Home » Headlines » Page 57

Article Category: Headlines

Article
ഇനി ഇടതുപക്ഷത്തിന്റെ ശബ്ദം;  സരിൻ സിപിഎം സ്വതന്ത്ര സ്ഥാനാർഥി

ഇനി ഇടതുപക്ഷത്തിന്റെ ശബ്ദം;  സരിൻ സിപിഎം സ്വതന്ത്ര സ്ഥാനാർഥി

പാലക്കാട്: കോൺഗ്രസിൽനിന്ന് പുറത്തായ പി.സരിൻ പാലക്കാട്ട് സിപിഎം സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും. പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് സരിൻ്റെ പേര് ഏകകണ്ഠമായി അംഗീകരിച്ചു. പാര്‍ട്ടി ചിഹ്നം സരിന് നൽകില്ല.  സ്വതന്ത്ര ചിഹ്‌നത്തിൽ  മത്സരിക്കും. ഇത് സരിന്റെ ശബ്ദമല്ല ഇടതുപക്ഷത്തിന്റെ ശബ്ദം, .എല്ലാ അർത്ഥത്തിലും തുടങ്ങുന്നു എന്നും താൻ രാഷ്ട്രീയ അനാഥത്വം നേരിടേണ്ട ആളല്ല എന്നതിന്റെ ബോധ്യപ്പെടുത്തൽ ആണിതെന്നും പാലക്കാട് സിപിഎം കമ്മിറ്റി ഓഫീസിലെത്തിയ സരിൻ പ്രതികരിച്ചു. സിന്ദാബാദ് വിളിച്ചും കെ.കെ. ബാലൻ ചുവന്ന ഷാൾ അണിയിച്ചുമാണ് സിപിഎം പാലക്കാട്...

Article
യുദ്ധ ലക്ഷ്യത്തിലേക്കോ ഇസ്രായേല്‍? ഹമാസിനെ നിസാരമായി കണ്ടോ?

യുദ്ധ ലക്ഷ്യത്തിലേക്കോ ഇസ്രായേല്‍? ഹമാസിനെ നിസാരമായി കണ്ടോ?

ടെല്‍ അവിവ്: ഓരോ ഭീകരനിലേക്കും എത്തി അവരെ ഞങ്ങള്‍ ഇല്ലാതാക്കും എന്ന ഇസ്രയേല്‍ പ്രഖ്യാപനം സാധ്യമാക്കിയതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഹമാസ് തലവന്‍ യഹ്യ സിന്‍വറിന്റെ മരണത്തോടെ വ്യക്തമാവുന്നത്. കൊല്ലപ്പെട്ടത് യഹ്യ തന്നെയാണെന്ന് ഇസ്രായേലിന് എങ്ങനെ എളുപ്പം സ്ഥിരീകരിക്കാനായി എന്നത് ഒരു വലിയ ചോദ്യമായി മുന്നില്‍ നില്‍ക്കുന്നു. ഡിഎന്‍എ ടെസ്റ്റ് വഴിയാണ് അത് സാധ്യമായതെന്ന് ഇസ്രയേല്‍ പറയുന്നു. എന്നാല്‍ ഹമാസ് ഇതു സമ്മതിച്ചിട്ടില്ല. പക്ഷേ ഹമാസിനെ പൂര്‍ണ്ണമായി തുരത്താന്‍ ഇനിയും ഇസ്രയേലിനു കഴിഞ്ഞിട്ടില്ല. യഹിയ സിന്‍വറിനും ശേഷം...

Article
ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവിയിൽ നിന്ന് പി.പി. ദിവ്യയെ നീക്കി

ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവിയിൽ നിന്ന് പി.പി. ദിവ്യയെ നീക്കി

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവിയിൽ നിന്ന് പി. പി ദിവ്യയെ നീക്കി. ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ യ്ക്ക് കേസെടുത്ത സാഹചര്യത്തിലാണ് ദിവ്യയെ മാറ്റിയത്. സി.പി.എം ജില്ല സെക്രട്ടറിയറ്റിന്‍റേതാണ് തീരുമാനം. അഡ്വ.കെ.കെ. രത്നാകുമാരിയെ പുതിയ അധ്യക്ഷയായി തിരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് നേതൃത്വവും ഡിവൈഎഫ്ഐ നേതൃത്വവും ഒക്കെ പി പി ദിവ്യയ്ക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ചു സംരക്ഷണം നൽകുകയായിരുന്നു ഇതുവരെ. പാർട്ടിക്കുള്ളിലും പുറത്തും ജനാരോഷം ശക്തമായതോടെ പാർട്ടി രാജിക്ക് നിർബന്ധിതരാവുകയായിരുന്നു....

