തൃശൂർ: എയർ കണ്ടീഷണറിന് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ വിലയും നഷ്ടവും ചിലവും നൽകുവാൻ വിധി. കല്ലേറ്റുംകര സ്വദേശി പഴേടത്തു് പറമ്പിൽ ലിൻ്റോ ജോസും പോട്ട സ്വദേശി കട്ടപ്പുറം വീട്ടിൽ ബെർലി സെബാസ്റ്റ്യനും ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് കൊടകരയിലുള്ള മരിയ ഹോം അപ്ലയൻസസ് ഉടമക്കെതിരെയും മുംബൈയിലെ വീഡിയോകോൺ ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും ഇപ്രകാരം വിധിയായതു്.ലിൻ്റോ ജോസ്, കിഡ്ണി ട്രാൻസ്പ്ലാൻ്റേഷന് വിധേയനായ ബെർലി സെബാസ്റ്റ്യന് വേണ്ടിയാണ് ഇപ്രകാരം എയർ കണ്ടീഷണർ വാങ്ങുകയുണ്ടായതു്. എയർ കണ്ടീഷണർ ഉപയോഗിച്ചുവരവെ പ്രവർത്തനരഹിതമായിട്ടുള്ളതാകുന്നു. നിരന്തരം പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി നിർമ്മാണ വൈകല്യം റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഗുണനിലവാരം കുറഞ്ഞ ഉല്പന്നം വാങ്ങി ഉപയോഗിക്കേണ്ടി വന്നതിലുള്ള മാനസികവേദന കോടതി നിരീക്ഷിച്ചു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാർക്ക് എയർ കണ്ടീഷണറിൻ്റെ വിലയായ 21397 രൂപ 37 പൈസ 2020 ഡിസംബർ 31 മുതൽ 6 % പലിശ സഹിതം നിർമ്മാതാവായ വീഡിയോകോൺ കമ്പനിയോട് നൽകുവാൻ കല്പിച്ചും നഷ്ടപരിഹാരമായി 15000 രൂപയും ചിലവിലേക്ക് 5000 രൂപയും ഇരുഎതിർകക്ഷികളോടും നൽകുവാൻ കല്പിച്ചും വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.
FlashNews:
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും

Leave a Reply