Author: Staff Correspondent (Jyobish V)

Post

പനമ്പാലം പാലം തിങ്കളാഴ്ച തുറക്കും

തിരൂർ :താനൂര്‍, തിരൂര്‍ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പനമ്പാലം പാലം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫെബ്രുവരി മൂന്നിന് നാടിന് സമര്‍പ്പിക്കും. വൈകീട്ട് നാലിന് പനമ്പാലം പരിസരത്ത് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ കായിക, വഖഫ്, ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിക്കും. തിരൂര്‍ നിയോജകമണ്ഡലം എം.എല്‍.എ കുറുക്കോളി മൊയ്തീന്‍ വിശിഷ്ടാതിഥിയാകും.13.39 കോടി രൂപ ചെലവിലാണ് തിരൂര്‍പ്പുഴയ്ക്ക് കുറുകെ ചെറിയമുണ്ടം പഞ്ചായത്തിനെയും തിരൂര്‍ മുനിസിപ്പാലിറ്റിയേയും ബന്ധിപ്പിക്കുന്ന പനമ്പാലം പണി പൂര്‍ത്തീകരിച്ചത്.

Post

99താം വാർഷികവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും

വൈജ്ഞാനിക രംഗത്ത് കഴിഞ്ഞ 99 വർഷമായി തലയുയർത്തിനിൽക്കുന്ന വിദ്യാലയമാണ് എ.എം.യു. പി. സ്‌കൂൾ വൈരങ്കോട് വൈരങ്കോട്: എ എം യു പി വൈരങ്കോട് സ്കൂൾ അതിന്റെ 99 താം വാർഷികം 2025 ഫെബ്രുവരി 4,5,6, തിയതികളിൽ നടത്താൻ തീരുമാനിച്ചു. ഒന്ന് മുതൽ 7 വരെ ക്ലാസുകളിലായി 800 ഓളം കുട്ടികൾ ആണ് എ എം യു പി സ്കൂളിൽ പഠിക്കുന്നത്. വടക്കേ പല്ലാർ മഹല്ല് കമ്മിറ്റിയാണ് സ്‌കൂളിൻറെ മാനേജ്‌മെന്റ്റ്. വൈരങ്കോട്, കുറ്റൂർ, കൈത്തക്കര, അല്ലൂർ, സൗത്ത് പല്ലാർ...

Post

ഗാന്ധിയെ കൊന്നവര്‍ രാജ്യത്തെ കൊല്ലുന്നു

താനൂർ : ഗാന്ധിയെ കൊന്നവർ രാജ്യത്തെ കൊല്ലുന്നു എന്ന മുദ്രാവാക്യമുയർത്തി എസ് ഡി പി ഐ മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനം ഭീകര വിരുദ്ധ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി താനൂർ മണ്ഡലത്തിൽ പഞ്ചായത്ത് തലങ്ങളിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. സംഘപരിവാരം സമാധാനത്തെ എത്രത്തോളം വെറുക്കുന്നു എന്നുള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഗാന്ധിവധത്തിലൂടെ അവർ നടപ്പിൽ വരുത്തിയത്. നിറമരുതൂരിൽ ഫിറോസ് നൂർമൈതാനം, വി കുഞ്ഞലവി, താനാളൂരിൽ കെ സിദ്ദീഖ്, കെ.പി അബ്ദുറഹ്മാൻ, ചെറിയമുണ്ടം റസാഖ് കല്ലൻ, വി മൻസൂർ...

Post

ദേവധാർ സ്കൂളിൻറെ ഹൈടെക് കെട്ടിടം മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു

താനൂർ:പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ5.5 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പുതിയ ഹൈസ്കൂൾ കെട്ടിടംകായിക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടന ചെയ്തു. മൊത്തം 32 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഹൈടെക് പദ്ധതിയുടെ ഭാഗമായി ദേവധാർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടപ്പാക്കുന്നത്. ഇതിൽ 13 കോടി രൂപ ചെലവഴിച്ച് ആദ്യ ഘട്ടത്തിൽ ഹയർ സെക്കൻഡറി ബ്ലോക്ക് നിർമ്മാണംപൂർത്തിയാക്കിയിരുന്നു.റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുമരാമത്ത്...

