ടോക്യോ: ജപ്പാനിലെ ക്യുഷി മേഖലയിൽ വൻ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഹ്യൂഗ- നാഡ കടലിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 36 കിലോ മീറ്റർ ആഴത്തിലാണ് പ്രഭവ കേന്ദ്രമെന്നു ജപ്പാൻ ഭൂകമ്പ നിരീക്ഷണ ഏജൻസി അറിയിച്ചു. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നാശനഷ്ടമോ, ആളപായമോ ഒരിടത്തും റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്തു പലയിടങ്ങളിലും സുനാമി മുന്നറിയിപ്പുണ്ട്. ഒരു മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാമെന്നു മുന്നറിയിപ്പിൽ പറയുന്നു. ആളുകൾക്ക് ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്.
FlashNews:
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
സ്കൂള്‍ ബസ് കയറി വിദ്യാര്‍ഥിനി മരിച്ചു
ബസില്‍ നിന്ന് ഇറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടെ കുട്ടി റോഡിൽ ഉണ്ടായിരുന്ന കേബിൾ വയറിൽ കാല് കുരുങ്ങി വീഴുകയായിരുന്നു.
സിനിമ ഡേറ്റ് നോക്കി പ്രതികരിച്ചാല്‍ മതിയോ?
കൊച്ചി: സിനിമയ്ക്ക് വേണ്ടിയുള്ള പ്രമോഷനാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ചിലര്‍ പറയുന്നത് വിഷമം ഉണ്ടാക്കിയതായി നടി ഹണി റോസ്. ‘എനിക്ക് നേരെ അതിക്രമം ഉണ്ടായാല്‍ സിനിമകളുടെ ഡേറ്റ് നോക്കി പ്രതികരിച്ചാല്‍ മതിയോ? ഇപ്പോള്‍ പേരു പറയുന്ന സിനിമയുടെ സെന്‍സറിങ് പോലും നടത്തിയിട്ടില്ല. റിലീസ് ഡേറ്റും തീരുമാനിച്ചിട്ടില്ല’എന്ന്ഹ ണി റോസ്. തന്റെ വസ്ത്രധാരണ രീതിയെ കുറ്റപ്പെടുത്തിയ രാഹുല്‍ ഈശ്വറിനെയും നടി വിമര്‍ശിച്ചു. ഭാഷയുടെ കാര്യത്തില്‍ രാഹുലിനുള്ള നിയന്ത്രണം അദ്ദേഹത്തിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോള്‍ ഇല്ലെന്നാണ് മനസിലായതെന്നും ഹണി റോസ് പറഞ്ഞു....
കാലദേശാതിര്‍ത്തികള്‍ ലംഘിക്കുന്ന ഗാന സപര്യ
തിരുവനന്തപുരം: ഒരു കാലഘട്ടം മുഴുവന്‍ മലയാളിയുടെയും ദക്ഷിണേന്ത്യക്കാരന്റെയും ഇന്ത്യയില്‍ ആകെയുള്ള ജനങ്ങളുടെയും ഹൃദയത്തിലേക്ക് കുടിയേറിയ ഗായകനാണ് പി. ജയചന്ദ്രന്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാവഗായകന്‍ പി. ജയചന്ദ്രന്റെ നിര്യാണത്തിലൂടെ കാലദേശാതിര്‍ത്തികള്‍ ലംഘിക്കുന്ന ഗാന സപര്യക്കാണ് വിരാമമായിരിക്കുന്നത്. ജയചന്ദ്രന്റെ ഗാനശകലം ഉരുവിടാത്ത മലയാളി ഇല്ല എന്ന് തന്നെ പറയാം. ചലച്ചിത്ര ഗാനങ്ങളായും ലളിതഗാനങ്ങളായും ഭക്തിഗാനങ്ങളായും ജയചന്ദ്രന്‍ ആലപിച്ചതെല്ലാം അനുവാചകന്റെ ഹൃദയത്തിലേക്കാണ് വന്ന് പതിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമാനതകള്‍ ഇല്ലാത്ത ഭാവാവിഷ്‌കാരമായിരുന്നു ജയചന്ദ്രന്റെ ഗാനാലാപനത്തെ സമകാലീനരില്‍ നിന്ന് വേറിട്ട്...
