കൊച്ചി: സംവിധായകൻ സനൽ കുമാർ ശശിധരനെതിരെയുള്ള മാനഹാനി കേസിൽ നടിയുടെ മൊഴി രേഖപ്പെടുത്തി പൊലീസ്. നടിയുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെയാണ് നടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയത്. മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് തുടർനടപടികളിലേക്ക് കടക്കും. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള സനൽ കുമാറിന്റെ സാമൂഹിക മാധ്യമ പോസ്റ്റുകൾ തനിക്ക് മാനഹാനിയുണ്ടാക്കിയെന്നാണ് നടിയുടെ പരാതി.
നടിക്കെതിരേ ഒട്ടേറെ പോസ്റ്റുകളാണ് പ്രതി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നത്. അതേസമയം സനൽ കുമാർ ശശിധരന്റെ വിദേശയാത്രകളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് പൊലീസ് ഇമിഗ്രേഷൻ വിഭാഗത്തിന് കത്ത് നൽകി. നിലവിൽ സനല്‍ കുമാര്‍ ശശിധരൻ അമേരിക്കയിലാണെന്നാണ് പൊലീസിന്റെ അനുമാനം. ഇയാൾക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കാനുള്ള നീക്കവും പൊലീസ് ആരംഭിച്ചിട്ടുണ്ട്

Leave a Reply