തിരുവനന്തപുരം: : സംസ്ഥാന സർക്കാരിൻ്റെ ഭരണ നേട്ടങ്ങൾ നാടറിയിക്കാൻ പരസ്യവുമായി സർക്കാർ. അഞ്ച് സംസ്ഥാനങ്ങളിലെ തീയെറ്ററുകളിലാണ് പ്രദർശിപ്പിക്കുന്നത്. ഇതിനായി 18 ലക്ഷം രൂപ അനുവദിച്ചു. കർണ്ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്രാ,മധ്യപ്രദേശ്, ദില്ലി എന്നിവടങ്ങളിലെ തിയേറ്ററുകളിലാണ് കേരള സർക്കാറിന്‍റെ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്നത്. നഗരകേന്ദ്രങ്ങളിലെ 100 തിയേറ്ററുകളിലാണ് ഒന്നരമിനുട്ടുള്ള വീഡിയോ പ്രദർശിപ്പിക്കുന്നത്. ചുരുങ്ങിയത് 28 ദിവസം വീഡിയോ പ്രദർശിപ്പിക്കാനാണ് തീരുമാനം. 18 ലക്ഷത്തോളം രൂപയാണ് ഇതിനായി അനുവദിച്ചത് നവകേരള സദസ്സിന്‍റ പ്രചാരണത്തിന് ഹോര്‍ഡിംഗുകൾ വച്ച വകയിൽ 2കോടി 46 ലക്ഷം രൂപയും...
FlashNews:
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഒരു പരീക്ഷണത്തിനുള്ള ബാല്യമുണ്ടോ ഇനി വയനാടിന്
ഒരു പരീക്ഷണത്തിനുള്ള ബാല്യമുണ്ടോ ഇനി വയനാടിന് അതീവ പരിസ്ഥിതി ലോല പ്രദേശമായ വയനാട്ടില്‍ ഒരു തുരങ്കം വരുമ്പോള്‍ യാതൊരു പഠനവും നടക്കാതിരുന്നാല്‍ വലിയ വിലയായിരിക്കും കൊടുക്കേണ്ടി വരുന്നത്. അതുകൊണ്ടു തന്നെ തുരങ്കം സംബന്ധിച്ച തീരുമാനത്തില്‍ സര്‍ക്കാര്‍ കൃത്യവും സുതാര്യവുമായ പാരിസ്ഥിതിക പഠനം നടത്തേണ്ടതുണ്ട്. മെഡ്‌ലിങ് മീഡിയ സ്റ്റാന്റ് പോയിന്റില്‍ അഡ്വ. ഹരീഷ് വാസുദേവന്‍ എഴുതുന്ന പൊയ്തുരങ്കം എന്ന ലേഖനത്തില്‍ മൂന്നാം ഭാഗം വായിക്കാം ഭാഗം വായിക്കാം. മഴ പെയ്യുമ്പോള്‍ ഉയരത്തില്‍ നിന്നു കുത്തനെ വെള്ളം താഴേയ്ക്ക് വരികയും...
വിദഗ്ദ സംഘം ഇന്ന് ദുരന്തമേഖലയിൽ
കൽപറ്റ: ദുരിതമുണ്ടായ വയനാട്ടിലെ മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല, അട്ടമല, പ്രദേശങ്ങളിൽ വിദഗ്ധസംഘം ഇന്ന് പരിശോധന നടത്തും. ദുരന്തമുണ്ടായ പ്രദേശങ്ങൾ വാസയോഗ്യം ആണോ എന്ന് പരിശോധിക്കും.സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച അഞ്ചംഗ സംഘമാണ് ഇന്ന് പരിശോധന നടത്തുന്നത്.സംഘം ടൗൺഷിപ്പിനായി സർക്കാർ കണ്ടെത്തിയ സ്ഥലങ്ങളിലും സന്ദർശനം നടത്തും. ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞനായ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് പരിശോധന നടത്തുനത്.പുഞ്ചിരിമട്ടം മുതൽ ചാലിയാർ വരെയുള്ള പ്രദേശങ്ങളിൽ സന്നദ്ധ സംഘടനകളും വിവിധ സേനകളും ചേർന്നുള്ള പരിശോധന തുടരും....
