വെടിനിർത്തല്‍ കരാർ ലംഘിച്ച്‌ പാകിസ്ഥാൻ; തിരിച്ചടിച്ച്‌ ഇന്ത്യ

ശ്രീനഗർ: ജമ്മു-കശ്മീരില്‍ വെടിനിർത്തല്‍ കരാർ ലംഘിച്ച്‌ പാകിസ്ഥാൻ സൈന്യം. ശക്തമായി തിരിച്ചടിച്ചു ഇന്ത്യ. ജമ്മു-കശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണരേഖയില്‍ (എല്‍.ഒ.സി.) ഇന്ത്യൻ പോസ്റ്റുകള്‍ക്കുനേരേ ഇന്നലെ പാക് സൈന്യം വെടിയുതിർത്തു. പ്രകോപനം ഒന്നുമില്ലാതെയായിരുന്നു പാക് സൈന്യത്തിന്റെ വെടിവെയ്പ്. ഇതിന് പിന്നാലെ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഇന്ത്യൻ സേനയുടെ പ്രത്യാക്രണത്തില്‍ പാക് സൈന്യത്തിന് കനത്ത നാശനഷ്ടങ്ങളുണ്ടായി എന്നാണ് റിപ്പോർട്ട്.

ജമ്മു ജില്ലയിലെ അഖ്നൂർ സെക്ടറില്‍ നിയന്ത്രണരേഖയ്ക്ക് സമീപം ഭീകരർ നടത്തിയ സ്‌ഫോടനത്തില്‍ ഒരു ക്യാപ്റ്റൻ ഉള്‍പ്പെടെ രണ്ട് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കൃഷ്ണഘാട്ടി സെക്ടറില്‍ പാകിസ്ഥാൻ വെടിനിർത്തല്‍ കരാർ ലംഘിച്ചത്. 2021 ഫെബ്രുവരി 25-ന് ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തല്‍ കരാർ പുതുക്കിയിരുന്നു. അതിന് ശേഷം നിയന്ത്രണരേഖയില്‍ വെടിനിർത്തല്‍ ലംഘനം വളരെ അപൂർവമാണ്.

Leave a Reply

Your email address will not be published.