Category: പ്രാദേശികം

Post
ഡ്രൈവര്‍ കം അറ്റന്‍ഡന്റ് നിയമനം

ഡ്രൈവര്‍ കം അറ്റന്‍ഡന്റ് നിയമനം

മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറം ജില്ലയിൽ മൊബൈൽ വെറ്ററിനറി യൂണിറ്റ് സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി നിലമ്പൂർ ബ്ലോക്കിലേക്ക് ഡ്രൈവർ കം അറ്റന്‍ഡന്റിനെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് യോഗ്യതയുള്ളവരും എല്‍.എം.വി ഡ്രൈവിങ് ലൈസൻസ് ഉള്ളവരുമായിരിക്കണം. താൽപര്യമുള്ളവർ ജൂലൈ 11 രാവിലെ 10.30 ന് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാവണം. നിയമനം സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് മുഖേന നിയമനം വരുന്നതുവരെയോ അല്ലെങ്കിൽ...

Post
കള്ള കേസ്സ് ചുമത്തിയ നടപടിയിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ മാർച്ച് നടത്തി.

കള്ള കേസ്സ് ചുമത്തിയ നടപടിയിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ മാർച്ച് നടത്തി.

പരപ്പനങ്ങാടി : മഞ്ഞപിത്ത മടക്കമുള്ള രോഗങ്ങൾ പടരുന്ന പശ്ചാതലത്തിൽ രോഗികളെ പരിശോധിക്കാതെ സ്ഥലം വിടുന്നത് ചോദ്യം ചെയ്തതിന് കള്ള കേസ്സ് ചുമത്തിയ നടപടിയിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ മാർച്ച് നടത്തി.പരപ്പനങ്ങാടി ചെട്ടിപ്പടി ഹെൽത്ത് സെൻ്ററിൽ ഞായറാഴ്ചകളിലടക്കം ഡോക്ടറർമാര് നേരം വൈകി വരികയും, ഉച്ചക്ക് മുൻപെ സ്ഥലം വിടുന്നതിന് മെതിരെ പ്രതികരിച്ചതിന് എസ് ഡി പി.ഐ പ്രവർത്തകൻ ചെട്ടിപ്പടി പാണ്ടിയാസറിനെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി ഇന്നലെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രോഗികളോട് ഹെൽത്ത് സെൻ്ററിലെ ഡോക്ടർ സ്വീകരിച്ച സമീപനം...

Post
I.C.S.R  സിവില്‍ സര്‍വീസ് പരിശീലനം

I.C.S.R സിവില്‍ സര്‍വീസ് പരിശീലനം

പ്രവേശന പരീക്ഷ ഏഴിന് പൊന്നാനി കരിമ്പനയിൽ പ്രവർത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ചില്‍ (ഐ.സി.എസ്.ആര്‍) വിവിധ കോഴ്സുകളില്‍ പ്രവേശനത്തിനുള്ള പരീക്ഷ ജൂലൈ ഏഴിന് നടക്കും. ടാലന്റ് ഡവലപ്പ്മെന്റ് കോഴ്സിന് (ടി.ഡി.സി) അപേക്ഷിച്ച ഹൈസ്കൂൾ വിദ്യാർഥികൾക്ക് രാവിലെ 10 മുതൽ 11 വരെയും സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സിനു (സി.എസ്.എഫ്.സി) അപേക്ഷിച്ച ഹയർ സെക്കന്ററി വിദ്യാർഥികൾക്ക് 11 മണി മുതൽ 12 മണി വരെയും പ്രിലിംസ് കം മെയിൻസ് വീക്കെന്റ് കോഴ്സിന് (പി.സി.എം വീക്കെന്റ്) കോഴ്സിന്...

