തൃശ്ശൂർ :ടൈൽ വിരിച്ചതിലെ അപാകതകൾ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ പഴുവിൽ വെസ്റ്റിലെ തോട്ടുപുര വീട്ടിൽ നന്ദനൻ.ടി.ബി.ഫയൽ ചെയ്ത ഹർജിയിലാണ് കീഴ്പ്പുള്ളിക്കരയിലെ വലിയപറമ്പിൽ വീട്ടിൽ വി.ജി.മോഹനനെതിരെ ഇപ്രകാരം വിധിയായതു്. നന്ദനൻ ടൈൽ വിരിക്കുന്ന പണികൾ മോഹനനെ ഏൽപ്പിക്കുകയായിരുന്നു. യഥാസമയം പണികൾ പൂർത്തിയാക്കിയില്ലെന്ന് മാത്രമല്ല പണികൾ ചെയ്തതിൽ അപാകതകളുമുണ്ടായിരുന്നു.തുടർന്ന് ഹർജി ഫയൽ ചെയ്യുകയാണുണ്ടായതു്. ടൈൽ വിരി എറ്റെടുത്തിട്ടില്ലെന്നും ടൈൽ വിൽപ്പന നടത്തുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു എതിർകക്ഷിയുടെ വാദം.എന്നാൽ എതിർവിസ്താരത്തിൽ ടൈൽ വില്പന നടത്തിയതു് താനല്ലെന്ന് എതിർകക്ഷി സമ്മതിക്കുകയായിരുന്നു. മറ്റൊരു ടൈൽ ഡിപ്പോയിൽ നിന്ന് ടൈലുകൾ ഹർജിക്കാരന് വാങ്ങിക്കൊടുത്തു എന്നതായി അടുത്ത വാദം. എതിർകക്ഷിയുടെ മൊഴികൾ വിശ്വസനീയമല്ലെന്ന് കോടതി വിലയിരുത്തി. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് നഷ്ടപരിഹാരമായി 25000 രൂപയും ചിലവിലേക്ക് 5000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.
FlashNews:
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
പ്രാദേശികം
Leave a Reply