മാനന്തവാടി-മാനന്തവാടിയിൽ എസ്ഡിപിഐയിൽ നിന്ന് ലീഗിലേക്ക് ഒഴുക്കെന്ന രീതിയിൽ മുസ്ലിം ലീഗ് മുൻസിപ്പൽ കമ്മിറ്റി പ്രചരിപ്പിക്കുന്നത് രാഷ്ട്രീയ പ്രഹസനമെന്ന് എസ്ഡിപിഐ മാനന്തവാടി മുൻസിപ്പൽ കമ്മിറ്റി.SDPIയിൽ നിന്ന് അച്ചടക്ക ലംഘനത്തിന് പുറത്താക്കിയവരെയും, വർഷങ്ങളായി പാർട്ടിയുമായി യാതൊരു ബന്ധവുമില്ലാത്തവരെയും, പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് അന്വേഷണം നേരിട്ടവരെയും കൂട്ടിയിണക്കി ലീഗ് നടത്തുന്ന ഈ നാടകത്തിന് രാഷ്ട്രീയത്തോടോ ജനങ്ങളോടോ യാതൊരു ഉത്തരവാദിത്വവുമില്ല.രാജ്യത്തെ ദളിത് ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളുടെ അവകാശ സംരക്ഷണം പോരാട്ടങ്ങളിൽ ഒരു നിലപാടും സ്വീകരിക്കാതെ ജനകീയ ഇടപെടലുകൾ നടത്താതെയും യുവതയെ അരാഷ്ട്രീയ വത്കരിച്ചു...
FlashNews:
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
നിയമസഭാ തിരഞ്ഞെടുപ്പ്, എസ്ഡിപിഐ ജയപരാജയങ്ങൾ നിശ്ചയിക്കും
നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിലെ നിയമ സഭാ മണ്ഡലങ്ങളിലെ ജയപരാജയങ്ങൾ നിശ്ചയിക്കുക എസ് ഡി പി ഐ ആയിരിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഉസ്മാൻ പറഞ്ഞു.എ സഈദ് മെമ്മോറിയൽ ഹാളിൽ നടന്ന ജില്ലാ പ്രവർത്തകസമിതി മീറ്റിംഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പൂർണ വോട്ടർ പട്ടിക പരിഷ്കരണത്തിന് (SIR ) ശേഷം നടക്കുന്ന തെരഞ്ഞെടുപ്പ് എന്ന നിലയിൽ വളരെ നിർണായകമായ ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ സംഘപരിവാറിനെതിരെ ജനകീയ ബദൽ ഉയർത്തിക്കൊണ്ടു വരുന്ന പ്രസ്ഥാനം എന്ന...
എന്‍ഐഎ പരിശോധന: SDPI യെ അവമതിക്കാനുള്ള ഹീനശ്രമം-
തിരുവനന്തപുരം: സംസ്ഥാനത്ത് എന്‍ഐഎ കഴിഞ്ഞ ദിവസം നടത്തിയ പരിശോധന പാര്‍ട്ടിയെ അവമതിക്കാനുള്ള ഹീനശ്രമത്തിന്റെ ഭാഗമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത്. ഇക്കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ നേടിയ ജനകീയ പിന്തുണയില്‍ അസ്വസ്ഥത പൂണ്ട് അന്വേഷണ ഏജന്‍സികളെ വീണ്ടും അഴിച്ചുവിടുന്നത് പൊതുസമൂഹം തിരിച്ചറിയും. പാര്‍ട്ടി പാലക്കാട് ജില്ലാ പ്രസിഡന്റ് ഷെഹീര്‍ ചാലിപ്പുറം, ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ മൗലവി ഉള്‍പ്പെടെയുള്ളവരുടെ വീടുകള്‍ പരിശോധന നടത്തിയിട്ട് ഒന്നും കണ്ടെത്താനായില്ലെന്ന് എന്‍ഐഎ രേഖാമൂലം എഴുതി നല്‍കിയാണ് മടങ്ങിയത്. എന്നിട്ടും അവരുടെ...
ബജറ്റ്: തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കണ്‍കെട്ട് വിദ്യ- എസ്ഡിപിഐ
സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച കേരളാ ബജറ്റ് ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കണ്‍കെട്ട് വിദ്യ മാത്രമാണെന്ന് എസ്ഡിപിഐസംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. ഏട്ടിലെ പശു പുല്ല് തിന്നുകയില്ല എന്ന പഴമൊഴി അന്വര്‍ഥമാക്കുന്നതാണ് ഇടതു സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങള്‍. നടപ്പു സാമ്പത്തിക വര്‍ഷം പ്ലാന്‍ ഫണ്ടിന്റെ പകുതി പോലും ചെലവഴിച്ചിട്ടില്ല. ആഭ്യന്തര കടം പെരുകുകയും ഖജനാവ് കാലിയാവുകയും ചെയ്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കേ വോട്ട് ബാങ്ക് മാത്രം ലക്ഷ്യം വെച്ചുള്ള മോഹന...
