വരന്തരപ്പിള്ളി : മണ്ണംപേട്ട സ്വദേശിയായ ചിറ്റിലപ്പിള്ളി വീട്ടിൽ ഷിന്റോ 40 വയസ് എന്നയാളിൽ നിന്ന് 3,16,759/- രൂപ (മൂന്ന് ലക്ഷത്തി പതിനാറായിരത്തി എഴുന്നൂറ്റി അൻപത്തിയൊമ്പത് രൂപ) തട്ടിയെടുത്ത കേസിൽ സുൽത്താൽ ബത്തേരി, മാടക്കര സ്വദേശിയായ നല്ല മൂച്ചിക്കൽ വീട്ടിൽ മുഹമ്മദ് ഷാഫി 25 വയസ്സ്, സുൽത്താൻ ബത്തേരി കൈപ്പാൻഞ്ചേരി സ്വദേശിയായ പുത്തൻപുരക്കൽ വീട്ടിൽ മുഹമ്മദ് റാഫി 23 വയസ്, സുൽത്താൻ ബത്തേരി കുപ്പാടി സ്വദേശിയായ കൈപ്പഞ്ചേരി പുൽപറമ്പിൽ വീട്ടിൽ അബ്ദുൾ ഗഫൂർ 27 വയസ് എന്നിവരെയാണ് വരന്തരപ്പിള്ളി...
FlashNews:
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
Author: Staff Correspondent (Jyobish V)
കാർ ഇലെട്രിക്ക് പോസ്റ്റിൽ ഇടിച്ച് അപകടം ആർക്കും പരിക്കില്ല
കൊരട്ടി: ഇന്ന് വെളുപ്പിന് 5 മണിയ്ക്ക് കൊരട്ടി – വാലുങ്ങ മുറിയിൽ സംഭവിച്ച അപകടമാണ്, അപകടത്തിൽ ആർക്കും തന്നെ പരിക്കില്ല എന്നാണ് അറിയാൻ കഴിഞ്ഞത്! അതി വേഗതയിൽ വന്നിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച്, തൊട്ടടുത്തുള്ള കടയിലേയ്ക്ക് ഇരച്ചു കയറുകയാണ് ഉണ്ടായത്! കടയിൽ ഉണ്ടായിരുന്ന മേശ, കസേര, അതുപോലെ മറ്റു ഉപകരണങ്ങൾ എന്നിവ ഇടിയുടെ അഘാതതയിൽ തകർന്ന് തരിപ്പണമായി.
അബ്ദുറഹിമാൻകുട്ടി (66)നിര്യാതനായി
പറവണ്ണ :പറവണ്ണ, പരിയാപുരം താമസിക്കുന്ന പുതിയകത്തു അബ്ദുറഹിമാൻകുട്ടി (66)മരണപ്പെട്ടു. ഭാര്യ സക്കീന, മക്കൾ മുഹമ്മദ് ശിഹാബ്, മുഹമ്മദ് ഷാനിബ്,സനീൻ റോഷൻ, മരുമക്കൾ ബാനിഷ ആലുവ, നൗറീൻ കണ്ണൂർ. ഖബറടക്കം നാളെ കാലത്തു 10മണിക്ക് പറവണ്ണ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
വനം വന്യജീവി സംരക്ഷണ നിയമ ഭേദഗതി ആവശ്യപ്പെട്ട് കോൺഗ്രസ് (എം) മലയോരജാഥ
അങ്കമാലി :കേരളാ കോൺഗ്രസ് (എം) എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്കമാലിയിൽ നിന്നും മലയോരജാഥ ആരംഭിച്ചു. 1972 വനം, വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്ന് അവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (എം) എൽ എ മാരുടെ നേത്രത്വത്തിൽ 27-ന് ദില്ലിയിൽ നടത്തുന്ന ധർണയുടെ പ്രചരണാർത്ഥം ആരംഭിച്ച മലയോരജാഥ 22-ന് സമാപിക്കും. ജില്ലാ പ്രസിഡന്റ് ടോമി ജോസഫാണ് ജാഥാ ക്യാപ്റ്റൻ. സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ എം എൽ എ യുമായ ഡോ. സ്റ്റീഫൻ ജോർജ് മലയോര ജാഥയുടെ...
