കണ്ണൂർ: എഎഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ മുൻകൂർ ജാമ്യ ഹർജി നൽകി. തലശ്ശേരി സെഷൻസ് കോടതിയിൽ ആണ് ജാമ്യപേക്ഷ നൽകിയത്. യാത്രയപ്പ് ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചത് കളക്ടർ ആണെന്നും. ഡെപ്യൂട്ടി കളക്ടർ സംസാരിക്കാനായി തന്നെ വേദിയിലേക്ക് ക്ഷണിച്ചു എന്നും ഹർജിയിൽ പി പി ദിവ്യ വ്യക്തമാക്കി. നവീൻ ബാബുവിനെതിരെ സംസാരിച്ചത് തികച്ചും സദുദ്ദേശഭാരമാണെന്നും ഹർജിയിൽ പറയുന്നു. നവീൻ ബാബുവിന്റെ മരണത്തിൽ പി.പി. ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തിരുന്നു....
FlashNews:
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയായി ശോഭ സുരേന്ദ്രനെ പരിഗണിക്കണമെന്ന് സുരേഷ് ഗോപി
പാലക്കാട്: പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയായി ശോഭ സുരേന്ദ്രനെ പരിഗണിക്കണമെന്ന ആവശ്യവുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി രംഗത്തെത്തി. ശോഭ സുരേന്ദ്രനെ പാലക്കാട് മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് സുരേഷ് ഗോപി കത്തയച്ചു. മറ്റുനേതാക്കളേക്കാള്‍ വിജയ സാധ്യത ശോഭാ സുരേന്ദ്രനാണെന്ന് സുരേഷ് ഗോപി പറഞ്ഞു. പാലക്കാട് ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന കടുത്ത നിലപാടിലാണ് ബിജെപിയിലെ ഒരു വിഭാഗം നേതാക്കൾ. കഴിഞ്ഞ ലോക്സ്ഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ ശോഭ സുരേന്ദ്രനുണ്ടാക്കിയ നേട്ടം ഉള്‍പ്പെടെ കണക്കിലെടുത്താണ് പാലക്കാട് അവരെ മത്സരിപ്പിക്കണമെന്ന് ആവശ്യം പാര്‍ട്ടിയിലെ ഒരു...
ദയവുചെയ്ത് നിങ്ങൾ നിർത്തണം, ഇത് ഞങ്ങളുടെ പ്രാദേശികമായ പരിപാടിയാണ്… എന്തുകൊണ്ട് കളക്ടർ തടഞ്ഞില്ലെന്ന് വി.ഡി. സതീശൻ
കൊച്ചി: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജില്ലാ കളക്ടർക്ക് ഇതിൽ പങ്കുണ്ട്. കാരണം അദ്ദേഹം നടത്തിയ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കടന്നുവരുമ്പോൾ ഇത് ഞങ്ങളുടെ പ്രാദേശികമായ പരിപാടിയാണെന്ന് പറയേണ്ട ഉത്തരവാദിത്തം അയാൾക്കുണ്ടായിരുന്നു. അടുത്തിരുന്ന് സ്ഥലംമാറ്റം കിട്ടി പോകുന്ന ഉദ്യോഗസ്ഥനെതിരേ മോശമായി സംസാരിക്കുമ്പോൾ ദയവുചെയ്ത് നിങ്ങൾ നിർത്തണം. ഇത് അതിനുള്ള വേദിയല്ല എന്നു പറയണമായിരുന്നു എന്നും സതീശൻ പറഞ്ഞു. രാവിലെ നിശ്ചയിച്ചിരുന്ന യോഗം എന്തിനാണ് കളക്ടർ...
