തൃപ്രയാര്‍- കാഞ്ഞാണി- ചാവക്കാട് റോഡില്‍ മുല്ലശ്ശേരി ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിന് സമീപത്ത് കലുങ്ക് നിര്‍മാണ പ്രവൃത്തി നടക്കുന്ന സ്ഥലത്ത് വാഹന ഗതാഗതത്തിന് അപകടാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ഈ വഴിയുള്ള ചെറുവാഹന ഗതാഗതം പൂര്‍ണമായും നിരോധിക്കുന്നതായി വലപ്പാട് പി.ഡബ്ല്യൂ.ഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. കാഞ്ഞാണി ഭാഗത്തുനിന്നും വരുന്ന ബസ്, ടിപ്പര്‍ മുതലായ വലിയ വാഹനങ്ങളൊഴികെ മറ്റു ചെറുവാഹനങ്ങള്‍ മുല്ലശ്ശേരി കുരിശുപള്ളിയില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് വിദ്യാര്‍ഥി റോഡ് വഴി മുല്ലശ്ശേരി സെന്ററില്‍ പ്രവേശിക്കണം. ചാവക്കാട് നിന്നും വരുന്ന വാഹനങ്ങള്‍ തിരിച്ചും ഇതേ വഴി തന്നെ കുരിശുപള്ളിയിലും എത്തണം. പ്രവൃത്തി നടക്കുന്ന സമീപത്തെ ഓവുചാലില്‍ നിന്നും വെള്ളം തുടര്‍ച്ചയായി റോഡിലേക്കും നിര്‍മാണ സ്ഥലത്തേക്കും ഒഴുകിയെത്തുന്നതിനെ തുടര്‍ന്ന് രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടാകുന്നതിനാല്‍ നിര്‍മാണം നടത്താന്‍ കഴിയാത്ത സാഹചര്യമാണ്. ഈ ഭാഗത്ത് ക്വാറി മാലിന്യം ഉപയോഗിച്ച് കുഴികള്‍ അടച്ചെങ്കിലും തുടര്‍ച്ചയായ വെള്ളത്തിന്റെ പ്രഹരത്താല്‍ വീണ്ടും കുഴികള്‍ രൂപപ്പടുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
FlashNews:
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും

Leave a Reply