തിരൂർ :ആക്റ്റ് തിരൂരിന്റെ ആരംഭ കാലം മുതൽ രക്ഷാധികാരിയായിരുന്ന ആന്റോ മാസ്റ്ററുടെ രണ്ടാം ചരമ വാർഷികത്തിൽ ആക്റ്റ് തിരൂരിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണ പ്രഭാഷണം നടത്തി. ആക്റ്റ് തിരൂരിന്റെ ട്രഷറർ മനോജ് ജോസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സെക്രട്ടറിമാരായ കരീം മേച്ചേരി,അനിൽകുമാർ എം കെ സന്തോഷ് മേനോൻ, പി ആർ ഓ പ്രേമചന്ദ്രൻ എ കെ, എക്സിക്യൂട്ടീവ് മെമ്പർമാരായ കേശവൻ മാസ്റ്റർ, രവീന്ദ്രൻ മാസ്റ്റർ, നാജിറ അഷ്റഫ്,ഷീന രാജേന്ദ്രൻ, മുജീബ് റഹ്മാൻ മുതലായവർ പങ്കെടുത്തു.
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff Correspondent (Jyobish V)
വിടവാങ്ങിയ ഭാവഗായകൻ പി ജയചന്ദ്രന്നാടിന്റെ ധന്യമാമോരുപാസന
ഇരിങ്ങാലക്കുട : ഗാനങ്ങൾ ബാക്കിയാക്കി വിടവാങ്ങിയ ഭാവഗായകൻ പി ജയചന്ദ്രനെ നാട് അനുസ്മരിച്ചു. മലയാളത്തിന്റെഗാനലാപനകലയെ സാമാന്യ ജനങ്ങളിലെത്തിക്കുന്നതിൽ അസാമാന്യമായ സംഭാവനകൾ നൽകിയ പി ജയചന്ദ്രനെ ചരിത്രം രേഖപ്പെടുത്തുമെന്ന് അനുസ്മരണ സമ്മേളനം ക്രൈസ്റ്റ് കോളേജിലെ തെക്കനച്ചൻ ഹാളിൽഉദ്ഘാടനം ചെയ്തുകൊണ്ട് സംഗീത സംവിധായകൻ ഔസേപ്പച്ചൻ പറഞ്ഞു വാക്കുകൾക്കും അക്ഷരങ്ങൾക്കും ജയചന്ദ്രൻ നൽകിയ ഭാവം അനുകരിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ലെന്നും. സംഗീതത്തിനു മാത്രം ജീവിച്ച വ്യക്തിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷത വഹിച്ചു....
യുവതിയെ പീഡിപ്പിക്കുകയുംപണം തട്ടുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ
പെരുമ്പാവൂർ :യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയുംപണം തട്ടുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ. കൊമ്പനാട് പാണ്ടച്ചേരി കിഴക്കേക്കര വീട്ടിൽ വിനോദ് (44) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു ഇയാൾ. ഇത് മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തി വിവിധ ഇടങ്ങളിൽ എത്തിച്ച് പലപ്രാവശ്യം പീഡിപ്പിച്ചു. കൂടാതെ ഇത് പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് വിവിധ തവണകളായി യുവതിയിൽ നിന്ന് പതിനേഴ് ലക്ഷത്തോളം രൂപ ഇയാൾ കൈക്കലാക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. ഇയാൾക്കെതിരെ കുറുപ്പുംപടി പോലീസ്...
കണ്ണൂർ സ്വാദേശിയുടെ പണം ഓട്ടോയിലെത്തി തട്ടിയ കേസിൽ ഡ്രൈവർ അറസ്റ്റിൽ
ആലുവ :വഴിയരികിൽ ഫോൺ ചെയ്തു നിന്നയാളുടെ പണം ഓട്ടോയിലെത്തി തട്ടിയ കേസിൽ ഡ്രൈവർ അറസ്റ്റിൽ. പെരുമ്പാവൂർ മുടിക്കൽ മോളത്ത് വീട്ടിൽ അലി അക്ബർ (32)നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. 8 ന് രാത്രി പന്ത്രണ്ടരയോടെ ആലുവ ബാങ്ക് ജംഗ്ഷനിലാണ് സംഭവം. വഴിയരികിൽ നിന്ന് ഫോൺ ചെയ്തു നിൽക്കുന്ന കണ്ണൂർ സ്വദേശിയുടെ സമീപത്തേക്ക് ഓട്ടോയിൽ ഡ്രൈവർ ഉൾപ്പടെ രണ്ടു പേർ എത്തി. കണ്ണൂർ സ്വദേശിയുമായി സംസാരിച്ച് സൗഹൃദം സ്ഥാപിച്ച ശേഷം പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് കടന്ന് കളയുകയായിരുന്നു....
