മങ്കട ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോട്ടൽ മാനേജ്‌മന്റ് കോഴ്സുകളിലെ വിവിധ വിഷയങ്ങൾ പഠിപ്പിക്കാൻ താത്കാലിക അധ്യാപകരെ മണിക്കൂർ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. അംഗീകൃത ഹോട്ടൽ മാനേജ്‌മന്റ് ഡിഗ്രി / ത്രിവത്സര ഡിപ്ലോമയും പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവർ ജൂലൈ 16 ന് വൈകീട്ട് അഞ്ചിനകം foodcraftpmna@gmail.com എന്ന വിലാസത്തിൽ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04933 295733, 9645078880.
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
ജനവാസ മേഖലയില്‍ പുലി
കോതമംഗലം: മുന്നാറിന് സമീപം മാങ്കുളം ലക്ഷ്മി വിരിപാറയിലെ ജനവാസ മേഖലയില്‍ പുലി ഇറങ്ങി. തോട്ടം മേഖലയാണ് മൂന്നാര്‍ ലക്ഷ്മി വിരിപാറ മേഖല.തേയില തോട്ടങ്ങളില്‍ തൊഴിലെടുക്കുന്ന കുടുംബങ്ങളാണ് ഇവിടെ അധികം.ഈ പ്രദേശത്താണ് ജനവാസ മേഖലയില്‍ പുലിയുടെ സാന്നിധ്യമുണ്ടായിട്ടുള്ളത്. പ്രദേശവാസികളാണ് പുലിയെ കണ്ടത്. പുലിയുടെ ദൃശ്യങ്ങള്‍ ഇവര്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു.
വിധവ പെന്‍ഷന്‍; രേഖകള്‍ ഹാജരാക്കണം
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും വിധവ പെന്‍ഷന്‍ വാങ്ങുന്നവര്‍ ആധാര്‍, ബാങ്ക് പാസ്ബുക്ക്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും താമസിക്കുന്ന പഞ്ചായത്ത്/ കോര്‍പ്പറേഷന്‍/ മുന്‍സിപ്പാലിറ്റിയുടെ പേര്, വാര്‍ഡ് നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവയും ബന്ധപ്പെട്ട ഫിഷറീസ് ഓഫീസുകളില്‍ ജൂലൈ 10നകം ഹാജരാക്കണമെന്ന് എറണാകുളം റീജിയണല്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫിഷറീസ് ഓഫീസുകളില്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍: അഴീക്കോട്- 9497715566, കൈപ്പമംഗലം- 9497715541, നാട്ടിക, ചാവക്കാട്- 7034584756, തൃശൂര്‍- 9539636928.
പരപ്പനങ്ങാടി നഗരസഭ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു
ഞാറ്റുവേല ചന്ത പരപ്പനങ്ങാടി നഗരസഭ വൈസ് ചെയർപേഴ്സൺ ഷഹർബാനുവിന്റെ അധ്യക്ഷതയിൽ നഗരസഭ ചെയർമാൻ പിപി ഷാഹുൽഹമീദ് കർഷകന്ഫലവൃക്ഷ തൈ നൽകി കൊണ്ട്ചന്ത ഉദ്ഘാടനം ചെയ്തു.കൃഷി ഓഫീസർ ഇർഷാന എംപി സ്വാഗതം ആശംസിച്ചു.വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ മുൻസിപ്പാലിറ്റിയിൽ സ്ഥിരമായി ഒരു ചന്ത സംഘടിപ്പിക്കുന്നതിനെ കുറിച്ചും അതിന് സ്ഥലം കണ്ടെത്തുന്നതിനെക്കുറിച്ച് സംസാരിച്ചു .പരിപാടിയിൽ എഡിസി മെമ്പർമാർക്ക് വേണ്ടി സിദ്ധാർത്ഥൻ ആശംസകൾ അറിയിച്ചു.ചന്തയിൽ പരപ്പനങ്ങാടിമുനിസിപ്പാലിറ്റിയിലെ കർഷകരുടെ കാർഷിക ഉത്പന്നങ്ങളും കുടുംബശ്രീ അംഗങ്ങളുടെ ഉൽപ്പന്നങ്ങളും പരപ്പനങ്ങാടി എക്കോ ഷോപ്പിന്റെ കാർഷിക...
അന്തരിച്ചു
ഊർങ്ങാട്ടിരി : ഈസ്റ്റ് വടക്കുമുറിയിൽ പരേതനായ ചെറുവോടൻ കാരി കുട്ടിയുടെ ഭാര്യ സി . ചെറിയക്കി (85) നിര്യാതയായി മക്കൾ:ചെറുവോടൻ,കണ്ണൻ കുട്ടി ,ചെറുവോടൻവാസു മരുമക്കൾ,സുലോചന ,സിന്ധു
ഖയാം തിയെറ്റർ മാജിക് ഫ്രെയിം ഏറ്റെടുത്തു
കേരളത്തിലെ ഏറ്റവും വലിയ തിയറ്ററുകളിൽ ഒന്നായ തിരൂർ ഖയാം തത്കാലികമായി പ്രദർശനം നിർത്തി. ഇനി പുതിയ രൂപത്തിൽ വീണ്ടുമെത്തും. ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസ് ഏറ്റെടുത്തു. 38 വർഷം മുൻപ് മമ്മൂട്ടിയായിരുന്നു തിയേറ്റർ ഉദ്‌ഘാടനം ചെയ്തത്.മലപ്പുറം ജില്ലയിലെ ആദ്യത്തെ എസി തിയേറ്ററായിരുന്നു’ പഴയ കാല റിലീസിങ് കേന്ദ്രം ആയിരുന്നു. 1000ൽ അധികം സീറ്റുകൾ ഉള്ള ഖയാമിൽ 80 രൂപയായിരുന്നു ടിക്കറ്റ് വില. ബാൽക്കണി 90രൂപ. അഞ്ചു തിയേറ്റർ ഉണ്ടായിരുന്ന തിരൂർ ടൗണിൽ ഇപ്പോൾ ഖയാമും അനൂഗ്രഹയും...
