Home » Articles » Page 112

Archives: Articles

Article
മദ്യവില കുറച്ചു: ഇനി മൂന്നിലൊന്ന് കൊടുത്താൽ മതി

മദ്യവില കുറച്ചു: ഇനി മൂന്നിലൊന്ന് കൊടുത്താൽ മതി

മദ്യ വില വെട്ടിക്കുറച്ചു. സെപ്റ്റംബർ ഒന്നു മുതൽ പുതിയ വില പ്രാബല്യത്തിൽ വരും. ഉപഭോഗം കൂട്ടി വരുമാനം വർധിപ്പിക്കാനാണ് സർക്കാരിന്‍റെ ശ്രമം. ഇന്ത്യൻ നിർമിത വിദേശമദ്യം, ബിയർ, വൈൻ, ബ്രാണ്ടി, റം, റെഡി ടു ഡ്രിങ്ക് ഓപ്ഷനുകൾ എന്നിവയുൾപ്പെടെയുള്ളവപരുടെ വിലയിലാണ് കുറവുണ്ടാകുക.സെപ്റ്റംബർ ഒന്നു മുതൽ 500 രൂപ വരെ വിലയുണ്ടായിരുന്നു ആഡംബര ബ്രാൻഡുകളുടെ 750 മില്ലി ബോട്ടിൽ വെറും 166 രൂപയ്ക്ക് ലഭിക്കും. 500 മുതൽ 700 രൂപ വരെ വിലയണ്ടായിരുന്നവ 750 മില്ലി ബോട്ടിലിന് 214...

Article
ഹേമ റിപ്പോർട്ട്: എന്താണ് സർക്കാർ പരിപാടി?

ഹേമ റിപ്പോർട്ട്: എന്താണ് സർക്കാർ പരിപാടി?

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സർക്കാർ എന്താണ് ചെയ്യാൻ പോകുന്നതെന്ന് ഹൈക്കോടതികേസ് എടുക്കണമെന്ന ഹര്‍ജിയില്‍ സര്‍ക്കാരിന്‍റെ നിലപാട് എന്താണെന്ന് കോടതി ചോദിച്ചു. കമ്മിറ്റി ചൂണ്ടിക്കാട്ടിയത് ഗുരുതരമായ പ്രശ്നങ്ങള്‍ അല്ലേയെന്നും കോടതി. മൊഴി തന്നവരുടെ പേരുകള്‍ സര്‍ക്കാരിന്‍റെ പക്കലുണ്ടോയെന്നും കോടതി. ഹേമ കമ്മിറ്റിയുടെ പൂർണ രൂപം മുദ്രവെച്ച കവറിൽ സമർപ്പിക്കണം. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി കമ്മിറ്റി ചൂണ്ടിക്കാട്ടിയത് ഗുരുതരമായ പ്രശ്നങ്ങളെന്ന് കോടതി നിരീക്ഷിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍...

Article
എയർ ഇന്ത്യ എക്സ്പ്രസിൽ ബോംബ് ഭീഷണി

എയർ ഇന്ത്യ എക്സ്പ്രസിൽ ബോംബ് ഭീഷണി

തിരുവനന്തപുരം; മുംബൈ- തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസിൽ ബോംബ് ഭീഷണി. ഭീഷണിയെത്തുടർന്ന് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു. പുലർച്ചെ 5.45 നാണ് വിമാനം മുംബൈയിൽ നിന്ന് ടേക്കോഫ് ചെയ്തത്. പൈലറ്റാണ് ഭീഷണിയെപ്പറ്റി എയർ ട്രാഫിക് കൺട്രോളിൽ അറിയിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Article
നിറമരുതൂർ വില്ലേജ് ഡിജിറ്റൽ സർവേ ആരംഭിച്ചു