എസ്ഡിപിഐ സൗഹൃദ ഇഫ്താർ ശ്രദ്ധേയമായി
മലപ്പുറം: എസ്ഡിപിഐ ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ മലപ്പുറത്ത് സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി. സംഗമം സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് ഉദ്ഘാടനം ചെയ്തു. വിഎസ് ജോയ് (ഡിസിസി പ്രസിഡന്റ്), ടിപി അഷ്റഫലി (യൂത്ത് ലീഗ്) ചിന്നൻ എൻപി (കെഡിഎഫ്) അഡ്വ ഷിബു (ആർഎസ്പി) നാദിർഷ (എൻസിപി) മുജീബ് ഹസൻ (ഐഎൻഎൽ) കെടി അബ്ദുൽ റഹ്മാൻ, ഇസ്മായിൽ മഞ്ചേരി (തൃണമൂൽ കോൺഗ്രസ്) കെവി സഫീർ ഷാ, മുനീബ് കാരക്കുന്ന് (വെൽഫെയർ പാർട്ടി) സരസ്വതി വെട്ടം (കെഡിഎഫ്) മലപ്പുറം...
ലഹരിക്കെതിരെ ഫർണിച്ചർ വ്യാപാരികൾ രംഗത്ത്
കോഴിക്കോട് : സമൂഹത്തെ കാർന്നു തിന്നുന്ന ലഹരിക്കെതിരെ ഫർണിച്ചർ മാനുഫാക്ചേർസ് ആൻ്റ് മെർക്കൻറ യിൽ വെൽഫയർ അസോസിയേഷൻ (ഫുമ്മ) കോഴിക്കോട് സിറ്റി ഏരിയകമ്മിറ്റി ബോധവൽക്കരണം സംഘടിപ്പിച്ചു. കോഴിക്കോട് സിറ്റി പോലീസ് അസിസ്റ്റൻറ് കമ്മീഷണർ എ ജെ ജോൺസൺ ഉദ്ഘാടനം ചെയ്തു. സിറ്റി കമ്മിറ്റി പ്രസിഡൻറ് സലീം ഡക്കോറ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് അഹമ്മദ് പേങ്ങാടൻ, സംസ്ഥാന സെക്രട്ടറി പ്രസിദ് ഗുഡ് വെ , ജില്ലാ ജനറൽ സെക്രട്ടറി ജിബിൻ കാഡിയ, സിറ്റി സെക്രട്ടറി ജിനീഷ്...
അനധികൃതമായി തങ്ങിയ രണ്ട് ബംഗ്ലാദേശി പൗരന്മാർ പിടിയിൽ
അങ്കമാലി :ബംഗ്ലാദേശ് മുഹമ്മദ് നഗർ സ്വദേശികളായ മൊനിറൂൽ മുല്ല (30), അൽത്താബ് അലി (27) എന്നിവരാണ് അങ്കമാലി പോലീസിൻ്റെ പിടിയിലായത്. ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ നടത്തിയ പരിശോധനയിൽ കറുകുറ്റി ഭാഗത്ത് നിന്നുമാണ് കസ്റ്റഡിയിലെടുത്. 2017ൽ ആണ് ഇവർ അതിർത്തി കടന്ന് ബംഗാളിലെത്തിയത്. തുടർന്ന് വ്യാജ ആധാർ കാർഡ്, മറ്റു രേഖകൾ എന്നിവ നിർമ്മിച്ചു. മൊബെൽ കണക്ഷനും, താമസത്തിനും മറ്റു കാര്യങ്ങൾക്കുമായി ഈ വ്യാജ രേഖകളാണ് ഉപയോഗിച്ചിരുന്നത്. അങ്കമാലിയിലും...
