ബീഫ് വീട്ടിൽ സൂക്ഷിച്ചതിൻ്റെ പേരിൽ മധ്യ പ്രദേശിൽ മുസ്ലീം വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തതായി റിപ്പോർട്ട്.മധ്യപ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ ബീഫിന്റെ പേരില്‍ ഒരാഴ്ച്ചയ്ക്കിടെ തകര്‍ത്തത് ഡസന്‍ കണക്കിന് വീടുകൾ. മാണ്ട്ല, ജറോറ, റത്ലം, സിയോണി, മൊറീന എന്നിവിടങ്ങളിലാണ് സംഘപരിവാർ സംഘടനകളും ആരോപണങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും പിന്നാലെ ബുള്‍ഡോസര്‍ ഉപയോഗിച്ച് വീടുകൾ തകര്‍ത്തത്. മൊറീനയിലെ നൂറാബാദ് ഗ്രാമത്തില്‍ ജാഫര്‍ ഖാന്, അസഗര്‍ ഖാന് എന്നിവരുടെ വീടുകളില്‍ ബുള്‍ഡോസര്‍ എത്തിയത് ബീഫ് ഫ്രിഡ്ജില്‍ സൂക്ഷിച്ചു എന്നാരോപിച്ചാണ്. നേരത്തേ പശുവിനെ അറുത്തു എന്നാരോപിച്ച്...
FlashNews:
കാലിക്കറ്റിൽഓണററി ബിരുദദാന ചടങ്ങുകൾ നടക്കുന്ന ചൊവ്വ(6-ന്) നി യന്ത്രണം.
എ ജിനേഷിന് മികവിൻ്റെ ആദരവ് : ചട ങ്ങ് നാളെ.
ചാലിയം: അറബ് കപ്പലുകളിൽ നിന്ന് ആദ്യ റെയിൽപാത വരെ
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
മൊബൈൽ നിരക്ക് കൂടും
ന്യൂഡൽഹി ∙ രാജ്യത്ത് മൊബൈൽ നിരക്കു വർധനയ്ക്കു തുടക്കമായി. ഏറ്റവും കൂടുതൽ മൊബൈൽ ഉപയോക്താക്കളുള്ള റിലയൻസ് ജിയോ 12.5% മുതൽ 25% വരെ വർധനയാണു വിവിധ പ്ലാനുകളിൽ വരുത്തിയത്. ജൂലൈ 3 മുതലാണ് പുതിയ നിരക്കു പ്രാബല്യത്തിൽ വരിക. എയർടെലും വോഡഫോൺ–ഐഡിയയും ഉടനെ നിരക്കുവർധന പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. റിലയൻസ് ജിയോയുടെ 1,559 രൂപയുടെ (24 ജിബി) വാർഷിക പ്ലാൻ ഇനി മുതൽ 1,899 രൂപയായിരിക്കും (വർധന: 340 രൂപ). പ്രതിദിനം 2.5 ജിബിയുള്ള 2,999 രൂപയുടെ പ്ലാൻ...
ഡെൽഹി എയർപോർട്ടിലെ മേൽക്കൂര തകർന്നു വീണു
ഡെൽഹി വിമാനത്താവളത്തിലെ മേൽക്കൂര തകർന്നു വീണു.അപകടത്തില്‍ നിരവധി കാറുകൾ തകർന്നു. നാല് പേർക്ക് പരിക്കേറ്റു. വിമാനത്താവളത്തിന്റെ ഒന്നാം ടെർമിനലിലായിരുന്നു അപകടം നടന്നത്. പുലർച്ചെ മുതൽ പെയ്യുന്ന കനത്ത മഴയിലാണ് അപകടമുണ്ടായത്. പുലർച്ചെ 5.30ഓടെയായിരുന്നു അപകടം സംഭവിച്ചത്. വിവരമറിഞ്ഞ ഇടനെ 300ഓളം അഗ്നിശമന സേനായൂണിറ്റുകൾ സംഭവസ്ഥലത്തെത്തി. അതേസമയം, കടുത്ത ചൂടിന് ആശ്വാസമായി ഡല്‍ഹിയില്‍ ഇന്നലെ മുതൽ മഴയെത്തി. ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുകയാണ്. വരും ദിവസങ്ങളിലും മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. അതിനിടെ, ദേശീയ...