ബംഗ്ലാദേശി യുവാവ് അങ്കമാലിയിൽ പോലീസ് പിടിയിൽ
അങ്കമാലി :ബംഗ്ലാദേശ് ജെസോർ സ്വദേശി ഹൊസൈൻ ബെലോർ (29 ആണ് അങ്കമാലി പോലീസിൻ്റെ പിടിയിലായത്. ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അങ്കമാലിയിലെ താമസ സ്ഥലത്ത് നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളിൽ നിന്ന് കാലാവധി കഴിഞ്ഞ ബംഗ്ലാദേശ് പാസ്പോർട്ടും കണ്ടെടുത്തിട്ടുണ്ട്. മുന്നു മാസം മുമ്പാണ് യുവാവ് അങ്കമാലിയിലെത്തിയത്. ബംഗ്ലാദേശ് ഇന്ത്യാ അതിർത്തിയിലൂടെ ഇയാൾ ഷാലിമാറിലെത്തി. അവിടെ കുറച്ച് നാൾ താമസിച്ചു. അവിടെ നിന്ന് തീവണ്ടി മാർഗം ആലുവയിലിറങ്ങി അങ്കമാലിയിൽ എത്തുകയായിരുന്നു. ഇവിടെ...
കാലടി പഞ്ചായത്ത് പൊതു സ്മശാനം കാടുകയറി പ്രവർത്തനം നിലച്ചു
കാലടി: പഞ്ചായത്തിലെ മരണപ്പെടുന്നവരെ ദഹിപ്പിക്കുന്നതിന് പൊതുവായി ഉപയോഗിച്ച് വന്നിരുന്ന ശ്മശാനം പ്രവർത്തനരഹിത മായിട്ട് മാസങ്ങൾ കഴിഞ്ഞു. സമീപ പഞ്ചായത്തുകളിലേയും മരണപ്പെടുന്നവരെ ദഹിപ്പിക്കുവാൻ ആശ്രയിച്ചിരുന്നത് ഈ പൊതു ശ്മശാനമായിരുന്നു. ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇവിടെ ഇതിൻ്റെപ്രവർത്തനം തകരാറിലായി എന്നതാണ് കാരണമായി പഞ്ചായത്ത് അധികാരികൾ നൽകുന്ന വിശദീകരണം. ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ അനുദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് ശ്മശാനം ആധുനി വൽക്കരിച്ചത്. ഇപ്പോൾകാടും മാലിന്യങ്ങളും പരിസരമാകെ നിറഞ്ഞിരിക്കുന്നു. ഉണ്ടായിരുന്ന താൽക്കാലീക ജീവനക്കാരനെ ഒഴിവാക്കുകയും ചെയ്തു. എത്രയും...
കൂടാത്ത് മുഹമ്മദ് കുട്ടിഹാജിയെ ആദരിച്ചു
തിരൂർ: അഞ്ചു പതിറ്റാണ്ട് കാലം പ്രവാസ ജീവിതം നയിച്ച് ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായ കൂടാത്ത് മുഹമ്മദ് കുട്ടി ഹാജിയെ തിരൂർ പൗരാവലി ആദരിച്ചു.നിലവിൽ തിരൂർ സിറ്റി ഹോസ്പിറ്റലിന്റെ മാനേജിംഗ് ഡയറക്ടറാണ് മുഹമ്മദ് കുട്ടി ഹാജി.താനാളൂർ പകര സ്വദേശിയാണ് അദ്ദേഹം. തിരൂർ റിംഗ്സ് കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങ് തിരൂർ സ്പെക്ട്രം പോലീസ് കെ കെ ജിനേഷ് ഉദ്ഘാടനം ചെയ്തുതിരൂർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് പി എ ബാവ ഉപഹാര സമർപ്പണം നടത്തി.ഗായകൻ...
