മരുതയില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയ കാട്ടുപന്നിയ്ക്ക് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു: പന്നിമാംസ വില്‍പ്പനയും വിതരണവും നിരോധിച്ചു. *വഴിക്കടവ്, എടക്കര, പോത്തുകല്ല്, ചുങ്കത്തറ,കരുളായി, മുത്തേടം പഞ്ചായത്തുകളെ നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചു വഴിക്കടവ് ഫോറസ്റ്റ് റേഞ്ചിലെ മരുത ഭാഗത്ത് പാതി അഴുകിയ നിലയില്‍ കണ്ടെത്തിയ കാട്ടുപന്നിയ്ക്ക് ആഫ്രിക്കന്‍ പന്നിപ്പനി വൈറസ് സ്ഥിരീകരിച്ചു. പ്രഭവ കേന്ദ്രത്തിന്റെ 10 കി.മി ചുറ്റളവിലുള്ള വഴിക്കടവ്, എടക്കര, പോത്തുകല്ല്, ചുങ്കത്തറ, കരുളായി, മുത്തേടം എന്നീ ഗ്രാമപഞ്ചായത്തുകളെ ആഫ്രിക്കന്‍ പന്നിപ്പനി രോഗനിരീക്ഷണ മേഖലയായി ജില്ലാ കളക്ടര്‍ വി.ആര്‍....
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
അനധികൃത ജി.എസ്.ടി.പരിശോധന അവസാനിപ്പിക്കണം
ഗോൾഡ് മർച്ചൻ്റ്സ് അസോസിയേഷൻ ജി എസ് ടി റെയ്ഡുകളും, പോലീസ് റിക്കവറിയും കൊണ്ടു പൊറുതിമുട്ടിയ സ്വർണ്ണ വ്യാപാര മേഖല അരക്ഷിതാവസ്ഥയിൽ ആണെന്ന് ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ തിരൂർ ഏരിയ ദ്വൈവാർഷിക ജനറൽ ബോഡി യോഗം ആശങ്ക പ്രകടിപ്പിച്ചു’സ്വർണ്ണ വ്യാപാര മേഖലയിലെ വാർഷിക വിറ്റുവരവും ,നികുതി വരുമാനവും വെളിപ്പെടുത്താതെ നികുതി വരുമാനം കുറവാണെന്ന ധനമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും നിഗമനം സ്വർണ്ണ വ്യാപാരികളെ നികുതിവെട്ടിപ്പ്കാരായി ചിത്രീകരിക്കപ്പെടുന്നതായി യോഗം ആശങ്ക പ്രകടിപ്പിച്ചു.പോലീസ് മോഷണ സ്വർണം റിക്കവറി നടത്തുന്നത് പരമ്പരാഗത...
sma സംസ്ഥാന പ്രതിനിധി സമ്മേളനം നവംബര്‍ 11ന് ചൊവ്വ തിരൂരിൽ
മലപ്പുറം: സമസ്ത സെന്റിനറിയുടെ ഭാഗമായി സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) സംസ്ഥാന പ്രതിനിധി സമ്മേളനം സംഘടിപ്പിക്കുന്നു. നവംബര്‍ 11 ന് ചൊവ്വാഴ്ച തിരൂര്‍ വാഗന്‍ ട്രാജഡി ഹാളില്‍ ‘മര്‍ഹൂം കട്ടിപ്പാറ കെ കെ ഉസ്താദ് നഗറില്‍’ സമ്മേളനം നടക്കും.‘മദ്‌റസകള്‍ സമൂഹ നന്മക്ക്’ എന്ന പ്രമേയത്തില്‍ രാവിലെ 9 മണി മുതല്‍ ആരംഭിക്കുന്ന സമ്മേളനത്തില്‍ വിവിധ ജില്ലകളില്‍ നിന്ന് രജിസ്റ്റര്‍ ചെയ്ത 1500 ഓളം പ്രതിനിധികള്‍ പങ്കെടുക്കും. ഇസ്ലാമിക പൈതൃകവും പാരമ്പര്യവും മുറുകെ പിടിച്ചു ബഹുസ്വര...