ഗവ:ആശുപത്രിയിൽ കിടത്തി ചികിത്സ പുനരാരംഭിക്കണം:എഐവൈഎഫ്
തിരുവില്വാമല:സാധാരണക്കാരായ ജനവിഭാഗങ്ങൾ ചികിത്സയ്ക്ക് വേണ്ടി ആശ്രയിക്കുന്ന തിരുവില്വാമല ഗവൺമെൻറ് ആശുപത്രിയിൽ രാത്രികാല ഡോക്ടറുടെ സേവനവും കിടത്തി ചികിത്സയും പുനരാരംഭിക്കണം. രോഗികളെ കിടത്തി ചികിത്സിക്കാനുള്ള ഭൗതിക സാഹചര്യം ഉണ്ടായിട്ടും ആശുപത്രിയെ തരം താഴ്ത്തിയതിനാൽ കിടത്തി ചികിത്സ ഇപ്പോൾ ലഭ്യമല്ല.രാത്രികാലങ്ങളിൽ ചികിത്സയ്ക്ക് എത്തുന്ന പാവപ്പെട്ട രോഗികൾ പരിസരപ്രദേശങ്ങളിലുള്ള സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.ഈ അവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകണമെന്നും രാത്രികാലങ്ങളിൽ ഡോക്ടറുടെ സേവനം ഉറപ്പുവരുത്തി കിടത്തി ചികിത്സ ലഭ്യമാക്കണമെന്നുംഎഐവൈഎഫ് തിരുവില്വാമല മേഖല കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തിരുവില്വാമല അരവിന്ദാക്ഷൻ സ്മാരക മന്ദിരത്തിൽ...
അന്തരിച്ചു
ചേലക്കര: കുറുമല പൂക്കുന്നേൽ മറിയക്കുട്ടി(83) അന്തരിച്ചു. ഭർത്താവ്: ചാക്കപ്പൻ മക്കൾ: ലിസ്സി, പരേതയായ ശാന്ത, മിനി, അഡ്വ. എൽദോ പൂക്കുന്നേൽ (പ്രസിഡന്റ്, ബാർ അസോസിയേഷൻ വടക്കാഞ്ചേരി,), സെലിൻ മരുമക്കൾ: ബാബു, ജോയ്, ഫിൽസി, ജോഷി, പരേതനായ സ്റ്റീഫൻ, പരേതയായ സോഫി സംസ്കാരം. തിങ്കളാഴ്ച്ച വൈകീട്ട് 3-ന് കുറുമല സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.
പൂച്ചയെ രക്ഷപ്പെടുത്തി; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം
പൊന്നാനി : റോഡിന് കുറുകെ ചാടിയ പൂച്ചയെ രക്ഷപ്പെടുത്താനുളള ശ്രമത്തിനിടെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു.പൊന്നാനി തയ്യങ്ങാട് സ്വദേശി വിപിൻദാസ് (33) ആണ് മരിച്ചത്.പൊന്നാനി റോഡിൽ തുയ്യം പെട്രോൾ പമ്പിന് സമീപമാണ് അപകടം.ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.ഓട്ടോയുടെ മുന്നിൽ ചാടിയ പൂച്ചയെ രക്ഷപ്പെടുത്തുന്നതിനിടെയാണ് അപകടമുണ്ടായത്.പൂച്ചയെ രക്ഷപ്പെടുത്താൻ വിപിൻദാസ് ഓട്ടോ വെട്ടിച്ചതോടെയാണ് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്.ഓട്ടോറിക്ഷയിലുണ്ടായിരുന്ന യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഒന്നര വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ
തൃശൂർ: തൃശൂർ ചിറമനേങ്ങാട് നെല്ലിക്കുന്നിൽ ഒന്നര വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മുല്ലക്കൽ വീട്ടിൽ സുരേഷ് ബാബു – ജിഷ ദമ്പതികളുടെ മകൾ അമയയെയാണ് വീട്ടിലെ കിണറ്റിൽ മരിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.ഇന്നലെ രാത്രി 11.15 ഓടെയാണ് സംഭവം. മാതാവ് ജിഷ അയൽ വീട്ടിലെത്തി കുട്ടി കിണറ്റിൽ വീണ് കിടക്കുന്നുവെന്ന് അറിയിച്ചതിനെ തുടർന്നാണ് നാട്ടുകാർ വിവരമറിഞ്ഞത്. കുട്ടി വെള്ളത്തിൽ മലർന്ന് പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു.നാട്ടുകാർ എരുമപ്പെട്ടി പൊലീസിൽ വിവരമറിയിക്കുകയും തുടർന്ന് കുന്നംകുളത്ത് നിന്ന് ഫയർ ഫോഴ്‌സിനെ വിളിച്ച്...