Post

ഗാന്ധി രക്തസാക്ഷി ദിനത്തിൽ ഭീകരവിരുദ്ധ സംഗമം നടത്തി

പരപ്പനങ്ങാടി: ജനു: 30 ഗാന്ധി രക്തസാക്ഷി ദിനത്തിൽ ഗാന്ധിയെ കൊന്നവർ രാജ്യത്തെ കൊല്ലുന്നുവെന്ന പ്രമേയത്തിൽ എസ്.ഡി.പി ഐ തിരൂരങ്ങാടി മണ്ഡലത്തിൽ വിവിധ കേന്ദ്രങ്ങളിൽ ഭീകരവിരുദ്ധ സംഗമങ്ങൾ നടത്തി. പരപ്പനങ്ങാടി ,തിരൂരങ്ങാടി, പുതു പറമ്പ് , ചെട്ടിയാം കിണർ,നന്നംബ്ര എന്നിവിടങ്ങളിൽ പ്രവർത്തകർ പന്തം കൊളുത്തി,ഭീകരവിരുദ്ധ പ്രതിജ്ഞ എടുത്തു. ഗാന്ധിജിയേയും, ബാബരി മസ്ജിദും തകർത്ത ആർ.എസ് എസ്. രാജ്യത്തിൻ്റെ ഭരണഘടന തകർത്ത് കരിനിയമങ്ങൾ ചുട്ടെടുത്ത് ഇന്ത്യയെ തകർക്കാൻ അനുവദിക്കില്ലന്ന പ്രവർത്തകർ പ്രതിജ്ഞ ഏറ്റു വിളിച്ചു. പരപ്പനങ്ങാടിയിൽ എസ്.ഡി.പി.ഐ.തിരൂരങ്ങാടി മണ്ഡലം പ്രസിഡൻ്റ്...

Post

വഖഫ് വിഷയത്തിൽ ജെ പി സി യുടെ നിലപാട് ഇന്ത്യൻ ഭരണഘടനയോടുള്ള വെല്ലുവിളി

ഉസ്താദ് കെ എം ഖാസിം കോയ പൊന്നാനി: പതിനഞ്ചു ശതമാനത്തോളം വരുന്ന രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ മതവിഭാഗമായ മുസ്ലിംകളുടെ താല്പര്യങ്ങളെയും ഇന്ത്യയിലെ മുഴുവൻ സംസ്ഥാന വഖഫ് ബോർഡുകളുടെ കൂട്ടായ ആവശ്യങ്ങളെയും അവഹേളനാപൂർവം പൂർണ്ണമായും തള്ളികളഞ്ഞ വഖഫ് പാർലമെന്ററി സമിതിയുടെ ധിക്കാരത്തോടെയുള്ള നിലപാട് ഇന്ത്യൻ ഭരണഘടനയുടെ നേർക്ക് നടത്തിയ കയ്യേറ്റമാണെന്ന് മുൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം ഉസ്താദ് കെ എം മുഹമ്മദ് ഖാസിം കോയ പ്രതികരിച്ചു. എല്ലാ വിഭാഗങ്ങൾക്കും അവരവരുടെ മതത്തിൽ വിശ്വസിക്കാനും അതനുസരിച്ചു ജീവിക്കാനും...

Post

കോവിഡ് കിറ്റിലും അഴിമതി നടത്തി സർക്കാരും പാർട്ടിയും തടിച്ചു കൊഴുത്തു

ജിദ്ദ: ലോകം മുഴുക്കെ മനുഷ്യർ ജീവൻ നിലനിർത്താൻ പ്രയാസപ്പെട്ടിരുന്ന കോവിഡ് മഹാമാരിയുടെ കാലത്ത് അതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പോലും യാതൊരു ദാക്ഷ്യണ്യവുമില്ലാതെ അഴിമതി നടത്തി തടിച്ചു കൊഴുക്കുകയുമായിരുന്നു സി പി എമ്മും പാർട്ടി നേതാക്കളുമെന്നു മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ. ഷിബു മീരാൻ പറഞ്ഞു. ഈയിടെ പുറത്തു വന്ന ഓഡിറ്റർ ജനറൽ റിപ്പോർട്ടിൽ കോവിഡ് കിറ്റുകൾ വാങ്ങിയത് സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കുന്നത് അതാണെന്നും ഇത്രയും അഴിമതിയിൽ മുങ്ങി കുളിച്ച ഒരു സർക്കാരിനെ ഇനിയും...