കെ എസ് ടി യു ലഹരി വിരുദ്ധ കാമ്പയിൻ ഉദ്ഘാടനവും സൗഹൃദ ഇഫ്താർ സംഗമവും
” ലഹരിക്കെതിരെ ഗുരു ശക്തി വളാഞ്ചേരി: ലഹരിക്കെതിരെ ഗുരു ശക്തി” എന്ന പ്രമേയത്തിൽകെ എസ് ടി യു തിരൂർ വിദ്യാഭ്യാസ ജില്ലാ സമിതി ലഹരി വിരുദ്ധ കാമ്പയിൻ ഉദ്ഘാടനവും സൗഹൃദ ഇഫ്താർ സംഗമവും നടത്തി.കാമ്പസുകൾ ലഹരിവിമുക്തമാക്കാനും വിദ്യാർത്ഥികളെ ലഹരിയുടെ പരിസരങ്ങളിൽ നിന്ന് അകറ്റി നിർത്താനും പ്രതിജ്ഞയെടുത്തു.വളാഞ്ചേരി നടക്കാവ്ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടന്ന കാമ്പയിൻ കോട്ടക്കൽ മണ്ഡലം മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി സലാം വളാഞ്ചേരി ഉദ്ഘാടനം ചെയ്തു. ഐ എം എ വളാഞ്ചേരി പ്രസിഡൻ്റ്ഡോ: എൻ. മുഹമ്മദലി മുഹമ്മദലി...
നിരോധിത പുകയില ഉത്പന്നങ്ങളുമായി ഉത്തർ പ്രദേശ് സ്വദേശി അറസ്റ്റിൽ
അന്തിക്കാട് : തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.ബി. കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശപ്രകാരം നിരോധിത ലഹരി വസ്തുക്കൾ, അനധികൃത മദ്യം എന്നിവയുടെ നിർമ്മാണം, സംഭരണം, വിപണനം എന്നിവ തടയുന്നതിനായി തൃശ്ശൂർ റൂറൽ ജില്ലയിൽ, കേരള പോലീസിന്റെ കടലോര ജാഗ്രത സമിതി, സ്റ്റുഡന്റ്സ് പോലിസ് കേഡറ്റ് പദ്ധതി, സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് അംഗങ്ങൾ, ജനമൈത്രി പോലീസ്, റെസിഡൻറ് അസോസിയേഷനുകൾ, അയൽക്കൂട്ടങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, SC/ST മോണിറ്ററിങ്ങ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ സഹായത്തോടെ...
കൊരട്ടി സമ്പൂർണ മാലിന്യമുക്ത പഞ്ചായത്ത് : ശുചിത്വ സന്ദേശ പദയാത്ര സംഘടിപ്പിച്ചു
രവിമേലൂർ കൊരട്ടി : 2025 മാർച്ച് 31 കേരള സംസ്ഥാനം സമ്പൂർണ ശുചിത്വ സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായി കൊരട്ടി പഞ്ചായത്തിൽ ശുചിത്വ സന്ദേശ പദയാത്ര സംഘടിപ്പിച്ചു. കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി ബിജു ക്യാപ്റ്റൻ ആയിട്ടുള്ള ജാഥക്ക് കൊരട്ടി സെൻ്റർ ,മഞ്ഞളികെട്ട്, ദേവമാത ,വഴിച്ചാൽ ചിറങ്ങര എന്നിവടങ്ങളിൽ സ്വീകരണം. ജാഥയുടെ ഉദ്ഘാടനം തൃശ്ശൂർ ജില്ല നവകേരള ശുചിത്വ മിഷൻ ഡയറക്ടർ ദ്വീദിക സി. നിർവ്വഹിച്ചു. കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി. ബിജു അധ്യക്ഷത സ്ഥാപിച്ചു. പാലക്കാട് ഐ...