കല്‍പ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി കോളേജില്‍ ബോംബ് ഭീഷണി. അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന് പ്രതികാരം ചെയ്യും എന്നാണ് ഭീഷണി. കോളേജില്‍ ബോംബ് സ്കോഡ് പരിശോധന നടത്തുകയാണ്.
വൈസ് ചാൻസലർക്കും രജസ്ട്രാർക്കും ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. അഫ്സല്‍ ഗുരുവിന് പുറമെ അണ്ണാ സർവകലാശാലയിലെ പ്രൊഫ. ചിത്രകലാ ഗോപാലനെ കുറിച്ചും ഭീഷണിയില്‍ പരാമർശമുണ്ട്. നക്സല്‍ നേതാവ് മാരനാണ് ബോംബ് വെക്കുകയെന്നും സിനിമ താരം നിവേത പെതുരാജിന്റെ പേരിലുള്ള സന്ദേശത്തില്‍ പറയുന്നു. മെയില്‍ ലഭിച്ച ഉടനെ തന്നെ വൈസ് ചാൻസലർ പോലീസില്‍ അറിയിക്കുകയായിരുന്നു. ഇപ്പോള്‍ ബോംബ് സ്കോഡിന്റെയും ഡോഗ് സ്കോഡിന്റെയും നേതൃത്വത്തില്‍ പരിശോധന നടക്കുകയാണ്.

Leave a Reply