Home » Articles » Page 78

Archives: Articles

Article
കെഎസ്ആർടിസി ബസ് മറിഞ്ഞ് 43ഓളം പേർക്ക് പരിക്ക്

കെഎസ്ആർടിസി ബസ് മറിഞ്ഞ് 43ഓളം പേർക്ക് പരിക്ക്

മലപ്പുറം: കെഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞ് 43ഓളം പേർക്ക് പരിക്ക്. കോഴിക്കോട് തൊട്ടില്‍പ്പാലത്തുനിന്ന് തിരുവനന്തപുരത്തേക്കു പോകുന്ന സൂപ്പര്‍ഫാസ്റ്റ് ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. റോഡിൽ നിന്ന് പത്തടി താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു. ദേശീയപാത തലപ്പാറയിൽ തൊട്ടിൽപ്പാലത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ബസാണ് ഞായര്‍ രാത്രി 11ഓടെ തലപ്പാറയിലെ താഴ്ചയുള്ള പാടത്തേക്ക് മറിഞ്ഞത്. ബസിലുണ്ടായിരുന്ന 56 യാത്രക്കാരിൽ 43 പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ നാട്ടുകാർ ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങളിൽ തൊട്ടടുത്തുള്ള തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ എത്തിച്ചു. ഇതിൽ മൂന്നുപേരെ കോഴിക്കോട് മെഡിക്കൽ...

Article
ട്രെയിന്‍ തട്ടി കാണാതായയാളുടെ മൃതദേഹം കണ്ടെത്തി

ട്രെയിന്‍ തട്ടി കാണാതായയാളുടെ മൃതദേഹം കണ്ടെത്തി

ഇന്നലെ വൈകിട്ട് മൂന്നോടെയാണ് ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കേരള എക്‌സ്പ്രസ് ട്രെയിന്‍ തട്ടി ശുചീകരണ തൊഴിലാളികളായ മൂന്നുപേര്‍ മരിച്ചത്.

Article
വാട്ടര്‍ മെട്രോകള്‍ തമ്മില്‍ കൂട്ടിയിടി

വാട്ടര്‍ മെട്രോകള്‍ തമ്മില്‍ കൂട്ടിയിടി

കൊച്ചി: കൊച്ചിയില്‍ വാട്ടര്‍ മെട്രോ ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ഫോര്‍ട്ടുകൊച്ചി ജെട്ടിയില്‍ നിന്നും പുറപ്പെട്ട ബോട്ടും ഹൈക്കോടതിയില്‍ നിന്നും ഫോര്‍ട്ടുകൊച്ചി ജെട്ടിയിലേക്ക് വരികയായിരുന്ന ബോട്ടും തമ്മിലായിരുന്നു കൂട്ടിയിടിച്ചത്. ഫോര്‍ട്ടുകൊച്ചി ബോട്ടുജെട്ടിയില്‍ രണ്ടരയോടുകൂടിയായിരുന്നു അപകടം. ഫോര്‍ട്ടുകൊച്ചിയില്‍നിന്ന് ഹൈക്കോടതി ജെട്ടിയിലേക്കു പോകുകയായിരുന്ന ബോട്ട് പിന്നോട്ട് എടുത്തപ്പോള്‍ മറ്റൊരു ബോട്ടിലേക്ക് ഇടിക്കുകയായിരുന്നു. രണ്ടു ബോട്ടുകളിലും യാത്രക്കാര്‍ ഉണ്ടായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കൂട്ടിയിടിയില്‍ ഇരു ബോട്ടുകളും ആടിയുലഞ്ഞതിനെത്തുടര്‍ന്നു കുട്ടികളടക്കമുള്ള യാത്രക്കാര്‍ പരിഭ്രാന്തരായി. അപകടത്തില്‍ യാത്രക്കാര്‍ക്കു പരിക്കില്ലെന്നും വലിയ അപകടമല്ലെന്നും മെട്രോ...

Article
ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം:  ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് മഴ തുടരും. എട്ടുജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട്, എന്നി ജില്ലകളിലാണ് നേരത്തെ മഴ മുന്നറിയിപ്പ് നല്‍കിയിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് കോഴിക്കോട്, വയനാട് ജില്ലകളിലും ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ പ്രത്യേകിച്ച് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും അടുത്ത അഞ്ചുദിവസം...

Article
നീലേശ്വരം വെടിക്കെട്ട് അപകടം: മരണം രണ്ടായി

നീലേശ്വരം വെടിക്കെട്ട് അപകടം: മരണം രണ്ടായി

കാസര്‍കോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍  പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു യുവാവ് കൂടി മരിച്ചു. കിണാവൂര്‍ സ്വദേശി രതീഷ് (32) ആണ് മരിച്ചത്. ഇന്നലെയാണ് വെടിക്കെട്ട് അപകടത്തിലെ ആദ്യ മരണം, ഇതോടെ അപകടത്തിൽ മരണം രണ്ടായി. 60 ശതമാനം പൊള്ളലേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു രതീഷ്. ആരോ​ഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ഹൃദ​യത്തിന്റെ പ്രവർത്തനം അവതാളത്തിലായിരുന്നുവെന്നും രക്തസമ്മർദ്ദം കുറവായിരുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ചോയ്യംകോട് കിനാനൂര്‍ സ്വദേശി സന്ദീപ് (38)...

Article
ശബരിമല ഒരുങ്ങി; തീര്‍ഥാടകര്‍ക്ക്  ഇന്‍ഷുറന്‍സ് കവറേജ്

ശബരിമല ഒരുങ്ങി; തീര്‍ഥാടകര്‍ക്ക് ഇന്‍ഷുറന്‍സ് കവറേജ്

ഇത്തവണ ശബരമലയില്‍ എത്തുന്ന എല്ലാ തീര്‍ഥാടകര്‍ക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ് കവറേജ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.