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം ആശങ്കാജനകം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്ന് വിമന്‍ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. ലഹരി വ്യാപനം എല്ലാവിധ കുറ്റകൃത്യങ്ങളുടെയും ചാലക ശക്തിയായി മാറുകയാണ്. കഴിഞ്ഞ ദിവസം ലഹരിയ്ക്ക് അടിമയായ മകന്‍ സ്വന്തം മാതാവിനെ കൊലപ്പെടുത്തിയ സംഭവം മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. പിഞ്ചു കുട്ടികള്‍ക്കെതിരേ നടക്കുന്ന ലൈംഗീക അതിക്രമങ്ങളിലും വില്ലനാവുന്നത് ലഹരി തന്നെയാണ്. രാസ ലഹരി മാത്രമല്ല, സര്‍ക്കാര്‍ അംഗീകൃത മദ്യവും അതിക്രമങ്ങള്‍ക്ക് വഴിയൊരുക്കുന്നത് നാം കാണാതെ പോകരുത്. വരുമാനം വര്‍ധിപ്പിക്കുക...
ഉന്നത വിദ്യാഭ്യാസത്തെ വ്യക്തമായ ആസൂത്രണത്തോടെ സമീപിക്കണം
കൂട്ടായി : പത്താം ക്ലാസിന് ശേഷമുള്ള ഉന്നത വിദ്യാഭ്യാസത്തെ വ്യക്തിപരമായ താൽപര്യത്തിനനുസൃതമായി ആസൂത്രണം ചെയ്ത് ജീവിത വിജയം കരസ്ഥമാക്കണമെന്ന് തിരൂർ സബ് കലക്ടർ ദിലീപ് കെ. കൈനിക്കര പറഞ്ഞു. കൂട്ടായി മൗലാന ഹയർ സെക്കൻഡറി സ്കൂളിൽ ‘നമ്മുടെ കൂട്ടായി ‘ കൂട്ടായ്മ സംഘടിപ്പിച്ച “ഫ്യൂച്ചർ 2025” സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങിൽ കെ. പി. ഹനീഫ അധ്യക്ഷത വഹിച്ചു. പി.സി. ഷരീഫ് , സി.ബിന്ദുലാൽ , എ. നസീർ , മുസ്തഫ താണിക്കാട് എന്നിവർ പ്രസംഗിച്ചു.തുടർന്ന്...
എൻ. ഫാത്തിമ സുനൈനയെ ചേരുരാൽ എച്ച് എസ് എസ് അറബിക് ക്ലബ് അനുമോദിച്ചു.
തിരുന്നാവായ: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽഅറബി മോണോ ആക്ടിൽ എ ഗ്രേഡ് നേടിയ എൻ. ഫാത്തിമ സുനൈനയെ ചേരുരാൽ ഹയർ സെ ക്കൻ്ററി സ്ക്കൂൾ അറബിക് ക്ലബ്അനുമോദിച്ച.പ്രിൻസിപ്പൾ ടി. നിഷാദ് ഉൽഘാടനം ചെയ്തു .പ്രധാന അധ്യാപകൻപി.സി അബ്ദുറസാഖ് ഉപഹാരം നൽകി.സാദിഖലി തെറ്റൻ ആമുഖ ഭാഷണം നടത്തി.സ്റ്റാഫ് സെക്രട്ടറി കെ.ടി.ജാഫർ , ഇ . സക്കീർ ഹുസൈൻ,ഷാഹിന തെയ്യമ്പാട്ടിൽ,കെ.പി.ബഷീർ ,എം.സിറാജുദ്ധീൻ , കെ.പി. അബ്ദുൽ വഹാബ്, പി. സലാം, ഇ.പി. സ്വബാഹ്, ഇ.ടി.ജഹീർ, ടി.കെ. അബ്ദുൽ കരീം,...