ഹോക്കി മാധ്യമ അവാര്‍ഡ് വി.പി.നിസാറിന് സമ്മാനിച്ചു
മലപ്പുറം : ഹോക്കി ഇന്ത്യയുടെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് രാജ്യത്തുടനീളം നടക്കുന്ന പ്രചരണ പരിപാടികളുടെ ഭാഗമായി മലപ്പുറം ഹോക്കി മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്തു. സംസ്ഥാന ജൂനിയര്‍ വനിത ഹോക്കി ചാമ്പ്യന്‍ഷിപ്പിലെ മികച്ച അച്ചടി മാധ്യമ റിപ്പോര്‍ട്ടിനുള്ള പുരസ്‌കാരം മംഗളം മലപ്പുറം സീനിയര്‍ റിപ്പോര്‍ട്ടര്‍ വി.പി. നിസാറിനു പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി സമ്മാനിച്ചു.ദൃശ്യമാധ്യമ വിഭാഗത്തില്‍ മാതൃഭൂമി ന്യൂസ് മലപ്പുറം ബ്യൂറോ സീനിയര്‍ റിപ്പോര്‍ട്ടര്‍ അരുണ്‍ അമൃത്‌നാഥും അവാര്‍ഡ് ഏറ്റുവാങ്ങി. ചടങ്ങില്‍ മലപ്പുറം ഹോക്കി പ്രസിഡന്റ് ബഷീര്‍...
സമഗ്ര വികസന പദ്ധതിയുടെ നിർമ്മാണ പ്രവർത്തിക്ക് തുടക്കമായി
മേടിപ്പാറ ഇല്ലത്തപ്പടി കോളനി തിരുന്നാവായ: മലപ്പുറം ജില്ലാ പഞ്ചായത്ത് 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനന്താവൂർമേടിപ്പാറ ഇല്ലത്തപ്പടി എസ്.സികോളനിയിയുടെ സമഗ്ര വികസന പദ്ധതിയുടെ നിർമ്മാണ പ്രവൃത്തിക്ക്തുടക്കമായി. മുപ്പത് ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന വികസന പദ്ധതിയിൽ ശ്മശാനം, ചുറ്റുമതിൽ,റോഡ് നിർമ്മാണം എന്നിവ നടക്കും. സമഗ്ര വികസനം പൂർത്തിയാകുന്നതോടെ പ്രദേശത്തെ നൂറോളം കുടുംബംഗങ്ങൾഏറെ ആശ്വാസമാകും. സമഗ്ര വികസന പദ്ധതിയുടെ പ്രവർത്തനോത്ഘാടനംജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മയ്യേരി നസീബ അസീസ് നിർവഹിച്ചു. തിരുന്നാവായ...
പൊന്നാനി സിവില്‍ സ്റ്റേഷന്‍ അനുബന്ധ കെട്ടിടത്തിന്റെ ശിലാസ്ഥാപനം
പൊന്നാനി :പൊന്നാനി താലൂക്കില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഒരു കെട്ടിടത്തിലേക്ക് കേന്ദ്രീകരിക്കുക എന്ന ആശയത്തോടെ നടന്ന സിവില്‍ സ്റ്റേഷന്‍ അനുബന്ധ കെട്ടിടത്തിന്റെ ശിലാസ്ഥാപനം റവന്യൂ- ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. നിലവിലെ മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിന്റെ പരിമിതികളും കൂടാതെ വാടക കെട്ടിടങ്ങളിലായി പ്രവര്‍ത്തിച്ചു വരുന്ന മറ്റ് സര്‍ക്കാര്‍ ഓഫീസുകളും ഒന്നിച്ച് ഒരു കുടക്കീഴില്‍ പ്രവര്‍ത്തിക്കുന്നതോടെ ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും ഏറെ സഹായകരമായി തീരും. 2022- 23 വര്‍ഷത്തെ ബഡ്ജറ്റില്‍...