തിരമാലകളിൽ നിന്നും വൈദ്യുതി നിർമ്മിക്കാൻ പദ്ധതി
വിഴിഞ്ഞത്തെ തിരമാലകളിൽ നിന്നും വൈദ്യുതി നിർമ്മിക്കാൻ ഇസ്രയേൽ കമ്പനി എത്തുന്നുഇക്കോ വേവ് പവർ ഗ്ലോബൽ എന്ന കമ്പനിയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ പുലിമുട്ടിൽ ഫ്ലോട്ടറുകൾ സ്ഥാപിച്ച് തിരമാലകളിൽ നിന്ന് വൈദ്യതി ഉത്പാദിപ്പിക്കുവാനുള്ള പദ്ധതിയുമായി എത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച് അദാനി തുറമുഖ അധികൃതരുമായി പ്രാഥമിക ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് ടെൽ അവീവ് ആസ്ഥാനമായ കമ്പനി വ്യക്തമാക്കി. സ്വന്തമായി വികസിപ്പിച്ച സാങ്കേതികവിദ്യയാണ് ഇക്കോ വേവ് പവർ ഗ്ലോബൽ കമ്പനി വിഴിഞ്ഞത്ത് നടപ്പാക്കാനൊരുങ്ങുന്നത്.ലോകത്താകെ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ ഇരട്ടിയിലേറെ തിരമാലകളുടെ ശക്തിയിൽനിന്ന് ഉത്പാദിപ്പിക്കാനാകുമെന്നാണ് ലോക ഊർജ...
ടി.പി വധം: ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
ശിക്ഷാ ഇളവിനുള്ള ശിപാര്‍ശയില്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ തടവുകാരെ ഉള്‍പ്പെടുത്തി പോലീസ് റിപ്പോര്‍ട്ട് തേടിയ ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവ് നല്‍കി. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-I ബി.ജി.അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ.വി. രഘുനാഥ് എന്നിവരെയാണ് അന്വേഷണവിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യാന്‍ ഉത്തരവിട്ടത്.
ഗൂഗിൾ മാപ്പ് നോക്കി: ഓടിച്ചത് തോട്ടിലൂടെ
കാസർകോട് ∙ ഗൂഗിൾ മാപ്പ് നോക്കി റോഡാണെന്ന ധാരണയിൽ കാറോടിച്ചത് തോട്ടിലൂടെ. മഴവെള്ളപ്പാച്ചിലിൽ കാർ ഒഴുകിപ്പോയി. കാഞ്ഞങ്ങാട് അമ്പലത്തറ സ്വദേശികളായ 2 പേരെ അഗ്നിരക്ഷാ സേനയും പൊലീസും ചേർന്നു രക്ഷപ്പെടുത്തി. പാണ്ടി വനത്തിനു മധ്യേ ഇന്നു പുലർച്ചെ 5.15ന് പള്ളഞ്ചി പാലത്തിലാണ് സംഭവം. അമ്പലത്തറ മുനമ്പം ഹൗസിൽ എം.അബ്ദുൽ റഷീദ് (35), ബന്ധുവായ ഏഴാം മൈൽ അഞ്ചില്ലത്ത് ഹൗസിൽ എ. തഷ്‌രിഫ് (36) എന്നിവരാണ് അപകടത്തിൽ പെട്ടത്. ബേത്തൂർപ്പാറ – പാണ്ടി റോഡിലാണ് പള്ളഞ്ചി ചാലിലെ പാലം....
