തറമ്മൽ ഫാമിലി കൗൺസിൽ വിമൻസ് വിംഗിന്റെ മാഗസിൻ പ്രകാശനം

തറമ്മൽ ഫാമിലി കൗൺസിൽ വിമൻസ് വിംഗിന്റെ മാഗസിൻ പ്രകാശനം ച

തീരുർ : തിരൂരിലെ പുരാതനവും, പേരുകേട്ടതുമായ തറമ്മൽ തറവാട്ടിലെ പെൺകുട്ടായ്മയുടെ നേതൃത്വത്തിൽ രൂപം കൊണ്ട തറവാട് എന്ന് നാമകരണം ചെയ്തിട്ടുള്ള മാഗസിന്റെ പ്രകാശനം, തീരുർ ഓല വിദ്യാലയം കോൺഫറൻസ് ഹാളിൽ വച്ച് നടന്നു. പ്രകാശനോൽഘാടനം പ്രശസ്ത എഴുത്തുകാരൻ ശ്രീ. പി. സുരേന്ദ്രൻ നിർവഹിച്ചു.തറമ്മൽ ഫാമിലി കൗൺസിൽ രക്ഷധികാരി കൂടിയായ തറമ്മൽ സിദ്ധിക്ക് ഹാജി മാഗസിൻ ഏറ്റുവാങ്ങി. ശ്രീ.ഫിറോസ് ബാബു മുഖ്യാതിഥി ആയി എത്തിയ ചടങ്ങിൽ തറമ്മൽ ഫാമിലി കൗൺസിൽ പ്രസിഡന്റ് മുഹമ്മദ്‌ അഷ്‌റഫ്‌ തറമ്മൽ അധ്യക്ഷ പ്രസംഗം നടത്തി.തറമ്മൽ അലി അക്ബർ സ്വാഗതം പറഞ്ഞു. പാലിയേറ്റീവ് കെയർ പ്രവർത്തക ശ്രീമതി റെജീന, രോഗീപരിചരണത്തെ കുറിച്ച് കുടുംബാംഗങ്ങൾക്ക് ക്ലാസ്സ്‌ എടുക്കുകയും ചെയ്തു. മുസ്തഫ തറമ്മൽ, ഹക്കിം തറമ്മൽ, അഷ്‌റഫ്‌ തറമ്മൽ, കുഞ്ഞാവ തറമ്മൽ, തറമ്മൽ കുഞ്ഞാലാൻകുട്ടി കുഞ്ഞുമോൻ, ബാബു ബിറ്റ, ഫർഹദ് എന്നിവർ സംബന്ധിച്ച ചടങ്ങിൽ, തറമ്മൽ സിദ്ധിക്ക് ഹാജി, മാഗസിൻ ചീഫ് എഡിറ്റർ റെജീല എന്നിവർ സംസാരിച്ചു. കുഞ്ഞുമോൻ തറമ്മൽ നന്ദി പ്രകാശനം നടത്തി.

Leave a Reply

Your email address will not be published.