Author: Staff Correspondent (Jyobish V)

Post

എം.ജി.എസ്. ഹിസ്റ്ററി ഫൗണ്ടേഷന്‍ ഭാരവാഹികള്‍

കോഴിക്കോട്: എം.ജി.എസ്. ഹിസ്റ്ററി ഫൗണ്ടേഷന്റെ പ്രസിഡന്റായി ശ്രീ. പി.വേണു, സെക്രട്ടറിയായി ഡോ. എം.സി. വസിഷ്ഠ് എന്നിവരെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: ഡോ. കെ.പി.അമ്മുക്കുട്ടി (വൈസ് പ്രസിഡന്റ്), ശ്രീമതി ജയശ്രീ കല്ലാട്ട് (ജോയന്റ് സെക്രട്ടറി), ഡോ. എം.സുമതി (ട്രഷറര്‍).

Post

മഡുറോയെ അമേരിക്ക ഉടൻ മോചിപ്പിക്കണമെന്ന് ചൈന

ബെയ്ജിംഗ്: അമേരിക്ക പിടിച്ചു കൊണ്ടുപോയ വെനിസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ്മഡുറോയേയും ഭാര്യയേയും ഉടൻ മോചിപ്പിക്കണമെന്ന് ചൈന. മഡുറോയുടെയും ഭാര്യയുടേയുംസ്വകാര്യ സുരക്ഷയും അമേരിക്ക ഉറപ്പാക്കണമെന്ന് ചൈന വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അവരുടെ നാടുകടത്തൽ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും ലംഘനമാണെന്ന് അവർ പറഞ്ഞു.സംഭാഷണങ്ങളിലൂടെയും ചർച്ചകളിലൂടെയും വെനിസ്വേലയിലെ സ്ഥിതിഗതികൾ പരിഹരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

Post

രാഹുൽ ഈശ്വറിനെതിരെ പരാതിയുമായി മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരി

ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് യുവതി തിരുവനന്തപുരം: രാഹുൽ ഈശ്വറിനെതിരെ പരാതിയുമായി രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരി. സെഷൻസ് കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് യുവതി പരാതിയിൽ ആരോപിക്കുന്നു. യുവതിക്കെതിരെ രാഹുൽ ഈശ്വർ വീണ്ടും വീഡ‍ിയോ ചെയ്തിരുന്നു. എഐജിക്ക് കിട്ടിയ പരാതി സൈബർ പൊലീസിന് കൈമാറിയിട്ടുണ്ട്. ജാമ്യവ്യവസ്ഥ ലംഘിച്ചോയെന്ന് പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. പരാതിക്കാരിയെ അധിക്ഷേപിക്കരുത് എന്നായിരുന്നു രാഹുലിന് നൽകിയിരുന്ന ജാമ്യവ്യവസ്ഥ.രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പരാതി നൽകിയ യുവതിയെ വീഡിയോയിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ രാഹുൽ ഈശ്വര്‍ റിമാന്‍ഡിലായിരുന്നു. അതിന് ശേഷം...

Post

പ്രബോധിത സമൂഹത്തിന്റെ മാറ്റമുൾക്കൊള്ളാൻ പണ്ഡിതൻമാർ തയ്യാറാവണം

കാന്തപുരത്തിന്റെ യാത്രയിൽ വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം കേരള ജംഇയ്യതുൽ ഉലമ മലപ്പുറം:നിർമിത ബുദ്ധിയുടെ കാലത്ത് പ്രബോധിത സമൂഹത്തിന്റെ പുതിയ ചോദ്യങ്ങൾക്ക് തൃപ്തികരമായ മറുപടി നൽകാൻ പണ്ഡിതൻമാർ പ്രാപ്തമാവണമെന്ന് കേരള ജംഇയ്യതുൽ ഉലമ സ്കോളേഴ്സ് കോൺക്ലേവ്. വിവര വിനിമയ രംഗത്തുണ്ടായ വിപ്ളവാത്മക മുന്നേറ്റവും വിവര ശേഖരണത്തിന് ഡിജിറ്റൽ മാധ്യമങ്ങളെ ആശ്രയിക്കുകയും ചെയ്യുന്ന ആധുനിക സമൂഹത്തിൽ മതത്തിന്റെ മൂല്യങ്ങും വിശ്വാസ അനുഷ്ഠാന ജീവിത വ്യവഹാരങ്ങളും ബുദ്ധി പരമായി അവതരിപ്പിക്കാൻ പണ്ഡിതൻമാർക്ക് സാധ്യമാവണമെന്ന് കെ.എൻ. എം മർകസുദഅവ പണ്ഡിത സംഘടനയായ കേരള...

Post

MES കേരള ജോയിൻ്റ് ജേർണി ചാപ്റ്റർ 3 മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

തിരൂർ:-എംഇഎസ് മെഡിക്കൽ കോളേജ് പെരിന്തൽമണ്ണയും എംഇഎസ് തിരൂർ താലൂക്ക് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ജോയിൻ്റ് ജേർണി ചാപ്റ്റർ 3 എന്ന മെഗാ മെഡിക്കൽ ക്യാമ്പ് മുട്ടു മാറ്റിവെക്കൽ ശസ്ത്രക്രിയ, ഹെർണിയ ശസ്ത്രക്രിയ, സൗജന്യ തിമിര ശസ്ത്രക്രിയ രോഗനിർണയ ക്യാമ്പ് എംഇഎസ് തിരൂർ സെൻട്രൽ സ്കൂളിൽ വച്ച് നടന്നു. തിരൂർ നിയോജകമണ്ഡലം എംഎൽഎ കുറുക്കോളി മൊയ്തീൻ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് തെയ്യമ്പാട്ടിൽ ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. എംഇഎസ് മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ...