റോഡ് കെട്ടിയടക്കരുത്; നേതാക്കൾ ഹാജരാവാണം
കൊച്ചി: വഞ്ചിയൂരില്‍ റോഡില്‍ സ്റ്റേജ് കെട്ടി സമ്മേളനം നടത്തിയ സംഭവത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും കടകംപള്ളി സുരേന്ദ്രനും ഉള്‍പ്പടെയുള്ള നേതാക്കള്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. വഞ്ചിയൂരിലേത് പ്രതിഷേധത്തിന്റെ ഭാഗം ആയിരുന്നില്ല. ഇത്തരം സംഭവങ്ങള്‍ എല്ലാ ദിവസവും കാണുന്നു ഇതിനെ ചെറുതായി കാണാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വഴിതടസ്സപ്പെടുത്തി രാഷ്ട്രീയപ്പാര്‍ട്ടികള്‍ സമ്മേളനങ്ങളും പാര്‍ട്ടി പരിപാടികളും സമരങ്ങളും സംഘടിപ്പിച്ച വിവിധ സംഭവങ്ങള്‍ പരിഗണിച്ചാണ് കോടതിയുടെ നിര്‍ദേശം. സംഭവത്തില്‍ ഹൈക്കോടതി നിര്‍ദേശത്തില്‍ നേരത്തെ സിപിഎം നേതാക്കള്‍ക്കെതിരെ കേസ് എടുത്തിരുന്നു. എറണാകുളം...
ഓടേണ്ട ഓടേണ്ട… വരുന്നു ജിയോ ഫെന്‍സിങ്
റോഡില്‍ പലയിടങ്ങളിലായി സ്ഥാപിക്കുന്ന ജിയോ ഫെന്‍സിങ് വഴി വാഹനങ്ങളുടെ വേഗത കണക്കാക്കും
ധീരമായ പോരാട്ടത്തിന് പിന്തുണ
കൊച്ചി: ഞങ്ങളുടെ പ്രിയപ്പെട്ട സഹപ്രവർത്തക ഹണി റോസ് തുടങ്ങിവെച്ചിരിക്കുന്ന ധീരമായ പോരാട്ടത്തിന് ഫെഫ്കയുടെ പിന്തുണ അറിയിക്കുന്നു എന്ന് സംവിധായകരുടെ സംഘടന ഫെഫ്ക. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഫെഫ്കുയുടെ പ്രതികരണം. ഹണി റോസ് തുടങ്ങിവെച്ചിരിക്കുന്ന ധീരമായ പോരാട്ടത്തിന് പിന്തുണ അറിയിക്കുന്നുവെന്നുവെന്ന് ഫെഫ്ക ഹണി റോസിൻ്റെ നിശ്ചയദാർഡ്യവും ഉറപ്പുള്ള നിലപാടും സൈബർ ലൈംഗികാതിക്രമങ്ങൾക്കെതിരെയുള്ള കൂട്ടായ പ്രതിരോധത്തിൻ്റെ നാന്ദിയായി ഞങ്ങൾ കാണുന്നു. ഹണി റോസിന് അഭിവാദ്യങ്ങൾ”- ഫെഫ്ക അറിയിച്ചു. നടിയുടെ പരാതിയിൽ ബുധനാഴ്ച രാവിലെയാണ് ബോബി ചെമ്മണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളം സെൻട്രൽ...
ഓസ്കർ നോമിനേഷനിൽ ഇടം നേടി ആടുജീവിതവും
സൂര്യയുടെ 'കങ്കുവ'യും വീർ സവർക്കറുടെ കഥ പറയുന്ന രൺദീപ് ഹൂഡയുടെ 'സ്വതന്ത്ര്യ വീർ സവർക്കറും' ഉൾപ്പെടെ ആറ് ഇന്ത്യൻ സിനിമകളാണ് പ്രാഥമിക പട്ടികയിൽ ഉള്ളത്.
പുരുഷൻമാർക്ക് മേൽവസ്ത്രം ധരിക്കാം
ആലപ്പുഴ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ പുരുഷൻമാർക്ക് മേൽവസ്ത്രം ധരിച്ചു കയറാം. മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വസ്ത്രധാരണം സ്വകാര്യതയാണ്. മാന്യത പുലർത്തണമെന്നേയുള്ളു. അദ്ദേഹം പറഞ്ഞു. ഹൈന്ദവർ എന്നും അനാചാരങ്ങൾക്ക് എതിരാണ്. കാലോചിത മാറ്റം എല്ലാ മേഖലയിലും വേണമെന്നും ക്ഷേത്ര ദർശനത്തിനു പ്രത്യേക വസ്ത്രധാരണ രീതി രേഖപ്പെടുത്തിയിട്ടുള്ളതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.