ഇനി ഇടതുപക്ഷത്തിന്റെ ശബ്ദം; സരിൻ സിപിഎം സ്വതന്ത്ര സ്ഥാനാർഥി
പാലക്കാട്: കോൺഗ്രസിൽനിന്ന് പുറത്തായ പി.സരിൻ പാലക്കാട്ട് സിപിഎം സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും. പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് സരിൻ്റെ പേര് ഏകകണ്ഠമായി അംഗീകരിച്ചു. പാര്‍ട്ടി ചിഹ്നം സരിന് നൽകില്ല. സ്വതന്ത്ര ചിഹ്‌നത്തിൽ മത്സരിക്കും. ഇത് സരിന്റെ ശബ്ദമല്ല ഇടതുപക്ഷത്തിന്റെ ശബ്ദം, .എല്ലാ അർത്ഥത്തിലും തുടങ്ങുന്നു എന്നും താൻ രാഷ്ട്രീയ അനാഥത്വം നേരിടേണ്ട ആളല്ല എന്നതിന്റെ ബോധ്യപ്പെടുത്തൽ ആണിതെന്നും പാലക്കാട് സിപിഎം കമ്മിറ്റി ഓഫീസിലെത്തിയ സരിൻ പ്രതികരിച്ചു. സിന്ദാബാദ് വിളിച്ചും കെ.കെ. ബാലൻ ചുവന്ന ഷാൾ അണിയിച്ചുമാണ് സിപിഎം പാലക്കാട്...
അമിതമായി പിഴയിട്ടു; റെയിൽവേ 10,000 രൂപ നഷ്ടപരിഹാരം നൽകണം
മലപ്പുറം: യാത്രക്കാരിയിൽ നിന്നും അമിതമായി പിഴ ഈടാക്കിയെന്ന പരാതിയിൽ റെയിൽവേ 10,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് മലപ്പുറം ജില്ല ഉപഭോക്തൃ കമീഷന്റെ വിധി. നിലമ്പൂർ- കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരിയായ മുള്ളമ്പാറ സ്വദേശി കാടൻതൊടി ഹിതക്കാണ് നഷ്ടപരിഹാരം നൽകേണ്ടത്.രാജ്യറാണി എക്സ്പ്രസിൽ വാണിയമ്പലത്തു നിന്നും കയറിയ ഹിതയുടെ കൈവശം അങ്ങാടിപ്പുറത്തുനിന്ന് കൊച്ചുവേളിയിലേക്കുള്ള തത്കാൽ യാത്രാടിക്കറ്റാണ് ഉണ്ടായിരുന്നത്. വാണിയമ്പലത്തു നിന്ന് ടി.ടി.ഇ ടിക്കറ്റ് പരിശോധിച്ചപ്പോൾ അങ്ങാടിപ്പുറം മുതലുള്ള ടിക്കറ്റാണ് ഇവരുടെ കയ്യിലുള്ളതെന്ന് കണ്ടെത്തി. ഇതേതുടർന്ന്, മതിയായ ടിക്കറ്റ് ഇല്ലാത്തതിനാൽ...
യുദ്ധ ലക്ഷ്യത്തിലേക്കോ ഇസ്രായേല്‍? ഹമാസിനെ നിസാരമായി കണ്ടോ?
ടെല്‍ അവിവ്: ഓരോ ഭീകരനിലേക്കും എത്തി അവരെ ഞങ്ങള്‍ ഇല്ലാതാക്കും എന്ന ഇസ്രയേല്‍ പ്രഖ്യാപനം സാധ്യമാക്കിയതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഹമാസ് തലവന്‍ യഹ്യ സിന്‍വറിന്റെ മരണത്തോടെ വ്യക്തമാവുന്നത്. കൊല്ലപ്പെട്ടത് യഹ്യ തന്നെയാണെന്ന് ഇസ്രായേലിന് എങ്ങനെ എളുപ്പം സ്ഥിരീകരിക്കാനായി എന്നത് ഒരു വലിയ ചോദ്യമായി മുന്നില്‍ നില്‍ക്കുന്നു. ഡിഎന്‍എ ടെസ്റ്റ് വഴിയാണ് അത് സാധ്യമായതെന്ന് ഇസ്രയേല്‍ പറയുന്നു. എന്നാല്‍ ഹമാസ് ഇതു സമ്മതിച്ചിട്ടില്ല. പക്ഷേ ഹമാസിനെ പൂര്‍ണ്ണമായി തുരത്താന്‍ ഇനിയും ഇസ്രയേലിനു കഴിഞ്ഞിട്ടില്ല. യഹിയ സിന്‍വറിനും ശേഷം...
ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവിയിൽ നിന്ന് പി.പി. ദിവ്യയെ നീക്കി
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവിയിൽ നിന്ന് പി. പി ദിവ്യയെ നീക്കി. ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ യ്ക്ക് കേസെടുത്ത സാഹചര്യത്തിലാണ് ദിവ്യയെ മാറ്റിയത്. സി.പി.എം ജില്ല സെക്രട്ടറിയറ്റിന്‍റേതാണ് തീരുമാനം. അഡ്വ.കെ.കെ. രത്നാകുമാരിയെ പുതിയ അധ്യക്ഷയായി തിരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് നേതൃത്വവും ഡിവൈഎഫ്ഐ നേതൃത്വവും ഒക്കെ പി പി ദിവ്യയ്ക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ചു സംരക്ഷണം നൽകുകയായിരുന്നു ഇതുവരെ. പാർട്ടിക്കുള്ളിലും പുറത്തും ജനാരോഷം ശക്തമായതോടെ പാർട്ടി രാജിക്ക് നിർബന്ധിതരാവുകയായിരുന്നു....
രാഹുലിന് ആവേശോജ്ജ്വല സ്വീകരണം നൽകി പാലക്കാട്
പാലക്കാട്: കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് പാലക്കാട്ടേയ്ക്ക് ആവേശോജ്വല സ്വീകരണം. ഡിസിസി ഓഫീസിനു മുന്നിൽ രാഹുലിനെ സ്വീകരിക്കാൻ പ്രവർത്തകർ കൂട്ടത്തോടെ എത്തി. രാവിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് പ്രാർത്ഥിച്ച ശേഷമാണ് രാഹുൽ പാലക്കാട്ടേക്ക് തിരിച്ചത്.കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ഷാഫി പറമ്പിൽ എംപി അടക്കമുള്ളവരും സ്വീകരിക്കാനുണ്ടായിരുന്നു. സ്വീകരണത്തിനു ശേഷം റോഡ് ഷോയും അരങ്ങേറി. തുറന്ന ജീപ്പിലായിരുന്നു റോഡ് ഷോ. കോൺഗ്രസ് നേതാവായിരുന്ന പി സരിൻ ഉന്നയിച്ച ആരോപണങ്ങൾക്കും വിവാദങ്ങൾക്കുമിടയിലായിരുന്നു വൈകീട്ടോടെ രാഹുൽ...
പൂരം കലക്കൽ: ഗൂഢാലോചന അന്വേഷിക്കാൻ പ്രത്യേക സംഘം
തിരുവനന്തപുരം: തൃശൂർ പൂരം കലക്കൽ സംബന്ധിച്ച ഗൂഢാലോചന അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു. ക്രൈം ബ്രാഞ്ച് മേധാവി എച്ച്.വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്.ഡിഐജി തോംസൺ ജോസ്, കൊല്ലം റൂറൽ എസ്പി സാബു മാത്യു, കൊച്ചി എസിപി പി രാജ്കുമാർ, വിജിലൻസ് ഡിവൈഎസ്പി ബിജു വി നായർ, ഇൻസ്പെക്ടർമാരായ ചിത്തരഞ്ജൻ, ആർ ജയകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.പൂരം കലക്കലിൽ ത്രിതല അന്വേഷണമാണു പ്രഖ്യാപിച്ചത്. പൂരം കലക്കലിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനായിരുന്നു സർക്കാർ തീരുമാനം. ഡിജിപിയുടെ ശുപാർശയിൽ ഈ...
പൂരം കലക്കൽ: ഗൂഢാലോചന അന്വേഷിക്കാൻ പ്രത്യേക സംഘം
തിരുവനന്തപുരം: തൃശൂർ പൂരം കലക്കൽ സംബന്ധിച്ച ഗൂഢാലോചന അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു. ക്രൈം ബ്രാഞ്ച് മേധാവി എച്ച്.വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്. ഡിഐജി തോംസൺ ജോസ്, കൊല്ലം റൂറൽ എസ്പി സാബു മാത്യു, കൊച്ചി എസിപി പി രാജ്കുമാർ, വിജിലൻസ് ഡിവൈഎസ്പി ബിജു വി നായർ, ഇൻസ്പെക്ടർമാരായ ചിത്തരഞ്ജൻ, ആർ ജയകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. പൂരം കലക്കലിൽ ത്രിതല അന്വേഷണമാണു പ്രഖ്യാപിച്ചത്. പൂരം കലക്കലിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനായിരുന്നു സർക്കാർ തീരുമാനം. ഡിജിപിയുടെ...








