കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിന് സമീപത്തെ ഹോട്ടലില്‍ സ്റ്റീമര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. ഹോട്ടലിലെ ജീവനക്കാരനായ അന്യസംസ്ഥാന തൊഴിലാളി സുമിത്ത് ആണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേര് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വൈകീട്ട് നാലുമണിയോടെയാണ് അപകടം ഉണ്ടായത്.
കലൂർ സ്റ്റേഡിയത്തിലെ പ്രമുഖ ഹോട്ടലായ ഇഡ്ഡലി കഫേയിലാണ് പൊട്ടിത്തെറി ഉണ്ടായത്. സ്റ്റീമര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. മരിച്ചയാള്‍ ഹോട്ടല്‍ ജീവനക്കാരനാണ്.
അടുക്കള ഭാഗത്ത് ജോലിചെയ്തിരുന്നവർക്ക് മാത്രമാണ് പരിക്കേറ്റത്. എന്നാൽ, സമീപത്തെ കടയിലേക്ക് തീ പടരുകയോ മറ്റാളുകൾക്ക് പരിക്കേൽക്കുകയോ ചെയ്തിട്ടില്ല. നിലവിൽ സമീപത്തെ കടകൾ അടച്ചിട്ടുണ്ട്.

Leave a Reply