Post
തേക്ക് തടി വിൽപ്പന

തേക്ക് തടി വിൽപ്പന

പെരുമ്പാവൂ൪ ടിമ്പ൪ സെയിൽസ് ഡിവിഷന് കീഴിലുള്ള ചാലക്കുടിക്ക് സമീപത്തുള്ള ചെട്ടിക്കുളം സ൪ക്കാ൪ തടി ഡിപ്പോയിൽ ഗൃഹനി൪മ്മാണാവശ്യം മു൯നി൪ത്തി തേക്ക് തടികൾ 244 എണ്ണം-98.750 ക്യുബിക് മീറ്റ൪ വിൽപ്പനയ്ക്കുണ്ട്. തടികൾ ആവശ്യമുള്ളവ൪ അംഗീകൃത പ്ലാ൯, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നുള്ള കാലാവധി കഴിയാത്ത അനുമതി പത്രം, പാ൯ കാ൪ഡ്, തിരിച്ചറിയൽ കാ൪ഡ് എന്നിവയുടെ ഒറിജിനലും പക൪പ്പും സഹിതം ജൂലൈ 18 ന് രാവിലെ 10 ന് ഡിപ്പോയിൽ ഹാജരാകണം. ആദ്യം വരുന്നവ൪ക്ക് മു൯ഗണനാക്രമത്തി. തടികൾ തിരഞ്ഞെടുക്കാം. പരമാവധി അഞ്ച്...

Post
വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ദനം

വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ദനം

ചാലക്കുടി വി. ആർ.പുരത്ത് മദ്യപിച്ച് കാറിലെത്തിയ സംഘം വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ചു. വി. ആർ.പുരം ഗവ. ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥികൾക്കാണ് മർദ്ദനത്തിൽ പരിക്കേറ്റത്. പരിക്കേറ്റ 3 വിദ്യാർത്ഥികളെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്ലസ് ടു വിദ്യാർത്ഥികളെ സമീപത്തെ വീടുകളിലേക്ക് വലിച്ചു കൊണ്ടുപോയാണ് മർദ്ദിച്ചത്. റോഡിലൂടെ നടന്നുപോകുമ്പോഴായിരുന്നു മർദ്ദനം.

Post
ഓടിക്കൊണ്ടിരുന്ന ബസിൻ്റെ ടയറിന് തീപ്പിടിച്ചു

ഓടിക്കൊണ്ടിരുന്ന ബസിൻ്റെ ടയറിന് തീപ്പിടിച്ചു

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന K.S.R.T.C ബസിന്‍റെ ടയറിന് തീപിടിച്ചു. പുറകിലെ ടയറിൽ പുക ഉയരുന്നതുകണ്ട് പെട്ടന്ന് വണ്ടി നിർത്തുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം.മുക്കം പൊലീസ് സ്‌റ്റേഷന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്. തുടർന്ന് അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി തീയണച്ചു. യാത്രക്കാരെല്ലാവരും സുരക്ഷിതരാണ്. താമരശേരിയില്‍ നിന്നും എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്.

Post
പൊലിമ പുതുക്കാട് നാലാംഘട്ടം പൂർത്തീകരണം

പൊലിമ പുതുക്കാട് നാലാംഘട്ടം പൂർത്തീകരണം

രവിമേലൂർ പുതുക്കാട് മണ്ഡലത്തിലെ 40000 വനിതകളെ കൃഷിയിലേക്ക് എന്ന ആശയം മുൻനിർത്തി ആരംഭിച്ച പൊലിമ പുതുക്കാട് നാല് ഘട്ടം പൂർത്തീകരിച്ചു. മണ്ഡലത്തിൽ മികച്ച രീതിയിൽ കൃഷി ചെയ്ത ആദ്യ ഒന്ന് രണ്ട് മൂന്ന് സ്താനക്കാരായ കുടുംബശ്രീയെയും പഞ്ചായത്തിലെ ആദ്യ മൂന്നു സ്ഥാനക്കാരായ കുടുംബശ്രീയെയും യോഗത്തിൽ ആദരിക്കും. മികച്ച രീതിയിൽ കൃഷി ചെയ്ത വിദ്യാലയങ്ങൾക്കും ഇത്തവണ പുരസ്കാരമുണ്ട്. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്ജിത്ത് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിഎസ്...