Article
പൂരം കലക്കൽ: ​ഗൂഢാലോചന അന്വേഷിക്കാൻ പ്രത്യേക സംഘം

പൂരം കലക്കൽ: ​ഗൂഢാലോചന അന്വേഷിക്കാൻ പ്രത്യേക സംഘം

തിരുവനന്തപുരം: തൃശൂർ പൂരം കലക്കൽ സംബന്ധിച്ച ​ഗൂഢാലോചന അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു. ക്രൈം ബ്രാഞ്ച് മേധാവി എച്ച്.വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്.ഡിഐജി തോംസൺ ജോസ്, കൊല്ലം റൂറൽ എസ്പി സാബു മാത്യു, കൊച്ചി എസിപി പി രാജ്കുമാർ, വിജിലൻസ് ഡിവൈഎസ്പി ബിജു വി നായർ, ഇൻസ്പെക്ടർമാരായ ചിത്തരഞ്ജൻ, ആർ ജയകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.പൂരം കലക്കലിൽ ത്രിതല അന്വേഷണമാണു പ്രഖ്യാപിച്ചത്. പൂരം കലക്കലിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനായിരുന്നു സർക്കാർ തീരുമാനം. ഡിജിപിയുടെ ശുപാർശയിൽ ഈ...

Article
തീരാനോവായി നവീൻ; നിറകണ്ണുകളോടെ അന്ത്യാഞ്ജലി

തീരാനോവായി നവീൻ; നിറകണ്ണുകളോടെ അന്ത്യാഞ്ജലി

പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന് വേദനയോടെ വിടചൊല്ലി ജന്മനാട്. മൃതദേഹം മലയാലപ്പുഴയിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. മക്കളായ നിരുപമ, നിരഞ്ജന എന്നിവരുടെ ആവശ്യപ്രകാരം അവർ തന്നെയാണ് നവീനിന് അന്ത്യകർമങ്ങൾ ചെയ്‌തത്. സഹപ്രവർത്തകരും ബന്ധുക്കളും നാട്ടുകാരുമെല്ലാം നിറകണ്ണുകളോടെയാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. മന്ത്രി കെ രാജനും ബന്ധുക്കളും ചേർന്നാണ് മൃതദേഹം ചിതയിലേക്കെടുത്തത്. വൻ ജനാവലിയാണ് നവീൻ ബാബുവിനെ അവസാനമായി ഒരു നോക്ക് കാണാൻ വീടിന് മുന്നിൽ കാത്തിരുന്നത്. ബന്ധുക്കൾക്കൊപ്പം സുഹൃത്തുക്കളും നാട്ടുകാരും നവീൻ ബാബുവിന്റെ വീട്ടിലേക്ക് ഒഴുകിയെത്തി. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി...

Article
സരിനെ ‘കൈ’വിട്ടു ഇനി ഇടതിനൊപ്പം

സരിനെ ‘കൈ’വിട്ടു ഇനി ഇടതിനൊപ്പം

തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനർ പി സരിനെ പുറത്താക്കി കോൺഗ്രസ്. പിന്നാലെ ഇടതിനൊപ്പം ചേർന്ന് സരിൻ. ഇടതുപക്ഷത്തോട് ചേർന്ന് പ്രവർത്തിക്കുമെന്ന് കോൺ​ഗ്രസ് നേതാവ് പി. സരിൻ വ്യകതമാക്കി. കോൺഗ്രസ് നേതൃത്വത്തിനെതിരെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും തുറന്നടിച്ച് സരിൻ വീണ്ടും വാർത്താ സമ്മേളനം നടത്തിയതിന് പിന്നാലെയാണ് കോൺഗ്രസിന്റെ നടപടി. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ സരിനെ പുറത്താക്കിയതായി വ്യകതമാക്കിയത്. രാഷ്ട്രീയമായി...

