കൊല്ലം: കോര്‍പ്പറേഷന്‍ ഭരണത്തെച്ചൊല്ലി കൊല്ലത്ത് സിപിഎം- സിപിഐ തര്‍ക്കം രൂക്ഷം. ഡെപ്യൂട്ടി മേയര്‍ സ്ഥാനം സിപിഐ രാജിവെച്ചു. മേയര്‍ സ്ഥാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട ധാരണ സിപിഎം പാലിക്കുന്നില്ലെന്ന് ആരോപിച്ചാണ് സിപിഐ പ്രതിനിധിയുടെ രാജി.
കൊല്ലം മേയര്‍ സ്ഥാനം പ്രസന്ന ഏണസ്റ്റ് ഇന്ന് രാജിവെക്കുമെന്നായിരുന്നു ഉഭയകക്ഷി ധാരണയുണ്ടായിരുന്നത്. എന്നാല്‍ പ്രസന്ന രാജിവെക്കാന്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് ഡെപ്യൂട്ടി മേയര്‍സ്ഥാനം സിപിഐ ഉപേക്ഷിക്കുകയായിരുന്നു.
പാര്‍ട്ടി തീരുമാനപ്രകാരമായിരുന്നു രാജിയെന്ന് ഡെപ്യൂട്ടി മേയറായിരുന്ന കൊല്ലം മധു പറഞ്ഞു. അഞ്ചാം തീയതി മേയര്‍ രാജിവെച്ചില്ലെങ്കില്‍ സിപിഐയുടെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ രാജിവെക്കാന്‍ തീരുമാനിച്ചിരുന്നു. ഇതുപ്രകാരമാണ് വൈകീട്ട് 4.55 ന് രാജി സമര്‍പ്പിച്ചതെന്ന് കൊല്ലം മധു വ്യക്തമാക്കി.

Leave a Reply