നിറമരുതൂർ വില്ലേജ് ഡിജിറ്റൽ സർവേ ആരംഭിച്ചു

🔹 നിറമരതൂർ:നിറമരതൂർ പഞ്ചായത്തിലെ നിറമരതൂർ വില്ലേജിൻ്റെ ഡിജിറ്റൽ റീസർവ്വെയും ക്യാമ്പ് ഓഫീസും നിറമരുതൂർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ഇസ്മയിൽ പുതുശ്ശേരി ഉദ്ഘാടനം ചെയ്തു .1003 ഹെകടർ വിസ്തീര്‍ണ്ണമുള്ള വില്ലേജിനെ 65 ബ്ലോക്കുകള്‍ ആക്കി തിരിച്ചാണ് സര്‍വേ ചെയ്യുന്നത്. 30000 ലധികം തണ്ടപ്പേർ കക്ഷികളുള്ളവില്ലേജിലെ മുഴുവനാളുകളും തങ്ങളുടെ കൈവശമുള്ള ഭൂമിയുടെ രേഖകള്‍ തയ്യാറാക്കി വെക്കുകയും അതിര്‍ത്തികളിലെ കാടുകള്‍ വെട്ടിത്തെളിച്ച് വൃത്തിയാക്കി വെക്കുവാനും ചടങ്ങില്‍ റീസർവെ അസിസ്റ്റൻറ് ഡയറക്ടർ ശ്രീ. രാജീവന്‍ പട്ടത്താരി ആവശ്യപ്പെട്ടു.നിറമരതൂർ പഞ്ചായത്ത് ഓഫീസിന് അടുത്തുള്ള “വാൽക്കണ്ടി...

Article
ഹേമ റിപ്പോർട്ട് എന്തുകൊണ്ട് നാലര വര്‍ഷം പൂഴ്ത്തി?

ഹേമ റിപ്പോർട്ട് എന്തുകൊണ്ട് നാലര വര്‍ഷം പൂഴ്ത്തി?

ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ പലരുടെയും സ്വകാര്യതയെ ബാധിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്ളതിനാല്‍ പുറത്ത് വിടാന്‍ പാടില്ല എന്ന് ആവശ്യപ്പെട്ട് കൊണ്ട് ജസ്റ്റിസ് ഹേമ തന്നെ സര്‍ക്കാരിന് 2020 ഫെബ്രുവരി 19ന് കത്ത് നല്‍കിയിരുന്നു. അതു കൊണ്ടാണ് സർക്കാർ ഇത്രയും കാലം പുറത്തു വിടാതിരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്നത്തെ സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറിക്കാണ് ജസ്റ്റിസ് ഹേമ ഇത്തരത്തില്‍ ഒരു കത്ത് നല്‍കിയത്. തങ്ങളുടെ കമ്മറ്റി മുന്‍പാകെ സിനിമാ മേഖലയിലെ ചില വനിതകള്‍ നടത്തിയത് തികച്ചും രഹസ്യാത്മകമായ...

Article
സംസ്ഥാനത്ത് ഇന്ന് കനത്ത കാറ്റും മഴയും

സംസ്ഥാനത്ത് ഇന്ന് കനത്ത കാറ്റും മഴയും

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും ( >15mm /hour) മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. NOWCAST dated 21/08/2024...

Article
മരങ്ങൾ പാളത്തിൽ: ട്രെയ്ൻ ഗതാഗതം സ്തംഭിച്ചു

മരങ്ങൾ പാളത്തിൽ: ട്രെയ്ൻ ഗതാഗതം സ്തംഭിച്ചു

കനത്ത കാറ്റിൽ പലയിടത്തും മരങ്ങൾ പാളത്തിലേക്ക് വീണു, കോട്ടയം, ആലപ്പുഴ വഴിയുള്ള തീവണ്ടി ഗതാഗതം തടസപ്പെട്ടു.*തകഴിയിൽ പാളത്തിന് കുറുകെ മരം വീണ് കിടക്കുന്നതിനാൽ 06014 കൊല്ലം – ആലപ്പുഴ മെമു ഹരിപ്പാട് പിടിച്ചിട്ടു. തുമ്പോളിയിലും ട്രാക്കിലേക്ക് മരം വീണ് തീവണ്ടികൾ വൈകുകയാണ്.കോട്ടയം വഴിയുള്ള പാലരുവി രാവിലെ ഓച്ചിറയിൽ പിടിച്ചിട്ടിരിക്കുകയാണ്. കൊല്ലം പരവൂർ ഭാഗത്തും റെയിൽ വേ മരം വീണ് കിടക്കുന്നതായി വിവരം ഉണ്ട്. ട്രാക്കിൽ മരം വീണതിനാൽ ആലപ്പുഴ വഴിയും കോട്ടയം വഴിയും എറണാകുളം ഭാഗത്തേക്ക്‌ പോകുന്ന...