Article
പി.പി. ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്ത് പൊലീസ്

പി.പി. ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്ത് പൊലീസ്

കണ്ണൂർ: എഎഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്ത് പൊലീസ്. നവീൻ ബാബുവിന്റെ സഹോദരൻ നൽകിയ പരാതിയിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് പോലീസ് കേസ് എടുത്തത്. 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ദിവ്യക്കെതിരെ ചാർത്തിയിരിക്കുന്നത്. തളിപ്പറമ്പ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിലാണ് കണ്ണൂർ ടൗൺ സി.ഐ റിപ്പോർട്ട് സമർപ്പിച്ചത്. വലിയ തോതിൽ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് നടപടി. ദിവ്യക്കെതിരെ ശക്തമായ തെളിവ് ലഭിക്കാത്തതിനാലാണ്...

Article
നവീൻ ബാബുവിൻ്റെ മരണം: അന്വേഷണ പരിധിയിൽ ദിവ്യയും

നവീൻ ബാബുവിൻ്റെ മരണം: അന്വേഷണ പരിധിയിൽ ദിവ്യയും

കണ്ണൂർ : അഴിമതി ആരോപണത്തെ തുടർന്ന് കണ്ണൂരിലെ വീട്ടിൽ വച്ച് മരിച്ച നിലയിൽ കണ്ടെത്തിയ എടിഎം നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം ഊർജ്ജിതമാക്കി.അന്വേഷണത്തിന് കണ്ണൂർ പോലീസ് പത്തനംതിട്ടയിലേക്ക് പോകും. അന്വേഷണത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പിയുടെ മൊഴിയും എടുക്കും കഴിഞ്ഞദിവസം മരിച്ച നിലയിൽ കണ്ടെത്തിയ എഡിഎം നവീൻ ബാബുവിന്റെ സംസ്കാരം ഇന്ന് പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടുവളപ്പിൽ നടക്കും. രണ്ടുമണിക്ക് ശേഷമാണ് പത്തിശേരിയിലെ വീട്ടിൽ സംസ്കാര ചടങ്ങുകൾ നടക്കുക.

Article
ശബരിമലയിൽ വെർച്വൽ ക്യൂ ബുക്കിങ് 70,000 പേർക്ക് മാത്രം; ആശങ്കകൾ വേണ്ടെന്ന് ദേവസ്വം ബോർഡ്

ശബരിമലയിൽ വെർച്വൽ ക്യൂ ബുക്കിങ് 70,000 പേർക്ക് മാത്രം; ആശങ്കകൾ വേണ്ടെന്ന് ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചപ്പോൾ പ്രതിദിന ബുക്കിങ് 70,000 പേർക്ക് മാത്രം. പ്രതിദിനം 80,000 പേർക്ക് ഓൺലൈനായി ബുക്ക് ചെയ്യാനാകും എന്നായിരുന്നു സർക്കാർ പറഞ്ഞിരുന്നത്. കഴിഞ്ഞ വർഷവും 70000പേർക്കായിരുന്നു വെർച്വൽ ക്യൂവിലൂടെ പ്രതിദിന ബുക്കിങ്. ഇതേ രീതിതന്നെയാണ് ഇത്തവണയും അനുവർത്തിക്കുക. 70,000 പേരുടെ ബുക്കിങ് കഴിഞ്ഞശേഷം 10,000 പേർക്ക് സ്‌പോട്ട് ബുക്കിങ് നൽകാനാണോ ദേവസ്വം ബോർഡ് തീരുമാനം എന്നതിൽ വ്യക്‌തത വന്നിട്ടില്ല. 80,000 പേരെ ഒരു ദിവസം അനുവദിക്കുന്ന കാര്യത്തിൽ കൂടിയാലോചനകൾക്ക് ശേഷം...

Article
ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത: കേരള തീരത്ത് റെഡ് അലർട്ട്

ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത: കേരള തീരത്ത് റെഡ് അലർട്ട്

തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച രാത്രി 11.30 വരെ 1.0 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകി. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. തിരുവനന്തപുരം കാപ്പിൽ മുതൽ പൂവാർ...