Post

സംസ്ഥാനത്ത് മദ്രസ്സകളിൽ സ്കൗട്ട് യൂനിറ്റ് ആരംഭിക്കുന്നു

പരപ്പനങ്ങാടി: മദ്രസ്സകളിൽ സ്കൗട്ട് യൂനിറ്റുകൾ ആരംഭിക്കുന്നു. ജം‌ഇയ്യത്തുൽ ഉലമാ എ ഹിന്ദിന്റെ യുവജന വിഭാഗമായ ജെ വൈ സിയുടെ സഹകരണത്തോടെ കേരളത്തിൽ, കൗൺസിൽ ഫോർ ഇസ്ലാമിക് റിസർച്ച് കൗൺസിലിനു കീഴിലുള്ള മദ്രസ്സകളിലാണ് സ്കൗട്ട് യൂനിറ്റുകൾ ആരംഭിക്കുന്നത്. ഇതിന്റെ സംസ്ഥാന തല ഉദ്ഘാടനം പരപ്പനങ്ങാടി മദ്രസ്സത്തുൽ ഇസ്ലാഹിയ്യയിൽ നടന്നു. കേരള നദ്‌വത്തുൽ മുജാഹിദീൻ മർക്കസുദ്ദ‌അവ സംസ്ഥാന ജനറൽ സെക്രട്ടറി എം അഹ്‌മദ് കുട്ടി മദനി ഉദ്ഘാടനം നിർവഹിച്ചു. സദ്‌വിചാരവും സദാചാരവും പരിശീലിക്കപ്പെട്ട് രാജ്യത്തിനും സമൂഹത്തിനും കുടുംബത്തിനും ഗുണമേകുന്ന നന്മയുടെ...

Post

താനാളൂർ എ. എം .എൽ .പി സ്കൂളിൽ ഗാന്ധി പ്രതിമ അനാച്ഛാദനവും ചെയ്തു

വർഗീയതയ്ക്കും വിഭാഗീയതയ്ക്കുമെതിരെ ഒന്നിക്കുക – സി ഹരിദാസ് താനാളൂർ :വർഗീയതയ്ക്കും വിഭാഗീയതയ്ക്കുമെതിരെ ഒന്നിക്കാനും ഐക്യവും സഹോദര്യവും ഊട്ടിയുറപ്പിക്കാനും ഗാന്ധിയൻ ആദർശം പ്രചരിപ്പിക്കാനും തയ്യാറാകണമെന്ന് പ്രമുഖ ഗാന്ധിയനും മുൻ എം പി യുമായ സി ഹരിദാസ് അഭിപ്രായപ്പെട്ടു. താനാളൂർ എ. എം .എൽ .പി സ്കൂളിൽ ഗാന്ധി പ്രതിമയുടെ അനാച്ഛാദനവും ഗാന്ധി സ്‌മൃതി സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ മതേതരത്വവും അഖണ്ഡതയും കാത്തു സൂക്ഷിക്കാൻ തയ്യാറാകണമെന്നും വിദ്യാർഥികളിൽ ആത്മീയ ചിന്തയും ദൈവ സ്നേഹവും വളർത്തിയെടുക്കാൻ തയ്യാറാകണമെന്നും...

Post

ഐതീഹ്യത്തിന്റെയും ഉത്സവത്തിന്റെയും പ്രമോഷൻ വീഡിയോ പ്രകാശനം ചെയ്തു

തിരൂർ: തെക്കുoമുറി ശ്രീ പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്ര ഐതീഹ്യത്തിന്റെയും ഉത്സവത്തിന്റെയും പ്രമോഷൻ വീഡിയോ ക്ഷേത്രം മേൽശാന്തി വിഷ്ണുനമ്പൂതിരി പ്രസിഡണ്ട് സുരേഷ് ബാബുവിന് നൽകി പ്രകാശനം ചെയ്തു. സെക്രട്ടറി മണികണ്ഠൻപി.പി, വൈസ് പ്രസിഡണ്ട് പ്രകാശൻ, ട്രഷറർ ഗിരീഷ് ഉത്സവക്കമ്മറ്റി അംഗങ്ങൾ എന്നിവരും ഭക്തജനങ്ങളും പങ്കെടുത്തു.