൽ ഫിറോസ്, ഷഹാന ജംഷീർ,അംബിക ഗോപാലൻ,ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം. എം ബഷീർ പ്രസംഗിച്ചു.
Leave a Reply