കുട്ടികളില്‍ ലഹരിക്കായി മരുന്നുകളുടെ ദുരുപയോഗം
ഫാര്‍മസികളിലും മെഡിക്കല്‍ ഷോപ്പുകളിലും സി.സി.ടി.വി ക്യമറകള്‍ സ്ഥാപിക്കാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്* കുട്ടികള്‍ ലഹരിക്കായി മരുന്നുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍, ഷെഡ്യൂള്‍ എച്ച്, എച്ച്1, എക്സ് വിഭാഗത്തില്‍ പെട്ട മരുന്നുകള്‍ വില്‍ക്കുന്ന മലപ്പുറം ജില്ലയിലെ എല്ലാ ഫാര്‍മസികളിലും മെഡിക്കല്‍ ഷോപ്പുകളിലും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാന്‍ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ഉത്തരവിട്ടു. സി.ആര്‍.പി.സി സെക്‍ഷന്‍ 133 പ്രകാരമാണ് ജില്ലാ മജിസ്ട്രേറ്റു കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവ്. ഷെഡ്യൂള്‍ എച്ച്, എച്ച്1, എക്സ് വിഭാഗത്തില്‍ പെട്ട മരുന്നുകള്‍ വില്‍ക്കുന്ന...
വെള്ളം കലർന്ന ഡീസൽ: സുരേഷ് ഗോപി ഇടപെട്ടു
കോട്ടയം :വെള്ളം കലർന്ന ഡീസൽ അടിച്ചതിനെത്തുടർന്നു കാറിനു തകരാറുണ്ടായ സംഭവത്തിൽ ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കാർ ഉടമയ്ക്കു ഡീസലിനു ചെലവായ പണവും അറ്റകുറ്റ പണിക്കു ചെലവായ തുകയും പമ്പുടമ മടക്കി നൽകി. ഡീസൽ തുകയായ 3394 രൂപയും നഷ്ടപരിഹാരവും അടക്കം 9894 രൂപയാണ് നൽകിയത്. ഐസിഐസിഐ ബാങ്കിന്റെ കോട്ടയത്തെ മാനേജരായ ജിജു കുര്യനാണു പരാതിക്കാരൻ. പാലാ കടപ്പാട്ടൂരുള്ള ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പെട്രോൾ പമ്പിൽ നിന്നാണു ഡീസൽ അടിച്ചത്. 17ന് ആയിരുന്നു സംഭവം. 36 ലീറ്ററോളം...
കനത്ത മഴ: ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കോട്ടയം ∙ കനത്ത മഴയെ തുടർന്നു ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട്, എറണാകുളം ജില്ലകളിൽ പ്രഫഷനൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ബുധനാഴ്ച ഓറഞ്ച് അലർട്ടും കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെലോ അലർട്ടുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. കൊല്ലം കുണ്ടറയിൽ മരങ്ങൾ കടപുഴകി വീണ് ഒട്ടേറെ വീടുകൾ തകർന്നു. നിരവധി...
നാലു ട്രെയ്നുകൾ വഴി മാറ്റി വിടും
തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും പുറപ്പെടുത്ത 4 ട്രെയിൻ സർവീസുകളിൽ മാറ്റം. റൂർക്കി – ദിയോബന്ദ് റൂട്ടിൽ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് സർവീസ് റദ്ദാക്കിയത്. ജൂൺ 28-ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന കൊച്ചുവേളി – ഋഷികേശ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് റദ്ദാക്കി. ജൂലൈ 1-ന് അവിടെ നിന്ന് തിരിച്ച് പുറപ്പെടുന്ന യാത്രയും റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. വ്യാഴാഴ്ചയും ജൂലൈ ഒന്നിനും എറണാകുളത്തു നിന്നും രാത്രി 10.25 ന് പുറപ്പെടുന്ന എറണാകുളം – കാരൈക്കൽ എക്സ്പ്രസ് നാഗപട്ടണത്ത് സർവീസ് അവസാനിപ്പിക്കും....









