അമേരിക്കയില്‍ വീടുകള്‍ക്ക് മുകളിലേക്ക്  വിമാനം വീണു

അമേരിക്കയില്‍ വീടുകള്‍ക്ക് മുകളിലേക്ക് വിമാനം വീണു

വാഷിങ്ടണ്‍: അമേരിക്കയില്‍ വിണ്ടും വിമാന അപകടം. വടക്കു കിഴക്കന്‍ ഫിലാഡെല്‍ഫിയയില്‍ റൂസ്വെല്‍റ്റ് മാളിന് സമീപം വീടുകള്‍ക്ക് മുകളിലേക്കാണ് ചെറുവിമാനം തകര്‍ന്നു വീണാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ പ്രദേശത്ത് വന്‍തീപിടിത്തമുണ്ടായി. പ്രാദേശിക സമയം വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു അപകടം.

റൂസ് വെല്‍റ്റ് ബൊളിവാര്‍ഡിനും കോട്ട്മാന്‍ അവന്യുവിനുമിടയില്‍ വീടുകള്‍ക്കു മുകളിലേക്കാണ് വിമാനം തകര്‍ന്നുവീണത്. വിമാനത്തില്‍ ആറു പേര്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

പ്രദേശത്ത് വലിയ അപകടം നടന്നതായി ഫിലാഡല്‍ഫിയ ഓഫീസ് ഓഫ് എമര്‍ജന്‍സി മാനേജ്മെന്റ് സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു. എന്നാല്‍ അപകടത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. റൂസ്വെല്‍റ്റ് ബൊളിവാര്‍ഡിന്റെ ചില ഭാഗങ്ങളില്‍ റോഡുകള്‍ അടച്ചയായും ഈ പ്രദേശത്തേക്ക് യാത്ര ഒഴിവാക്കണമെന്നും നഗരത്തിലെ എമര്‍ജന്‍സി മാനേജ്മെന്റ് ഓഫീസ് എക്സില്‍ കുറിച്ചു.

Leave a Reply

Your email address will not be published.