മാധ്യമ പ്രവർത്തകർക്കെതിരായ കേസിൽ ജാഗ്രത വേണം
മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെ നല്‍കുന്ന അപകീര്‍ത്തി കേസുകള്‍ പരിഗണിക്കുമ്പോള്‍ വിചാരണക്കോടതികള്‍ ജാഗ്രത പാലിക്കണമെന്ന് ഹൈക്കോടതി. അപകീര്‍ത്തി കുറ്റം ആരോപിച്ച് ആരംഭിക്കുന്ന അനാവശ്യ നിയമ നടപടിക്രമങ്ങള്‍ മാധ്യമ സ്വാതന്ത്ര്യത്തെയും ജനങ്ങളുടെ അറിയാനുള്ള അവകാശത്തെയും ബാധിക്കുമെന്നും ഹൈക്കോടതി പറഞ്ഞു. മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന നടപടി സ്വീകരിക്കുന്നത് ആക്രമിക്കാന്‍ കരുതിയിരിക്കുന്ന ആള്‍ക്കൂട്ടത്തിന് കരുത്ത് പകരുന്നതാവും. രാജ്യത്തെ സംഭവ വികാസങ്ങള്‍ പൊതുസമൂഹത്തെ അറിയിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് പ്രധാന പങ്കുണ്ട്. മാധ്യമ സ്വാതന്ത്ര്യത്തിനും ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനും ചില നിയന്ത്രണങ്ങളുണ്ടെങ്കിലും സുപ്രധാനവും നിര്‍ണായകവുമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു
ഭീതിയൊഴിയാതെ വയനാട് : ശക്തമായ മഴ മുന്നറിയിപ്പ്
വയനാട്ടിൽ വീണ്ടും ശക്തമായ മഴയ്ക്കു സാധ്യത ഏറെയെന്ന് മുന്നറിയിപ്പ്. 20-ാം തീയതി വരെ ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. മലമേഖലകളിൽ മഴ ശക്തമാകുമെന്നും ചില മേഖലകളിൽ അതിതീവ്രമഴയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിച്ചത്. അതേസമയം, തിങ്കളാഴ്ച ഉച്ചയക്കു ശേഷം വയനാട്ടിൽ മഴ കനത്തു. കടച്ചിക്കുന്ന്, വടുവൻചാൽ മേഖലയിൽ 3 മണിക്കൂറിനിടെ 100 മില്ലിമീറ്റർ മഴയാണ് ലഭിച്ചതെന്ന് ഹ്യൂം സെന്‍റർ അറിച്ചു. 5 പഞ്ചായത്തുകളിലായി ഇപ്പോഴും അതിതീവ്ര മഴ പെയ്തുകൊണ്ടിരിക്കുകയാണ്. വയനാട് ദുരന്തം നടന്ന മേപ്പാടി,...
വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്
ഓറഞ്ച് അലർട്ട് 11/08/2024: പാലക്കാട്, മലപ്പുറം 13/08/2024: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം 14/08/2024: ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മഞ്ഞ അലർട്ട് 11/08/2024: തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട്,...
വീണ്ടും ദുരന്ത സാധ്യതാ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ മുന്നിൽക്കണ്ട് അപകട മേഖലകളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിക്കണമെന്ന് മുന്നറിയിപ്പ് നൽകി. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. ആഗസ്ത് 13 മുതൽ ശക്തമായ മഴയ്ക്ക് സാധ്യത എന്ന് സ്വകാര്യ കാലാവസ്ഥ ഏജൻസികളും മുന്നറിയിപ്പ് നൽകുന്നുണ്ട്. നാളെ പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ടുള്ളത്. ആഗസ്ത് 12ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. ആഗസ്ത്...
കൈവിടില്ല; കേരളത്തോടൊപ്പം
കൽപ്പറ്റ: കേരളത്തിനൊപ്പമുണ്ടെന്നും പണം തടസ്സമാകില്ലെന്നും സഹായം ലഭ്യമാക്കുമെന്നും ഇന്ന് കളക്ടേറ്റിൽ നടന്ന അവലോകന യോഗത്തിൽ പ്രധാനമന്ത്രി അറിയിച്ചു. വയനാട് ദുരിതത്തിൽ നാശനഷ്ടങ്ങളുടെ വിശദമായ മെമ്മോറാണ്ടം സമർപ്പിക്കാൻ കേരളത്തോട് നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എത്ര വീടുകൾ തകർന്നു, എത്ര നാശനഷ്ടം ഉണ്ടായി, ഏത് രീതിയിൽ ജനങ്ങളുടെ പുനരധിവാസം നടത്താനുദ്ദേശിക്കുന്നു തുടങ്ങി കാര്യങ്ങൾ ഉൾപ്പെടെയുള്ള വിശദമായ കണക്കുകൾ ഉൾപ്പെട്ട മെമ്മോറാണ്ടമാണ് സമർപ്പിക്കേണ്ടത്. ഇത് സഹായം പ്രഖ്യാപിക്കുന്നതിന് മുൻപുള്ള നടപടിക്രമങ്ങളുടെ ഭാഗമാണ്. വയനാട് സന്ദര്‍ശനത്തിന് ശേഷം ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയ പ്രധാനമന്ത്രി...
പ്രധാനമന്ത്രി വ്യോമസേനാ ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക് തിരിച്ചു
വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച രാവിലെ 11.10ന് വ്യോമസേനയുടെ എയർ ഇന്ത്യ വൺ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങി. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കെ കെ ശൈലജ ടീച്ചർ എം എൽ എ, ചീഫ് സെക്രട്ടറി ഡോ. വി വേണു, ഡി ജി പി ഷേഖ്സാഹിബ്, ജില്ലാ കളക്ടർ അരുൺ കെ വിജയൻ, സിറ്റി പോലീസ് കമ്മിഷണർ അജിത് കുമാർ, എ പി അബ്ദുള്ളക്കുട്ടി,...
നരേന്ദ്ര മോദി കേരളത്തിലെത്തി
കൽപറ്റ: ദുരന്തമേഖല സന്ദർശി ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. ഇന്ന് രാവിലെ 11 മണിയോടെയാണ് മോദി കണ്ണൂർ വിമാനത്താവളത്തിലെത്തിയത്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു. കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപിയും മോദിക്കൊപ്പമുണ്ടായിരുന്നു. 3 ഹെലികോപ്റ്ററിലായിട്ടാണ് വയനാട്ടിലെ ദുരന്തബാധിത മേഖലയിലേക്ക് പുറപ്പെടുക. ദുരന്തമേഖലയിൽ പ്രധാനമന്ത്രി ആകാശനിരീക്ഷണം നടത്തും. കെ കെ ശൈലജ ടീച്ചർ എം എൽ എ, ചീഫ് സെക്രട്ടറി ഡോ. വി...









