നാടുകടത്താനൊരുങ്ങി ബ്രിട്ടൻ

ലണ്ടൻ: അമേരിക്കയ്ക്കു പിന്നാലെ ഇന്ത്യയ്ക്കാരെ നാടുകടത്താരൊരുങ്ങി ബ്രിട്ടനും.  ഇന്ത്യയില്‍ നിന്ന് ഏറ്റവും അധികം ആളുകള്‍ കുടിയേറിയിട്ടുള്ള രാജ്യങ്ങളിലൊന്നാണ് ബ്രിട്ടൻ.

ഇന്ത്യയില്‍ നിന്ന് വർഷംതോറും നിയമപരമായും അല്ലാതെയും അനേകം വിദ്യാർത്ഥികളാണ് യു.കെയിലേക്ക് പഠനാവശ്യത്തിനും ജോലിക്കുമറ്റുമായി പോകുന്നത്. പഠനത്തിനുപുറമെ പാർട്ട്ടൈം ജോലി ചെയ്യുന്നവരും നിരവധിയാണ്. അതുകൊണ്ടുതന്നെ യുണൈറ്റഡ് കിങ്ഡം ലേബർ ഗവണ്‍മെന്റാണ് അനധികൃതമായി ബ്രിട്ടനില്‍ ജോലി ചെയ്യുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാനൊരുങ്ങുന്നത്.

നടപടികളുടെ ഭാഗമായി ഇന്ത്യൻ റസ്റ്റോറന്റുകള്‍, നെയ്ല്‍ ബാറുകള്‍, കാർവാഷിങ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ വ്യാപക പരിശോധന നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജനുവരിയില്‍ ഇത്തരത്തില്‍ നിരവധി പരിശോധനകള്‍ നടന്നതായും നൂറുകണക്കിന് അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തതായും ബ്രിട്ടീഷ് സർക്കാർ അറിയിച്ചു.

Leave a Reply

Your email address will not be published.