മംഗലം പഞ്ചായത്തിൻ്റെ ബഡ്സ് സ്കൂൾ കെട്ടിടം നിർമാണം പൂർത്തിയായി
മംഗലം :മംഗലം പഞ്ചായത്ത് പ്രസിഡൻ്റ് സൗജന്യമായി നൽകിയ സ്ഥലത്ത് പഞ്ചായത്തിൻ്റെ ബഡ്സ് സ്കൂൾ കെട്ടിടമുയർന്നു. മംഗലം പഞ്ചായത്ത് പ്രസിഡൻ്റ് സി.പി.കുഞ്ഞുട്ടി ചേന്നര പെരുന്തിരുത്തിയിൽ തൻ്റെ വീട്ടുവളപ്പിൽ 15 സെൻ്റ് സ്ഥലം സ്ഥാപനത്തിനായി നൽകിയത്.പ്രസിഡൻ്റിൻ്റെ മകൻ ജൗഹർ ശബാബിൻ്റെ പേരിലാണ് കെട്ടിടമുയർന്നിട്ടുള്ളത്.ഇവിടെ ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ ചെലവഴിച്ചാണ് ബഹുമുഖ സൗകര്യത്തോടു കൂടിയുള്ള കെട്ടിടം നിർമിച്ചിരിക്കുന്നത്.തറക്കല്ലിട്ട് ഒരു വർഷം പിന്നിടുന്നതിന് മുൻപെ പദ്ധതി പൂർത്തിയാക്കാനായത് നേട്ടമായി .ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ.റഫീഖ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്തംഗം ഫൈസൽ...
ടെക്സ് ആർട്ട്ഫാഷൻ ഡിസൈനിംഗ് മത്സരം ശ്രദ്ധേയമായി
താനൂർ: ഫാഷൻ ഡിസൈനിംഗ്വിദ്യാർത്ഥിനികൾക്കായി താനാളൂരിൽ സംഘടിപ്പിച്ച സ്റ്റിച്ചിംഗ് ഹാൻഡ് വർക്ക് മത്സരം ടെക്സ് ആർട്ട്ശ്രദ്ധേയമായി.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി100 ഓളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.ചടങ്ങ് സംസ്ഥാന ട്രാൻസ്ജെൻ്റർ ജസ്റ്റിസ് ബോർഡ് അംഗംനേഹ ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.ടി നൗഷാദ് അധ്യക്ഷനായി.ജിടെക് മലപ്പുറം ഏരിയാ മാനേജർ അനുജ് മുഖ്യപ്രഭാഷണം നടത്തി.മുജീബ് താനാളൂർ,കെ. ഫൈസൽപി. സാജിദടി തെസ്നിഎന്നിവർ സംസാരിച്ചു.
ഓയിസ്ക-മിൽമ ടോപ് ടീൻസ് എക്സാം വിജയികളെ അനുമോദിച്ചു
തിരൂർ : ലോകത്തിലെ ഏറ്റവും വലിയ പരിസ്ഥിതി-വിദ്യാഭ്യസ സംഘടനയായ ഒയിസ്ക ഇൻറർനാഷണൽ സംഘടനയുടെ തിരൂർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ എംഇഎസ് സെൻട്രൽ സ്കൂളിൽ നടത്തിയ ഓൾ കേരള ഒയിസ്ക – മിൽമ ടോപ് ടീൻസ് എക്സാം പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് എംഇഎസ് സെൻട്രൽ സ്കൂൾ തിരൂരിൽ വെച്ച് സർട്ടിഫിക്കറ്റും മെഡലും മെമെൻ്റോയും സമ്മാനിച്ചു. സ്കൂൾ പ്രിൻസിപ്പൽ വിപി മധുസൂദനൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഒയിസ്ക തിരൂർ ചാപ്റ്റർ പ്രസിഡൻ്റ് കെ കെ റസാക്ക് ഹാജി അധ്യക്ഷത വഹിച്ചു. സ്കൂൾ...
എസ് ഐ ആർ ബോധവൽക്കരണ സദസ് സംഘടിപ്പിച്ചു
ചെറിയമുണ്ടം:ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് ഒന്ന് , രണ്ട് വാർഡ് വികസന സമിതികളുടെ ആഭിമുഖ്യത്തിൽ എസ് ഐ ആർ ബോധവൽക്കരണ സദസ് സംഘടിപ്പിച്ചു. തലക്കടത്തൂർ നോർത്ത് ( ഓവുങ്ങൽ ) സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കല്ലേരി മൈമൂന യൂസഫ് ഉദ്ഘാടനം ചെയ്തു. രണ്ടാം വാർഡ് അംഗം ടി എ റഹീം മാസ്റ്റർ അദ്ധ്യക്ഷ്യം വഹിച്ചു. ബി എൽ ഒ ഫസൽ റഹ്‌മാൻ ടി.സി ക്ലാസിന് നേതൃത്വം നൽകി. ഗ്രാമ പഞ്ചായത്ത് അംഗം എൻ എ...