പിഎംശ്രീ മുന്നറിയിപ്പുമായി സമസ്ത

പിഎംശ്രീ മുന്നറിയിപ്പുമായി സമസ്ത

തിരുവനന്തപും: പിഎംശ്രീ വിഷയത്തില്‍ സര്‍ക്കാരിനെതിരെ സമസ്ത. സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്ന വിമര്‍ശനം. സമസ്ത മുഖപത്രമായ സുപ്രഭാതത്തിലൂടെയാണ് വിമര്‍ശനം. സര്‍ക്കാരിന്റേത് ജനവിശ്വാസത്തെ തോല്‍പ്പിക്കുന്ന കാല്‍വെപ്പാണ്. സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചു. സര്‍ക്കാരിനെ വിമര്‍ശിക്കുകയല്ല, മുന്നറിയിപ്പ് നല്‍കുകയാണ് ചെയ്യുന്നതെന്നും സുപ്രഭാതത്തില്‍ പറയുന്നു. ധവള പത്രത്തില്‍ ഒരു വരിയില്‍ പോലും കേന്ദ്രത്തെ വിമര്‍ശിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തിയെന്നും വിമര്‍ശനമുണ്ട്. സര്‍ക്കാരിന്റെ മുഖവിലാസം സുതാര്യതയാകണമെന്നും സുപ്രഭാതത്തില്‍ പറയുന്നു.

‘പ്രതീക്ഷകള്‍ക്കൊത്ത് ഉയരാനുള്ള ശ്രമം തുടങ്ങുകയും ജനക്ഷേമ പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെ വലിയ പിന്തുണയാണ് എല്ലാ കോണുകളില്‍നിന്നും സര്‍ക്കാരിനുണ്ടായത്. നിലപാടില്‍ അണുവിട വ്യതിചലിക്കില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുകയും നടപ്പിലും ഇരിപ്പിലും ഇടപെടലുകളിലും കൂടുതല്‍ ജനകീയത കാട്ടുകയും ചെയ്ത മുഖ്യമന്ത്രിയുടെ സമീപനങ്ങള്‍ വലിയ മാറ്റമായാണ് അനുഭവപ്പെട്ടത്. എന്നാല്‍, അത്തരം വിശ്വാസങ്ങളെ തട്ടിമാറ്റുന്ന വിധത്തിലുള്ള അന്തര്‍നാടകങ്ങളാണ് ഭരണനേതൃത്വത്തില്‍ നിന്നുണ്ടാവുന്നത്.

Leave a Reply

Your email address will not be published.