എൻ ഐ എ റൈഡ് രാഷ്ട്രീയ പ്രേരിതം; പാർട്ടിയെ തകർക്കാനാവില്ല
പട്ടാമ്പി: പാർട്ടി ജില്ലാ നേതൃത്വങ്ങളുടെ വീട്ടിൽ ഇന്ന് എൻ ഐ എ നടത്തിയ റൈഡ് തികച്ചും രാഷ്ട്രീയ പ്രേരിതമാണന്നും, കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പാർട്ടിയെ തകർക്കാമെന്ന് കരുതേണ്ടന്നും എസ് ഡി പി ഐ ജില്ലാ പ്രസിസണ്ട് ഷെഹീർ ചാലിപ്പുറം പറഞ്ഞു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ പാർട്ടി കൈവരിച്ച വിജയത്തിലും , വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും പാർട്ടിയെ ജനങ്ങൾ ഏറ്റെടുക്കുന്നത് തടയിടാനുള്ള രാഷ്ട്രീയ നീക്കങ്ങളാണ് കേന്ദ്ര സർക്കാരിനു വേണ്ടി അന്വേഷണ ഏജൻസികൾ നടത്തുന്നത്. ഈ അന്വേഷണ ഏജൻസികളെ...
എസ്ഡിപിഐ പ്രവർത്തകൻ ഫാമിസ് അബൂബക്കറിന്റെ വീട്ടിൽ NIA റെയ്ഡ്
ഭരണകൂട വേട്ടയാടലിന്റെ ഭാഗമെന്ന് SDPI ചാവക്കാട്:എസ്ഡിപിഐ പ്രവർത്തകൻ ഫാമിസ് അബൂബക്കറിന്റെ വീട്ടിൽ ഇന്ന് രാവിലെ NIA നടത്തിയ റെയ്ഡ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഏജൻസികളെ ദുരുപയോഗം ചെയ്ത് നടത്തുന്ന രാഷ്ട്രീയ വേട്ടയാടലിന്റെ ഭാഗമാണെന്ന് SDPI ആരോപിച്ചു.രാവിലെ 7 മണിക്ക് ആരംഭിച്ച റെയ്ഡ് 10 മണിയോടെയാണ് അവസാനിപ്പിച്ചത്. NIA അന്വേഷിക്കുന്ന ചില പ്രതികളെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കാനാണ് റെയ്ഡ് നടത്തിയതെന്നാണ് ഉദ്യോഗസ്ഥർ വിശദീകരിച്ചത്. എന്നാൽ, അന്യായമായ കള്ളക്കേസുകൾ ചുമത്തി ജനാധിപത്യ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്ന പ്രവർത്തകരെ ഭീഷണിപ്പെടുത്താനും പാർട്ടിയെ താറടിക്കാനുമുള്ള...
പുത്തൻകുരിശിലെ ബിജെപി ട്വന്റി-20 -കോൺഗ്രസ് ഭരണം രാഷ്ട്രീയ കാപട്യം
കുന്നത്തുനാട്ടിലെ ട്വന്റി-20 ബിജെപി പാളയത്തിലെത്തിയത് ജനങ്ങളോടുള്ള വഞ്ചനയാണെന്നും, അവർക്ക് വളരാൻ സാഹചര്യമൊരുക്കിയത് കോൺഗ്രസ്-സിപിഎം പാർട്ടികളുടെ വോട്ട് കച്ചവടത്തിന്റെ അനന്തരഫലമാണെന്നും എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി അംഗം സനൂപ് പട്ടിമറ്റം പ്രസ്താവിച്ചു. വടവുകോട്-പുത്തൻകുരിശ് പഞ്ചായത്തിൽ ബിജെപി – ട്വന്റി-20 സഖ്യത്തിന്റെ പിന്തുണയോടെ ഭരണം നടത്തുന്ന കോൺഗ്രസിന്റെ നടപടി രാഷ്ട്രീയ കാപട്യമാണ്. ബിജെപിയുമായി ചേർന്ന് ഭരണം നിലനിർത്തുന്ന കാര്യത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോർപ്പറേറ്റ് മുതലാളിയായ സാബു എം. ജേക്കബിനോട് ഇരു...
