തൃശൂർ: ഇൻഷുറൻസ് ക്ളെയിം നിഷേധിച്ചതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ മുതുവറയിലുള്ള ചാലക്കൽ വീട്ടിൽ സി.വി.വിൻസൻ്റ് ഫയൽ ചെയ്ത ഹർജിയിലാണ് കൊച്ചിയിലെ കലൂരിലുള്ള ആദിത്യ ബിർല ഹെൽത്തു് ഇൻഷുറൻസ് കമ്പനി ലിമിററഡിൻ്റെ മാനേജർക്കെതിരെ ഇപ്രകാരം വിധിയായതു്. വിൻസൻ്റ് ഇൻഷുറൻസ് കാലപരിധിയിൽ, തൃശൂർ ജില്ലാ സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.ഹൃദയ സംബന്ധമായ അസുഖത്തിനായിരുന്നു ചികിത്സ തേടിയിരുന്നത്.ചികിത്സാർത്ഥം 23316 രൂപ ചിലവ് വന്നിട്ടുള്ളതാകുന്നു. ക്ളെയിം സമർപ്പിച്ചുവെങ്കിലും അനുവദിക്കുകയുണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. ക്ളെയിം നിഷേധിച്ച നടപടി സേവനത്തിലെ വീഴ്ചയും അനുചിത ഇടപാടുമാണെന്ന് കോടതി വിലയിരുത്തി. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് ക്ളെയിം തുകയായ 23316 രൂപയും, നഷ്ടപരിഹാരമായി 15000 രൂപയും ചിലവിലേക്ക് 5000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.
FlashNews:
കെ ബാബു എം എൽ എ യ്ക്ക് പ്രസ്ക്ലബിന്റെ ആദരം
പൊതു തെരഞ്ഞെടുപ്പ് മാതൃകയിൽ മദ്രസയിൽ മദ്രസ ലീഡർ തെരഞ്ഞെടുപ്പ് നടന്നു
പ്രസവത്തിൽ അമ്മയും കുഞ്ഞുംമരിച്ചു
പാമ്പുകടിയേറ്റുള്ള മരണം;ആരോഗ്യവകുപ്പ് ജാഗ്രത പുലർത്തണം: സിബി തോട്ടുപുറം
ആസ്റ്റർ മിംസ് കോട്ടക്കലിന് സിക്സ് സിഗ്മ ദേശീയ പുരസ്കാരം
സംസ്ഥാനത്ത് നാളെ ഹർത്താലിന് ആഹ്വാനം
ഹജ്ജ് ക്യാമ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ചേരുരാൽ സ്ക്കൂൾ കെ.എസ്.ടി.യു യാത്രയപ്പ് സമ്മേളനവും ഉപഹാര സമർപ്പണവും
വാൽപാറ ദുരന്തം: സർക്കാർ അവഗണന നീതീകരിക്കാനാവില്ല
അൽ അസ്ഹർ അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെൻറ്
മിശ്ക്കാത്ത് ഖുർആൻ അക്കാദമി രക്ഷാകർതൃ സംഗമവും അവാർഡ് ദാനവും
അൽ അസ്ഹർ അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെൻറ്
നെറ്റ്വ റെസിഡൻസിൻ്റെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി
മുൻവിധികൾ ഒഴിവാക്കി അക്യുപങ്ചറിനെ സ്വീകരിക്കുക
അൽ അസ്ഹർ അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെൻറ്
വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ രാത്രിയിൽ കത്തി നശിച്ചു
വഴിയും മിഴിയും പുസ്തക വിതരണ സംസ്ഥാന തല ഉദ്ഘാടനം മെയ്10-ന്
ഫേസ് ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍: sdpi നിയമനടപടി സ്വീകരിക്കും
സി.പി.എമ്മും മുസ്ലിംലീഗും ആയുധം താഴെ വെക്കണം

Leave a Reply