Post

മദീനക്കടുത്ത് ദാരുണാപകടം; മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചു

അപകടം മക്കയിൽ നിന്ന് മദീനയിലേക്കുള്ള യാത്രക്കിടെ മദീന :റിയാദ് മദീനക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചു. മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി നടുവത്ത്‌ കളത്തിൽ അബ്ദുൽ ജലീൽ (52), ഭാര്യ തസ്‌ന തോടേങ്ങൽ (40), മകൻ നടുവത്ത്‌ കളത്തിൽ ആദിൽ (14), ജലീലിൻ്റെ മാതാവ് മൈമൂനത്ത്‌ കാക്കേങ്ങൽ (73) എന്നിവരാണ് മരിച്ചത്. മദീന സന്ദർശിക്കാൻ പോയ കുടുംബത്തിലെ ഏഴംഗങ്ങൾ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ജലീലിൻ്റെ മക്കളായ നൂറ, ആയിഷ, ഫാത്തിമ എന്നിവർ...

Post

മുരിങ്ങൂർ ഏഴാറ്റുമുഖം റോഡ് നവീകരണം ഇഴഞ്ഞു തന്നെ

രവിമേലൂർ 2018 ,19 കാലഘട്ടത്തിൽ അന്നത്തെ ചാലക്കുടി AE സാദ്ധ്യത പഠനം നടത്തി പദ്ധതിക്ക് വേണ്ട സ്ഥലം ഉണ്ട് എന്ന് സാക്ഷ്യപ്പെടുത്തി തുടർന്ന് ഭരണാനുമതി ലഭിക്കുകയും, 12/06/2020 നിർമ്മാണം അരംഭിച്ച പ്രവൃത്തി റിസ്ക് ആൻഡ് കോസ്ററ് പ്രകാരം 30/01/2023 റദ്ധാക്കി. തുടർന്ന് ബാലൻസ് പ്രവൃത്തികൾ പുതിയ പാക്കേജ് ആയി ചെയ്യുന്നതിനുള്ള എസ്റ്റിമേറ്റ് സമർപ്പിക്കുകയും PWD015-06/TE-5/2023 KIIFB Dated:11-10-2023 ഓർഡർ പ്രകാരം 39.05 കോടി രൂപയുടെ പുതുക്കിയ സാമ്പത്തിക അനുമതി ലഭിക്കുകയും PWD/KR/EST_TS/3213(A0/2024_5_1_1 dated 27/01/2024 ഓർഡർ പ്രകാരം...

Post

തിരൂർ നഗരം മജീദ് ഗുരുക്കളെ അനുസ്മരിച്ചു

തിരൂർ : കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത മർമ്മ ചികിത്സകനും കളരി അഭ്യാസിയും ആയിരുന്ന മജീദ് ഗരുക്കളെ സൗഹൃദവേദി , തിരൂർ സംഘടിപ്പിച്ച പരിപാടിയിൽ അനുസ്മരിച്ചു. ഡോ ഹസ്സൻ ബാബു അനുശോചന യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെപിഒ റഹ്മത്തുല്ല അധ്യക്ഷത വഹിച്ചു , സെക്രട്ടറി കെ കെ റസാക്ക് ഹാജി, മാധ്യമ പ്രവർത്തകരായ പ്രദീപ് പയ്യോളി, വി കെ റഷീദ്, അബ്ദുൽ ഖാദർ കൈനിക്കര,അഷ്റഫ് പിലാക്കൽ ഗുരുക്കൾ, തിരൂർ ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡൻറ് പി...

Post

മലപ്പുറത്ത് പുതിയ ജില്ല വേണം : കെ.വി സഫീർഷ

മലപ്പുറം : 48 ലക്ഷത്തിലധികം ജനങ്ങൾ ജീവിക്കുന്ന മലപ്പുറത്ത് പുതിയ ജില്ലകൾ എന്നത് നീതി മാത്രമാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് കെ.വി സഫീർഷ അഭിപ്രായപ്പെട്ടു. സംസ്ഥാന സർക്കാരിൻ്റെ ഡോക്ടർമാരുടെ നിയമനത്തിൽ മലപ്പുറത്തോട് കാണിച്ച അനീതിയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഡി എം ഒ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറത്തിന്റെ സമഗ്ര വികസനം യാഥാർത്ഥ്യമാവണമെങ്കിൽ ജില്ലകൾ കൂടിയേ തീരൂ . സംസ്ഥാനത്താകെ 202 ഡോക്ടർമാരെ നിയമിച്ചപ്പോൾ മലപ്പുറം ജില്ലയിലേക്ക്...

Post

മാത്യു മണിമല മാധ്യമപുരസ്കാരം മാത്യൂസ് വര്‍ഗീസിന്

മാത്യു മണിമല മാധ്യമപുരസ്കാരം മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ മാത്യൂസ് വര്‍ഗീസിന്. മനുഷ്യനന്മയ്ക്കായുള്ള മികച്ച മാധ്യമ ഇടപെടലുകള്‍ നടത്തിയവര്‍ക്ക് മലപ്പുറം പ്രസ് ക്ലബ് നല്‍കുന്ന മാത്യു മണിമല മാധ്യമപുരസ്കാരം മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ മാത്യൂസ് വര്‍ഗീസിന്. 30000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ജനുവരി അഞ്ചിന് വൈകിട്ട് 5.30ന് മലപ്പുറം വുഡ്ബൈൻ ഫോളിയേജിൽ ശശി തരൂർ എംപി പുരസ്കാരം സമ്മാനിക്കും. ആലങ്കോട് ലീലാകൃഷ്ണൻ, മംഗലം ഗോപിനാഥ് എന്നിവരുൾപ്പെട്ട ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്....