സാമൂഹ്യ ധ്രുവീകരണം ഇടതുമുന്നണിയുടെ രാഷ്ട്രീയ അജണ്ടയോ
സാമൂഹ്യ ധ്രുവീകരണം മൂന്നാമൂഴം തേടുന്ന പിണറായി സർക്കാരിൻറെ രാഷ്ട്രീയ അജണ്ടയാണോ എന്ന് വ്യക്തമാക്കണം.സിപിഎം നേതാക്കളുടെ തുടർച്ചയായുള്ള പ്രസ്താവനകൾ ഈ സംശയത്തിന് ബലം നൽകുന്നതാണ് . യുഡിഎഫ് അധികാരത്തിൽ വന്നാൽ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം കൈകാര്യം ചെയ്യുമെന്നും മാറാടുകൾ ആവർത്തിക്കുമെന്ന എ കെ ബാലന്റെ പ്രസ്താവന പുറത്തു വന്നിട്ട് അധിക ദിവസമായിട്ടില്ല . കഴിഞ്ഞദിവസം സജി ചെറിയാൻ നടത്തിയ പ്രസ്താവന അങ്ങേയറ്റം ലജ്ജാവഹവും ഞെട്ടിപ്പിക്കുന്നതും ആണ് . കാസർഗോഡ് മലപ്പുറം ജില്ലകളിലെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ പേര് പരാമർശിച്ചുകൊണ്ടാണ് സജി...
നിയമസഭാ തെരഞ്ഞെടുപ്പ് വിജയിക്കാൻ CPM കേരളത്തിൽ വർഗീയതക്ക് ശ്രമിക്കുന്നു
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് വിജയിക്കുന്നതിന് വേണ്ടിയുള്ള കാമ്പയിനിന്റെ ഭാഗമായി കേരളത്തിൻ്റെ സാമൂഹിക അന്തരീക്ഷത്തെ മലിനപ്പെടുത്തുന്ന രീതിയിൽ സിപിഎമ്മിന്റെ വിവിധ നേതാക്കൾ വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി. മലപ്പുറത്ത് നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിൻ്റെ മതേതര പാരമ്പര്യത്തെ പരമാവധി പ്രകോപിപ്പിച്ച് സംഘപരിവാറിന് കളമൊരുക്കാൻ വെള്ളാപ്പള്ളി ഉൾപ്പെടെയുള്ളവർ നടത്തുന്ന ആസൂത്രിത ശ്രമത്തെ സിപിഎം പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞദിവസം ഇസ്ലാമോഫോബിയ ലക്ഷ്യം വച്ച് മാറാട് കലാപത്തെ കുറിച്ച് മുൻ മന്ത്രി എ. കെ ബാലൻ...
നവോത്ഥാന സമിതി അധ്യക്ഷ സ്ഥാനത്തു നിന്ന് വെള്ളാപ്പള്ളിയെ പുറത്താക്കണം
സംസ്ഥാനത്ത് വർഗീയ വിദ്വേഷം പടർത്താനും സമുദായസൗഹാർദ്ദം തകർക്കാനും വെള്ളാപ്പള്ളി നടേശൻ നടത്തുന്ന ശ്രമങ്ങളിൽ ഞങ്ങൾ അതീവ ആശങ്കാകുലരാണ്. അദ്ദേഹം വർഷങ്ങളായി ഇത് തുടരുമ്പോഴും കേരളീയ സമൂഹവും ഗവർമെൻ്റും അത് അർഹിക്കുന്ന ഗൗരവത്തോടെ കൈകാര്യം ചെയ്തിട്ടില്ല. 2018ൽ ശബരിമല സ്ത്രീ പ്രവേശം സംബന്ധിച്ച സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തിൽ നവോത്ഥാനമൂല്യങ്ങളുടെ സംരക്ഷണത്തിനായി സർക്കാർ രൂപീകരിച്ച നവോത്ഥാനസമിതിയുടെ അധ്യക്ഷസ്ഥാനത്തിരുന്നു കൊണ്ടാണ് ഇയാൾ വിദ്വേഷ പ്രസ്താവനകൾ നടത്തിക്കൊണ്ടിരിക്കുന്നത് എന്നത് ആശ്ചര്യകരമാണ്. നടേശൻ്റെ വർഗീയവിഷം തുപ്പുന്ന പ്രസ്താവനകൾ മാധ്യമപ്രവർത്തകർക്കു നേരെയുള്ള കയ്യേറ്റമായും ഭീഷണിയായും സമീപ...