തൃശ്ശൂർ :ടൈൽ വിരിച്ചതിലെ അപാകതകൾ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ പഴുവിൽ വെസ്റ്റിലെ തോട്ടുപുര വീട്ടിൽ നന്ദനൻ.ടി.ബി.ഫയൽ ചെയ്ത ഹർജിയിലാണ് കീഴ്പ്പുള്ളിക്കരയിലെ വലിയപറമ്പിൽ വീട്ടിൽ വി.ജി.മോഹനനെതിരെ ഇപ്രകാരം വിധിയായതു്. നന്ദനൻ ടൈൽ വിരിക്കുന്ന പണികൾ മോഹനനെ ഏൽപ്പിക്കുകയായിരുന്നു. യഥാസമയം പണികൾ പൂർത്തിയാക്കിയില്ലെന്ന് മാത്രമല്ല പണികൾ ചെയ്തതിൽ അപാകതകളുമുണ്ടായിരുന്നു.തുടർന്ന് ഹർജി ഫയൽ ചെയ്യുകയാണുണ്ടായതു്. ടൈൽ വിരി എറ്റെടുത്തിട്ടില്ലെന്നും ടൈൽ വിൽപ്പന നടത്തുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു എതിർകക്ഷിയുടെ വാദം.എന്നാൽ എതിർവിസ്താരത്തിൽ ടൈൽ വില്പന നടത്തിയതു് താനല്ലെന്ന് എതിർകക്ഷി സമ്മതിക്കുകയായിരുന്നു. മറ്റൊരു ടൈൽ ഡിപ്പോയിൽ നിന്ന് ടൈലുകൾ ഹർജിക്കാരന് വാങ്ങിക്കൊടുത്തു എന്നതായി അടുത്ത വാദം. എതിർകക്ഷിയുടെ മൊഴികൾ വിശ്വസനീയമല്ലെന്ന് കോടതി വിലയിരുത്തി. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് നഷ്ടപരിഹാരമായി 25000 രൂപയും ചിലവിലേക്ക് 5000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.
FlashNews:
ഭീകരരുടെ സംരക്ഷണം ആശ്രയിക്കാൻ മാത്രം ദുർബലനല്ല ദൈവം
പഹൽഗാം : എസ്ഡിപിഐ ജില്ല കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി
ലഹരിക്കെതിരെ ജനകീയ സദസ്സും പ്രതിജ്ഞയും സംഘടിപ്പിച്ചു
എറണാകുളം ജില്ലക്ക് ഇനി പുതിയ പോലീസ് മേധാവി
ഭീകരാക്രമണത്തെ ഏതെങ്കിലും മതവുമായി ബന്ധിപ്പിക്കുന്നത് അസ്വീകാര്യമെന്ന്
വിസ കാലാവധിയ്ക്ക് ശേഷവും സൗദിയിൽ നിന്നാൽ കൊണ്ടുവന്നവർക്ക് പണി കിട്ടും
മുസ്ലിം കോർഡിനേഷൻ നിറമരുതൂർ പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു
എസ് എം എ മലപ്പുറം വെസ്റ്റ് ജില്ലാ മാനേജ്മെന്റ് കോൺഫ്രൻസ് സമാപിച്ചു
ജിദ്ദയിലെ മുസ്രിസ് പ്രവാസി ഫോറതിന്ന് പുതിയ ഭാരവാഹികൾ
നെറ്റ്വ റെഡിഡൻസിൻ്റെ 14-ാം വാർഷികാഘോഷ മെഗാ മെഡിക്കൽ ക്യാമ്പ്
സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ആദരവ് കേളി കലാ സാംസ്കാരിക വേദിയ്ക്ക്
മക്കയിൽ ഐ സി എഫ് – ആർ എസ് സി ഹജ്ജ് വളണ്ടിയർ കോർ രൂപവൽകരിച്ചു
വൈരങ്കോട് നവജീവൻ വിദ്യാ ദീപം ഗ്രാമീണ ഗ്രന്ഥാലയത്തിലേക്ക് പുസ്തകങ്ങൾ സമ്മാനിച്ചു
മന്ത്രിസഭാ വാര്‍ഷികാഘോഷത്തിന് 100 കോടി ധൂര്‍ത്തടിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളി
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ദ്വിദിന സൗദി സന്ദർശന ചർച്ചകൾ പുരോഗമിക്കുന്നു
ബസ് ഡ്രൈവർ ട്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചു
ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിന് എറണാകുളം ജില്ലാ ആസൂത്രണ സമിതി ബെസ്റ്റ് അവാർഡ്.
മാപ്പിളമാര്‍ കേരളത്തിലെ ആദ്യ സാക്ഷരസമുദായം: എം ശ്രീനാഥൻ
കേരളാ മാപ്പിള കലാ ആക്കാദമി തിരൂർ ചാപ്റ്റർ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
പ്രാദേശികം
Leave a Reply