കെവി അബ്ദുള്‍ ഖാദര്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി

തൃശൂര്‍: സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായി കെവി അബ്ദുള്‍ ഖാദര്‍നെ തെരഞ്ഞെടുത്തു. കുന്നംകുളത്ത് ചേര്‍ന്ന ജില്ലാ സമ്മേളനമാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. യുവജന രംഗത്ത്കൂടി പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായ കെവി അബ്ദുള്‍ ഖാദര്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവും എല്‍ഡിഎഫ് ജില്ലാ കണ്‍വീനറുമാണ്. പ്രവാസി സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയും പ്രവാസി ക്ഷേമബോര്‍ഡ് ചെയര്‍മാനുമാണ്.

.

46 അംഗ ജില്ലാ കമ്മിറ്റിയെയും 32 സംസ്ഥാന സമ്മേളന പ്രതിനിധികളെയും  കുന്നംകുളത്തെ സമാപിച്ച ജില്ല സമ്മേളനം തെരഞ്ഞെടുത്തു . ജില്ലാ കമ്മിറ്റിയിൽ 10 പേർ പുതുമുഖങ്ങൾ ആണ് . മുതിർന്ന നേതാക്കളായ PR വർഗീസ് , BD ദേവസ്സി, മുരളി പെരുനെല്ലി, എം.എം വർഗീസ് എന്നിവർ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവായി

Leave a Reply

Your email address will not be published.