Post
മാടക്കത്തറ പഞ്ചായത്തിലെ പന്നിഫാമിൽ കള്ളിങ് നടത്താൻ ഉത്തരവ്

മാടക്കത്തറ പഞ്ചായത്തിലെ പന്നിഫാമിൽ കള്ളിങ് നടത്താൻ ഉത്തരവ്

തൃശൂർ ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ 310 പന്നികളെ കള്ളിങ്ങിന് വിധേയമാക്കും. പതിനാലാം നമ്പർ വാർഡിലെ കട്ടിലപൂവം ബാബു വെളിയത്തിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ പന്നികളിലാണ് രോഗം സ്ഥിരീകരിച്ചത്. പന്നികളെ കള്ളിങ് ചെയ്ത് മറവു ചെയ്യാൻ ജില്ലാ മൃഗസംരക്ഷണ ഓഫീസർക്ക് നിർദ്ദേശം നൽകി ജില്ലാ കലക്ടർ ഉത്തരവിട്ടു. ഇന്ന് (ജൂലൈ 5) രാവിലെ 7 മുതൽ ഡോക്ടർമാർ, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാർ, അറ്റൻഡർമാർ അടങ്ങുന്ന ആർ.ആർ.ടി സംഘം കള്ളിങ് പ്രക്രിയ നടപ്പാക്കും. തുടർന്ന് പ്രാഥമിക അണുനശീകരണ...

Post
ട്രൈബല്‍ പാരാമെഡിക്സ് ട്രെയിനി നിയമനം

ട്രൈബല്‍ പാരാമെഡിക്സ് ട്രെയിനി നിയമനം

പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നും നഴ്സിങ് ഉൾപ്പെടെയുള്ള പാരാമെഡിക്കൽ കോഴ്സുകൾ പൂർത്തിയാക്കിയവരെ ജോലിയില്‍മി കവുറ്റവരാക്കുന്നതിന് പട്ടികവർഗ്ഗ വികസന വകുപ്പ്, ആരോഗ്യവകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന ‘ട്രൈബൽ പാരാമെഡിക്സ്’ പദ്ധതിയുടെ ഭാഗമായി ട്രെയിനികളെ നിയമിക്കുന്നു. പട്ടികവർഗ്ഗ മേഖലയിൽ കൂടുതൽ ശ്രദ്ധ നല്കേണ്ടതായ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജ് വരെയുള്ള ആരോഗ്യകേന്ദ്രങ്ങളിൽ താത്കാലികാടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്കാണ് നിയമനം. യോഗ്യത: നഴ്സിങ്/ഫാർമസി/പാരാമെഡിക്കൽ കോഴ്സ് ബിരുദം/ഡിപ്ലോമ. കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. പ്രായപരിധി: 21-35 വയസ്സ്. പ്രതിഫലം പ്രതിമാസം 18,000 രൂപ (ബിരുദം...

Post
ഡോക്ടറെ ചോദ്യം ചെയ്തതിന് എസ്.ഡി.പി.ഐ പ്രവർത്തകനെ അറസ്റ്റ് ചെയ്തു

ഡോക്ടറെ ചോദ്യം ചെയ്തതിന് എസ്.ഡി.പി.ഐ പ്രവർത്തകനെ അറസ്റ്റ് ചെയ്തു

പരപ്പനങ്ങാടി : ഗവൺമെൻ്റ് ആശുപത്രിയിൽ രോഗികളെ ചികിത്സിക്കാതെ മുങ്ങുന്ന ഡോക്ടറെ ചോദ്യം ചെയ്തതിന് എസ്.ഡി.പി.ഐ പ്രവർത്തകനെ അറസ്റ്റ് ചെയ്തു .പോലീസ് തന്ത്രം വിഫലമായി. പരപ്പനങ്ങാടി നെടുവ ആരോഗ്യ കേന്ത്രത്തിൽ ഞായാറാഴ്ചകളിൽ രോഗികൾ തിങ്ങി നിറഞ്ഞിട്ടും സമയത്തിന് മുൻപ് ആശുപത്രിയിൽ നിന്ന് മുങ്ങുന്ന ഡോക്ടറെ ചോദ്യം ചെയ്തതിനെ ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് എസ്.ഡി.പി.ഐ.ചെട്ടിപ്പടി ബ്രാഞ്ച് പ്രസിഡൻ്റ് പാണ്ടി യാസർ അറഫാത്തിനെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച ചെട്ടിപ്പടി ഹെൽത്ത് സെൻ്ററിലാണ് സംഭവം. മഞ്ഞപിത്തം അടക്കം വൻതോതിൽ...