
വേലായുധൻ പിമൂന്നിയൂർ
തേഞ്ഞിപ്പലം :സമൂഹശാസ്ത്ര വിഷയങ്ങളിലെ സാങ്കേതിക പദാവലി മലയാളഭാഷയില്‍ തയ്യാറാ ക്കുന്നതുമായി ബന്ധപ്പെട്ടുള്ള ദേശീയ സെമിനാറിന് കാലിക്കറ്റ് സര്‍വകലാ ശലാ ഫോക്‌ലോര്‍ പഠന വകുപ്പില്‍ തുടക്കമായി. ശാസ്ത്രീയ-സാങ്കേതിക പദാവലികള്‍ തയ്യാറാക്കുന്നതിനായി കേന്ദ്രവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്മീഷന്റെ (സി.എസ്.ടി.ടി.) ആഭിമുഖ്യത്തിലാണ് പരിപാടി.പാഠ്യവിഷയങ്ങളുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളില്‍ സാങ്കേതിക പദാവലികള്‍ മാനകീകരിക്കുന്നതിന് മുന്നോടിയായാണ് സെമിനാര്‍. ഒരേ അര്‍ഥത്തില്‍ പല വാക്കുകള്‍ ഉയോഗിക്കുന്നതിന് പകരം ഏറ്റവും അനുയോജ്യമായതും സ്വീകാര്യമായതുമായ മലയാളപദം കണ്ടെത്തുകയും ആശയത്തിനനുസൃതമായി സ്ഥിരമായി പ്രയോഗിക്കുകയും ചെയ്യുകയാണ് വേണ്ടതെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു.വൈസ്ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സി.എസ്.ടി.ടി. അസി. ഡയറക്ടര്‍ ഡോ. സന്തോഷ് അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റംഗം ഡോ. കെ. മുഹമ്മദ് ഹനീഫ, ഫോക് ലോര്‍ പഠനവകുപ്പ് മേധാവി ഡോ. സി.കെ. ജിഷ, ഡോ. പി. വിജിഷ എന്നിവര്‍ സംസാരിച്ചു. തുഞ്ചെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയില്‍ നിന്നു വിരമിച്ച ഡോ. എം. ശ്രീനാഥന്‍, സര്‍വകലാശാലാ സൈക്കോളജി പഠനവകുപ്പ് പ്രൊഫസര്‍ ഡോ. പി.എ. ബേബി ഷാരി എന്നിവര്‍ വിഷയം അവതരിപ്പിച്ചു. ചൊവ്വാഴ്ചയാണ് സെമിനാര്‍ സമാപനം.
Leave a Reply