Article
കൊച്ചി മെട്രോ: തടസങ്ങൾ നീക്കാ൯ സംയുക്ത കമ്മിറ്റി

കൊച്ചി മെട്രോ: തടസങ്ങൾ നീക്കാ൯ സംയുക്ത കമ്മിറ്റി

പാലാരിവട്ടം ജവഹ൪ലാൽ നെഹ്റു സ്റ്റേഡിയത്തിൽ നിന്ന് കാക്കനാട് വരെ നീളുന്ന കൊച്ചി മെട്രോ രണ്ടാം ഘട്ട നി൪മ്മാണവുമായി ബന്ധപ്പെട്ട വിവിധ തടസങ്ങളും പ്രശ്നങ്ങളും അടിയന്തിരമായി പരിഹരിക്കുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഏഴ് വകുപ്പുകളുടെ സംയുക്ത കമ്മിറ്റിക്ക് രൂപം നൽകി. ഗതാഗതക്കുരുക്ക്, കേബിളുകൾ നീക്കൽ, വൈദ്യുതി വിതരണ ക്രമീകരണം, റോഡിന് വീതി കൂട്ടൽ തുടങ്ങിവിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണുന്നതിനാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. മൂന്ന് ദിവസം കൂടുമ്പോൾ കമ്മിറ്റി യോഗം ചേ൪ന്ന് വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം....

Article
കാണാതായ പെൺകുട്ടിയെ ട്രെയ്നിൽ കണ്ടു

കാണാതായ പെൺകുട്ടിയെ ട്രെയ്നിൽ കണ്ടു

കഴക്കൂട്ടത്ത് നിന്നും കഴിഞ്ഞ ദിവസം കാണാതായ പെൺകുട്ടിയെ ട്രെയ്നിൽ വച്ച് കണ്ടതായി റിപ്പോർട്ട് ‘ കൂടെ യാത്ര ചെയ്യുന്ന യാത്രക്കാരിയാണ് ചിത്രം പകർത്തിയത്. 13 വയസുള്ള കുട്ടിയെ ബാംഗ്ലൂർ– കന്യാകുമാരി ട്രെയിനിൽ വച്ചാണ് കണ്ടത്. കുട്ടിയുടെ പിതാവ് ചിത്രം തിരിച്ചറിഞ്ഞതോടെ പൊലീസ് തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. അസം സ്വദേശി അൻവർ ഹുസൈന്റെ മകളായ തസ്മിത് തംസുംനെയാണ് ചൊവ്വ രാവിലെ പത്തോടെ കാണാതായത്. രാവിലെ കുട്ടിയെ അമ്മ വഴക്കുപറഞ്ഞിരുന്നുവെന്നും അതിനുശേഷം കാണാതായെന്നും പരാതിയിൽ പറയുന്നു. വൈകിട്ട്‌ നാലിനുശേഷമാണ്...

Article
വീണ്ടും സോളാർ തട്ടിപ്പ്: പ്രതി കുടുങ്ങി

വീണ്ടും സോളാർ തട്ടിപ്പ്: പ്രതി കുടുങ്ങി

അഡ്വാൻസ് കൈപ്പറ്റി സോളാർ സിസ്റ്റം സ്ഥാപിച്ചു നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. മരത്താക്കരയിലുള്ള സ്റ്റാൻഡേർഡ് സെറാമിക്സിൻ്റെ മാനേജിങ്ങ് പാർട്ണർ വി.ഐ.കുരുവിള ഫയൽ ചെയ്ത ഹർജിയിലാണ് പാലക്കാടുള്ള ഓക്സ്ബെൻ ടെക്നോളജീസിൻ്റെ മാനേജിങ്ങ് പാർട്ണർ ആലത്തൂർ കളരിക്കൽ വീട്ടിൽ സ്റ്റാലിൻ, പാർട്ണർ കൊണ്ടാഴി മുല്ലപ്പിള്ളി വീട്ടിൽ രാജീവ് എന്നിവർക്കെതിരെ ഇപ്രകാരം വിധിയായത്. സോളാർ സിസ്റ്റം സ്ഥാപിക്കുന്നതിന് ഹർജിക്കാരനിൽനിന്ന് എതിർകക്ഷികൾ ഒരു ലക്ഷം രൂപയാണ് കൈപ്പറ്റിയതു്.സിസ്റ്റം സ്ഥാപിക്കുന്നതു് സംബന്ധമായി ഉടമ്പടിയുണ്ടാക്കിയിരുന്നു. മൂന്ന് ആഴ്ചകൾക്കുള്ളിൽ സിസ്റ്റം സ്ഥാപിച്ചുനൽകും...